1 GBP = 109.67
breaking news

“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം.

“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം.

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള രണ്ടാമത്തെ ഓഡിഷൻ ഏപ്രിൽ 12 ന് നോട്ടിംങ്ങ്ഹാമിൽ വച്ച് നടക്കുന്നു. ഇന്നലെ നോർവിച്ചിൽ വെച്ച് നടന്ന ആദ്യ ഓഡിഷനിൽ യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറ് കണക്കിന് കലാപ്രതിഭകൾ തങ്ങളുടെ കഴിവ് തെളിയിച്ചു.

പ്രസ്തുത ഓഡിഷൻ പരിപാടി യുക്മയുമായി ചേർന്നാണ് ഫ്ലവേഴ്സ് ടിവി സംഘടിപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പ്രാരംഭ ചർച്ചകൾ യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഫ്ലവേഴ്സ് ടിവി മനേജിംഗ് ഡയറക്ടർ ശ്രീകണ്ഠൻ നായരുമായി നാട്ടിൽ വച്ച് നടത്തിയിരുന്നു.
മലയാളത്തിലെ പ്രമുഖ വിനോദ ടി വി ചാനലായ ഫ്ലവേഴ്സ് ചാനലിൽ നടന്നു വരുന്ന കോമഡി പ്രോഗ്രാമായ “ഫ്ലവേഴ്സ് ഇതു ഐറ്റം വേറെ”, വിനോദവും വിജ്ഞാനനവും കോർത്തിണക്കിയ ഗെയിം ഷോയായ ”ഫ്ലവേഴ്സ് സ്മാർട്ട് ഷോ” എന്നീ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവർക്ക് പ്രായപരിധിയില്ലെങ്കിലും, ”ഫ്ലവേഴ്സ് ടോപ് സിംഗർ – 5″ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലേക്കുള്ള ഓഡിഷൻ അഞ്ച് വയസിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള കുട്ടികൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഏപ്രിൽ 12 ന് നോട്ടിംഗ്ഹാമിൽ വെച്ച് നടക്കുന്ന ഓഡിഷനിൽ ആഗ്രഹിക്കുന്നവർക്ക് പേര് രജിസ്റ്റർ ചെയ്യുവാൻ ഇനിയും അവസരമുണ്ടെന്ന് യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ അറിയിച്ചു.

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ തങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന വീഡിയോ തയ്യാറാക്കി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേതെങ്കിലും ഒന്നിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.

ഡിക്സ് ജോർജ് – 07403 312250
സ്മിതാ തോട്ടം – 07450 964670
റെയ്മോൾ നിധിരി – 07789 149473

യുകെയിലെ മലയാളി കലാകാരൻമാർക്കായി ഫ്ളവേഴ്സ് ടി വി യും യുക്മയും ചേർന്നൊരുക്കുന്ന ഈ അസുലഭാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യർത്ഥിച്ചു.

ഒഡീഷനിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://docs.google.com/forms/d/1Nx8sy7Vbss3tJde1xjnNNr5mQl2ENW6aitBIaNJ_YfY/edit

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more