1 GBP = 105.79
breaking news

മൂന്ന് എ സ്റ്റാറുകൾ നേടി ആവലീൻ ജയ്സൺ ലണ്ടൻ കിങ്‌സിൽ മെഡിക്കൽ പഠനത്തിന്

മൂന്ന് എ സ്റ്റാറുകൾ നേടി ആവലീൻ ജയ്സൺ ലണ്ടൻ കിങ്‌സിൽ മെഡിക്കൽ പഠനത്തിന്

ലണ്ടൻ: യുക്മ കുടുംബത്തിന് വീണ്ടും അഭിമാന നിമിഷം.. സൗത്തെൻഡ് ഓൺ സീ യിലെ വെസ്റ്ക്ലിഫ് ഗ്രാമർ സ്കൂളിലെ വിദ്യാർത്ഥിയായ ആവലീൻ ജയ്സൺ മൂന്ന് എ സ്റ്റാറുകൾ നേടി മികച്ച വിജയം നേടി. ബിർമിങ്ങാം, ബ്രിസ്റ്റോൾ, ഷെഫീൽഡ്, കിങ്‌സ് എന്നീ മെഡിക്കൽ സ്കൂളുകളിൽ നിന്ന് ഓഫർ ലഭിച്ചിരുന്ന ആവലീൻ കിങ്‌സ് കോളേജ് ആണ് തുടർ പഠനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചന്റേയും സുബി ദേവസ്യയുടെയും മകളാണ് ആവലീൻ ജയ്സൺ. ലണ്ടന് സമീപമുള്ള സൗത്തെൻഡ് ഓൺ സീയിൽ ഇരുപത് വർഷമായി താമസമാക്കിയിരിക്കുന്ന കുടുംബം യുക്മ വേദികളിൽ സജീവ സാന്നിധ്യമാണ്. വെസ്റ്ക്ലിഫ് ഗ്രാമർ സ്കൂൾ വിദ്യാർത്ഥികൾ ഐഡനും ആൻഡ്രിനും സഹോദരങ്ങൾ ആണ്.

ആവലീൻ ജയ്സണിന്റെ തിളക്കമാർന്ന വിജയത്തിൽ യുക്മ ദേശീയ, റീജിയണൽ നേതൃത്വങ്ങൾ അനുമോദനങ്ങൾ അറിയിച്ചു. ആവലിന് യുക്മ ന്യൂസിന്റെ അഭിനന്ദനങ്ങൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more