1 GBP = 112.47
breaking news

യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്‌ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു

യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്‌ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു

ലണ്ടൻ: കേംബ്രിജ് മേയറും യുക്മ നിയമോപദേഷ്ടാവുമായ ഇംഗ്ലണ്ടിലെ ക്രിമിനൽ ഡിഫൻസ് സോളിസിറ്ററുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചു.

കാസ്റെറല്ലൂസിയോ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങിൽ, മുനിസിപ്പൽ സെക്രട്ടറി ഡോ. മരിയ മിഖയേല മേയർ ബൈജുവിനെ സദസിന് പരിചയപ്പെടുത്തി. ഇറ്റാലിയൻ പൗരത്വം മേയർ സർ പാസ്ക്വേൽ മാർഷെസ് ബൈജുവിന് കൈമാറി.

കാസ്റെറല്ലൂസിയോ വാൽമാഗിയോറിന്റെ ഡപ്യൂട്ടി മേയർ മിഷേൽ ജിയാനെറ്റ, കേംബ്രിജ് കൗൺസിലറും മുൻ മേയറുമായ റോബർട്ട് ഡ്രൈഡൻ ജെ.പി., എംആർടിഎ, പിയറോ ഡി ആഞ്ചെലിക്കോ, ഗ്യൂസെപ്പെ, അബ്ദുൾ കായി അരയിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ സെനറ്റിലേക്ക് മേയറെ സെനട്രിസ് ഗിസില നാച്വറലെ ക്ഷണിച്ചു.

പ്രവർത്തന മികവ്, വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന പ്രതിബദ്ധത, സാമൂഹിക നീതി നേടിയെടുക്കാനുള്ള അക്ഷീണമായ പോരാട്ടം എന്നിവയ്ക്കായിട്ടാണ് ബൈജുവിന് ഇറ്റലിയിൽ ഓണററി പൗരത്വം നൽകിയതെന്ന് മേയർ വെളിപ്പെടുത്തി.

അപുലിയയിലെ ഫോഗ്ഗിയ പ്രവിശ്യയിൽ 1226 നിവാസികളുള്ള ഒരു മുനിസിപ്പാലിറ്റിയാണ് കാസ്റെറലൂസിയോ വാൽമാഗിയോറെ. നേപ്പിൾസ് സന്ദർശിക്കുന്നത് ഒരു ബഹുമതിയാണെന്നും മേയർ.

കാസ്റെറല്ലൂസിയോ വാൽമാഗ്ഗിയോറെ, ഒർസരാ ഡി പുഗ്ലിയ, ഫ്രഞ്ച് സംസാരിക്കുന്ന ഫ്രങ്കോ – പ്രൊവൻഷ്യൽ, കാലെ സാൻ വിറ്റോ തുടങ്ങിയ പ്രദേശങ്ങളും മേയർ ബൈജു സന്ദർശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more