1 GBP = 105.77
breaking news

ലെസ്റ്ററിലെ ലിയോണ്‍ ജോര്‍ജ്ജ് മൂന്ന് എ സ്റ്റാറുകളുടെ തിളക്കത്തില്‍

ലെസ്റ്ററിലെ ലിയോണ്‍ ജോര്‍ജ്ജ് മൂന്ന് എ സ്റ്റാറുകളുടെ തിളക്കത്തില്‍

അനീഷ് ജോർജ്ജ്

ലെസ്റ്ററിലെ ഇംഗ്ലീഷ് മാര്‍ട്ടിയേഴ്സ്സ് സ്‌കൂളില്‍ നിന്നും മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജോഗ്രഫി എന്നീ വിഷയങ്ങളില്‍ മൂന്ന് എ സ്റ്റാറുകള്‍ കരസ്ഥമാക്കി മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് ലിയോണ്‍ ജോര്‍ജ്. ലിയോണിന്റെ അടുത്ത ലക്ഷ്യം യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കുക എന്നതാണ്. അവിടെയുള്ള ഫോര്‍മുല വണ്‍ റിസേര്‍ച്ച് ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുക എന്നത് ലിയോണിന്റെ ചിരക്കാല സ്വപ്‌നമാണ്. പഠിക്കാന്‍ മിടുക്കനായ ലിയോണ്‍ ഷെഫീല്‍ഡിലെ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.

ലെസ്റ്ററില്‍ സ്ഥിരതാമാക്കിയ പാലാ വട്ടോത്ത് ജോര്‍ജ് തോമസിന്റെയും റോഷ്‌നിയുടെയും ഏകമകനാണ്. ഏക സഹോദരി ലോണ ജോര്‍ജ് അടുത്താഴ്ച പുറത്തു വരുന്ന ജിസിഎസ്ഇ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ്. പഠനത്തിനപ്പുറം വായന, ചെസ്, ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയറിങ്ങ്, ഡോക്യുമെന്ററീസ് കാണുക എന്നിവയാണ് ലിയോണിന്റെ പ്രധാന വിനോദങ്ങൾ.

ലിയോണിന്റെ വിജയത്തിൽ യുക്മ ദേശീയ റീജിയണൽ നേതൃത്വങ്ങൾ അനുമോദനങ്ങൾ അറിയിച്ചു… ലിയോൺ ജോർജ്ജിന് യുക്മ ന്യൂസ് ടീമിന്റെ അഭിനനന്ദനങ്ങൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more