1 GBP = 106.79
breaking news

“സ്വിസ് ആൽപ്സ് പർവ്വത നിരകൾ മോട്ടോർ സൈക്കിളിൽ കീഴടക്കി യുകെയിൽ നിന്നുള്ള 19 അംഗ മലയാളി സംഘം”

“സ്വിസ് ആൽപ്സ് പർവ്വത നിരകൾ മോട്ടോർ സൈക്കിളിൽ കീഴടക്കി യുകെയിൽ നിന്നുള്ള 19 അംഗ മലയാളി സംഘം”

വിജി കെ പി

കേരളത്തിൽ നിന്നും കുടിയേറി യുകെയുടെ നാനാ ഭാഗത്തു താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ 11 ദിവസം നീണ്ടു നിന്ന ബൈക്ക് യാത്രയിലൂടെ കീഴടക്കിയത് 8 രാജ്യങ്ങൾ ആണ്. ലോകത്തിൽ ഇരുചക്ര വാഹനം ഓടിക്കുവാൻ ഏറ്റവും മികച്ചത് എന്ന് പല ഓൺലൈൻ പോർട്ടലുകളും, വാഹങ്ങൾ റിവ്യൂ ചെയ്യുന്ന ടോപ് ഗിയർ, MCN എന്നിവരും തിരഞ്ഞു എടുത്ത സ്ഥലം ആണ് സ്വിസ് ആൽപ്സ്.

ജൂലൈ നാലിന് യാത്ര തിരിച്ച സംഘം, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഇറ്റലി, ജർമ്മനി, ഓസ്ട്രിയ, ബെൽജിയം, ലീച്ടെൻസ്റ്റീൻ, ലെസ്‌ഉംബർഗ് എന്നീ രാജ്യങ്ങളും, ബ്രസ്സൽസ് എന്ന അറിയപ്പെടുന്ന നഗരവും കണ്ടാണ് സംഘം തിരിച്ചു എത്തിയത്. 4500 കിലോമീറ്റര് ആണ് മുഴു യാത്രയിൽ കൂട്ടുകാർ താണ്ടിയത്. ജൂലൈ അഞ്ചിന് രാവിലെ കാനഡർബറി കേരളൈറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബിച്ചൻ തോമസ് ആണ് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തത്. സെക്രട്ടറി റെജി ജോർജ്, കാനഡർബറിയിൽ ഉള്ള ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ ചേർന്ന് എല്ലാവര്ക്കും പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു.

വളരെ ദുർഘടകരമായ സ്വിസ് ആൽപ്സിലൂടെ ഉള്ള യാത്ര എളുപ്പം ആക്കി തീർത്തത് സ്വിറ്റസർലണ്ടിൽ ഉള്ള ഒരു കൂട്ടം മലയാളി സുഹൃത്തുക്കൾ ആണ്. ഒരു ടൂർ ഗ്രൂപ്പ് അല്ലെങ്കിൽ സ്വന്തം ആയി പ്ലാൻ ചെയ്തു പോയാൽ കാണാൻ പറ്റാത്ത പല ഭംഗിയുള്ള സ്ഥലങ്ങളും സംഘം ബൈക്കിൽ സഞ്ചരിച്ചു കാണുകയുണ്ടായി.

ജൂലൈ നാലിന്, യാത്ര തുടങ്ങി ഡോവറിൽ നിന്ന് ഫെറി വഴി സംഘം ഫ്രാൻ‌സിൽ എത്തി. യാത്രയുടെ ആദ്യ ഭാഗം പാരീസ് ആയിരുന്നു. എന്നാൽ അവിടെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പൊളിറ്റിക്കൽ പ്രശ്നങ്ങൾ കാരണം യാത്ര റെയിംസ് വഴി ആക്കുക ആയിരിന്നു. ഫ്രാൻ‌സിൽ നിന്ന് യാത്ര തുടർന്ന സംഘം സ്വിറ്റസർലണ്ടിൽ ഉള്ള എല്ലാ പർവത നിരകളും കയറി ഇറങ്ങി. യാത്രയിൽ വഴി തെറ്റി എങ്കിലും യൂറോപ്പിലെ ഏറ്റവും നീളും കൂടിയ, 57 കിലോമീറ്റര് (ഒരു കാലത്തു ലോകത്തിലെ) ഗോതാർഡ്‌ ബേസ് ടണലിൽ കൂടി സഞ്ചരിക്കുവാൻ സംഘത്തിൽ കുറച്ചു പേർക്ക് സാധിച്ചു.

സ്വിറ്റസർലണ്ടിൽ നിന്ന് സംഘം നേരെ പോയത് ഇറ്റലിയിലെ സ്റ്റെൽവിയോ പാസ് കയറുവാൻ ആണ്. 46 ഹെയർ പിൻ ഉള്ള ലോകത്തിലെ തന്നെ പ്രയാസം നിറഞ്ഞ റോഡ് ആണ് സ്റ്റെൽവിയോ പാസ്. നാട്ടിലെ ചുരം കയറി ഉള്ള പരിചയം എന്ന് തന്നെ പറയാം, പലരും മടിച്ചു നിന്നപ്പോൾ മലയാളി ചുണക്കുട്ടികൾ നിസാര സമയത്തിനുള്ളിൽ ചുരം ഇറങ്ങുകയും, അത് പോലെ തന്നെ തിരിച്ചു കയറുകയും ചെയ്തു.

അവിടുന്നുള്ള യാത്ര ജർമനിയിലെ ബ്ലാക്ക് ഫോറെസ്റ്റ് ആയിരുന്നു. യാത്ര മദ്ധ്യേ ഓസ്ട്രിയ, ലീച്ടെൻസ്റ്റീൻ, എന്നീ രാജ്യങ്ങളും സംഘം സന്ദർശിച്ചു. ആ യാത്രയിൽ ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ഉള്ള, ഇപ്പോഴും പ്രവർത്തിക്കുന്ന ക്ലോക്ക് ഫാക്ടറി, കുക്കൂ ക്ലോക്ക് ഉണ്ടാക്കുന്ന ഫാക്ടറി, ലോകത്തിലെ ഏറ്റവും വലിയ കുക്കൂ ക്ലോക്ക് എന്നീ സ്ഥലങ്ങൾ സംഘം സന്ദർശിക്കുക ഉണ്ടായി.

പിന്നീട് ലക്സുംബർഗ് സന്ദർശിച്ച സംഘം അവിടുത്തെ ടൂറിസം മേഖല കണ്ടു ശെരിക്കും അതിശയിച്ചു പോയി. അവിടെ എത്തുന്ന വിദേശികൾക്ക് ഫ്രീ ആയി ട്രെയിനിലും, ബസ്സിലും യാത്ര ചെയ്യാം. അവിടുത്തെ നൈറ്റ് ലൈഫ് ലോകത്തിൽ തന്നെ ഏറ്റവും സേഫ് ആണെന്ന് പറയാം. കുഞ്ഞു കുട്ടികൾ മുതൽ, മുതിർന്നവർ വരെ ഒരു സഹായവും ഇല്ലാതെ തെരുവിലൂട് ആസ്വദിച്ചു നടക്കുന്നു.

തുടർന്നുള്ള യാത്രയിൽ ബ്രസ്സൽസ്, ബെൽജിയം എന്നിവടങ്ങൾ സന്ദർശിച്ചു.

സ്വിറ്റ്സർലൻഡ് യാത്രയുടെ എല്ലാ കാര്യങ്ങളും സംഘത്തിന് ചെയ്തു കൊടുത്ത് അവിടെ വാങ്‌ഗനിൽ താമസിക്കുന്ന തൊടുപുഴ സ്വദേശി ആയ ജെയിൻ പന്നാരകുന്നേൽ ആണ്. ജെയിനിനെ കൂടാതെ മകൾ സ്റ്റെഫി, മകൻ സാമുവേൽ, സോളിഫോക്കനിൽ താമസിക്കുന്ന ലോറൻസ് ചേട്ടൻ, മകൻ ഡോക്ടർ അലക്സ്, സുഹൃത്തുക്കൾ സിജോ കുന്നുമ്മേൽ, സിനി മാത്യു, സിബി മഞ്ജലി, എന്നിവരും സംഘത്തിന് കൂട്ടായി യാത്രയിൽ ഉണ്ടായിരുന്നു. സ്വിസ് യാത്രയുടെ അവസാന ദിവസം ദാവോസിലെ അറിയപ്പെടുന്ന മലയാളിയും, സ്വിറ്റസർലണ്ടിലെ മലയാളികളുടെ പ്രതിനിധി എന്ന് വിളിപ്പേരുള്ള ജോസ് പറത്താഴം, ഭാര്യ മറിയാമ്മ എന്നിവരുടെ ചായ സൽക്കാരവും സ്വീകരിച്ചാണ് സംഘം മടങ്ങിയത്.

ഇത് വരെ ഉള്ള എല്ലാ പ്രോഗ്രാമുകളും ഓർഗനൈസ് ചെയ്തത് പോലെ ലിവർപൂളിൽ നിന്നുള്ള സിൽവി ജോർജ് ആണ് സ്വിസ് യാത്രയും ഓർഗനൈസ് ചെയ്തത്. ഈ ട്രിപ്പിൽ കൂടെ ഉണ്ടായിരുന്ന എല്ലാവരെയും കൂടി നമ്മൾക്ക് ഒന്ന് പരിചയപ്പെടാം.

ഡോക്ടർ ജോസ് മാത്യു – ലിവർപൂൾ (ഫൗണ്ടിങ് മെമ്പർ)
ജിതിൻ ജോസ് – പ്രെസ്റ്റണ്
ആഷ്‌ലി കുര്യൻ – സ്റ്റോക്ക് ഓൺ ട്രെൻഡ്
സജീർ ഷാഹുൽ – നോട്ടിങ്ഹാം
അൻസെൻ കുരുവിള – കോവെന്ററി
രാകേഷ് അലക്സ് – ന്യൂബറി
നോബി ജോസ് – വൂസ്റ്റർ
ദീപക് ജോർജ് – ഗ്ലോസ്റ്റെർ
ഷോൺ പള്ളിക്കലേത് – ഗ്ലോസ്റ്റെർ (ഫൗണ്ടിങ് മെമ്പർ)
മനോജ് വേണുഗോപാലൻ – ഗ്ലോസ്റ്റെർ
അനു ലീല ലാൻസ്ലത് – ബ്രിസ്റ്റൾ
അലൻ ജോൺ – ബ്രിസ്റ്റൾ (ഫൗണ്ടിങ് മെമ്പർ)
പ്രമോദ് പിള്ളൈ – ബ്രിസ്റ്റൾ
ജോൺസൻ ബാബു – സ്ലാവോ
അജു ജേക്കബ് – ലണ്ടൻ
അഭിഷേക് തോമസ് – ലണ്ടൻ
ജോജി തോമസ് – സൗത്താംപ്ടൺ (ഫൗണ്ടിങ് മെമ്പർ)
സജോ എബ്രഹാം – സൗത്താംപ്ടൺ

2018 – ൽ നാല് ചെറുപ്പക്കാർ തുടങ്ങിയ WhatsApp കൂട്ടായ്മ പിന്നീട് കേരളാ ടസ്‌കേഴ്‌സ് മോട്ടോർസൈക്കിൾ ക്ലബ് എന്ന പേരിൽ 2021 ൽ ആണ് രൂപീകൃതമായത്. അന്ന് ഒരു സ്കോട് ലാൻഡ് ബൈക്ക് യാത്രയിൽ ആണ് 4 പേർ ചേർന്ന് കേരളാ ടസ്‌കേഴ്‌സ് മോട്ടോർ സൈക്കിൾ ക്ലബ് രൂപൂകരിച്ചതു. 2022 ൽ 14 പേർ ചേർന്ന് അയർലണ്ടിലെ Wild Atlantic Way (2400 കിലോമീറ്റര്) ചെയ്യുക ഉണ്ടായി. ഇന്ന് യുകെയിലെ തന്നെ ഏറ്റവും വലിയ മലയാളി മോട്ടോർ സൈക്കിൾ ക്ലബ് ആണ് കേരളാ ടസ്‌കേഴ്‌സ്. 100 ൽ അധികം മെംബേർസ് ഉള്ള ക്ലബ്ബിൽ യുകെ ടു വീലർ ഫുൾ ലൈസൻസ് ഉള്ള ആർക്കും മെമ്പർ ആകാം. ക്ലബ്ബിൽ അംഗം ആകാൻ താല്പര്യം ഉള്ളവർ കേരളാ ടസ്‌കേഴ്‌സ് ഫേസ്ബുക് പേജ് അല്ലെങ്കിൽ, അല്ലെങ്കിൽ അതിൽ ഉള്ള WhatsApp നമ്പറിൽ ബന്ധപ്പെടുക.

ഈ വര്ഷം സെപ്റ്റംബർ 9 – 10 തീയതികൾ ആയി നടത്തുന്ന ഈ സീസണിലെ അവസാനത്തെ റൈഡിനു ഇതിൽപരം 55 റൈഡേഴ്‌സ് ആണ് താല്പര്യം അറിയിച്ചിട്ടുള്ളത്. അതിൽ 40 റൈഡേഴ്‌സ് ഒൻപതാം തീയതി രാത്രി താമസിക്കുന്നതിനുള്ള ആക്കാമോഡേഷൻ ഇതിനോട് അകം ബുക്ക് ചെയ്തു കഴിഞ്ഞു.
“Rain or Shine we Ride”

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more