1 GBP = 106.29
breaking news

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു.

യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്.

കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി ധനസമാഹരണത്തിൻറെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വാക്കത്തോൺ, ലേഡീസ് ഡിജെ നെറ്റ്, ഫാമിലി പിക്നിക്, ഈവനിംങ്ങ് ട്രിപ് ടു ലണ്ടൻ – ഇതെല്ലാം വ്യാത്യസ്തവും ശ്രദ്ദേയവുമായിരുന്നു.

2023 മാർച്ചിൽ ലോകവനിതാ ദിനത്തോടെ പ്രവർത്തനമാരംഭിച്ച ജ്വല കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാൽ സജീവമായിരുന്നു.

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരം എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:

ശാരിക: 07412 969619
അപർണ: 07841 671936
സോന: 07503091001

https://www.facebook.com/groups/1622148594967000/?ref=share

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more