1 GBP = 114.07

മാസ്റ്റേഴ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് 2025 – ലിവി കൊമ്പൻസ് ഫുട്ബോൾ ടീം, ലിവിംഗ്‌സ്റ്റൺ, സ്കോട്ട്‌ലൻഡ് സംഘടിപ്പിക്കുന്നു

മാസ്റ്റേഴ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് 2025 – ലിവി കൊമ്പൻസ് ഫുട്ബോൾ ടീം, ലിവിംഗ്‌സ്റ്റൺ, സ്കോട്ട്‌ലൻഡ് സംഘടിപ്പിക്കുന്നു

സ്കോട്ട്‌ലൻഡിലെ ലിവിംഗ്‌സ്റ്റണിലെ ലിവി കൊമ്പൻസ് ഫുട്ബോൾ ടീം 2025 ജൂൺ 21-ന് 30+ എജ്ജ് ഗ്രൂപ്പിലുള്ള ടീമുകൾക്കായി ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
30 വയസ്സിന് മുകളിലുള്ള കളിക്കാരെ ഉൾപ്പെടുത്തി സംഘടിപ്പിക്കപ്പെടുന്ന ഈ ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യം, “വയസ്സ് ഒരു തടസമല്ല, ആരോഗ്യവും ആക്റ്റീവ് ലൈഫും പ്രാധാന്യമുള്ളതാകണം” എന്ന സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്നതാണ്. ആരോഗ്യപരമായ ജീവിതശൈലി അനുസരിച്ചും, ഓരോ അവസരത്തെയും ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള പ്രചോദനമായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

വയസ്സിനെ ഒരു തടസമായി കാണാതെ, ആരോഗ്യം മുൻ‌തൂക്കം കൊടുത്ത് നിലനിൽക്കാൻ ശ്രമിക്കുന്ന എല്ലാ ടീമുകളെയും ഈ ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ള 30+ ടീം അംഗങ്ങൾ ഉടൻ സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമുള്ള ബന്ധപ്പെടേണ്ട നമ്പറുകൾ:
07825212228, 07814678568, 07387164401, 07455176900, 07405014770,0 7721 979513
Email: [email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more