1 GBP = 113.99
breaking news

വിഷുക്കണി ഒരുക്കി പ്ലിമത് മലയാളി കൾച്ചറൽ കമ്യൂണിറ്റി

വിഷുക്കണി ഒരുക്കി പ്ലിമത് മലയാളി കൾച്ചറൽ കമ്യൂണിറ്റി

കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും പതിവ് തെറ്റിക്കാതെ പ്ലിമത്തിലെ മലയാളികൾക്കായി വിഷു ആഘോഷം മനോഹരമാക്കി പിഎംസിസി. കിങ്‌സ് ടാമെർട്ടൻ കമ്മ്യൂണിറ്റി സെന്ററിലായിരുന്നു ഇത്തവണ കണിയൊരുക്കിയത്.

വിഷുക്കണിയും കണി കാണാനെത്തിയവർക്കെല്ലാം വിഷുകൈനീട്ടവും, നേര്ച്ച പായസവും നൽകി. കമ്മിറ്റിയങ്ങങ്ങളായ ഗോപിക, രഞ്ജിത് എന്നിവരാണ് വിഷു ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചഘോഷിച്ച വിഷുക്കണി 2025 വിജയമാക്കാൻ സഹായിച്ച അസോസിയേഷൻ അംഗങ്ങൾക്കും അതുപോലെ സ്പോൺസർ മാരായ Loyalty Financial Solutions, AG Bazaar, Indian Fresh meat and Fish, Plymouth എന്നിവർക്കും PMCC executive committee നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more