1 GBP = 107.88
breaking news

വീണ്ടും ഒരു മലയാളി വിജയഗാഥ; ബോക്സിങ്ങിൽ നാഷണൽ ചാമ്പ്യനായി ന്യൂ കാസിലിലെ ആൽവിൻ ജിജോ മാധവപ്പള്ളിൽ

വീണ്ടും ഒരു മലയാളി വിജയഗാഥ; ബോക്സിങ്ങിൽ നാഷണൽ ചാമ്പ്യനായി ന്യൂ കാസിലിലെ ആൽവിൻ ജിജോ മാധവപ്പള്ളിൽ

ഷൈമോൻ തോട്ടുങ്കൽ

ന്യൂകാസിൽ: സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് കുടിയേറിയ മലയാളി കുടിയേറ്റക്കാർ എം പിയായും മേയറായും കൗൺസിലറായും, രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ പുതു ചരിതം രചിക്കുമ്പോൾ, രണ്ടാം തലമുറയിൽ ഈ നാട്ടിൽ ജനിച്ചു വളർന്ന പുതു തലമുറയും ഈ നാടിന്റെ ഭാഗമായി തദ്ദേശീയരോട് മത്സരിച്ചു വിവിധ മേഖലകളിൽ പ്രതിഭകൾ ആകുമ്പോൾ ഇതാ ന്യൂകാസിലിൽ നിന്നും വീണ്ടും ഒരു വിജയ ഗാഥ.

പുതു തലമുറയിലെ മാധവപ്പള്ളിൽ ആൽവിൻ ജിജോ 46 കിലോ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ആയി മാറിയിരിക്കുന്നു. യുകെയിൽ എത്തിയ കാലം മുതൽ സാമുദായിക, സാംസ്കാരിക മേഖലകളിലും, ബ്രിട്ടനിൽ നിന്നും തദ്ദേശീയരായ നിരവധി സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യുകയും യുകെ യിലെ ക്നാനായ കാത്തലിക് അസോസിയേഷൻമുൻ വൈസ് പ്രെസിഡന്റും,ഇപ്പോൾ ന്യൂ കാസിൽ ക്നാനായ മിഷന്റെ കൈക്കാരന്മാരിൽ ഒരാളുമായ ഇന്റർ നാഷണൽ ടൂർ ഓപ്പറേറ്ററും ആയ ജിജോ മാധവപ്പള്ളിൽ, സിസ്സി ജിജോ ദമ്പന്തികളുടെ പുത്രനാണ് അടുപ്പമുള്ളവർ കുട്ടപ്പൻ എന്ന് വിളിക്കുന്ന ആൽവിൻ ജിജോ.

ചെറുപ്പം മുതൽ ബോക്സിങ് മത്സരങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ആൽവിനെ മാതാപിതാക്കൾ സർവ പ്രോത്സാഹനവും നൽകി കൂടെ ഈ ഇനത്തിൽ ഇപ്പോൾ നിന്നതാണ് നാഷണൽ അസോസിയേഷൻ ഫോർ ബോയ്സ് ആൻഡ് ഗേ ൾ സ് നടത്തിയ ഈ മത്സരത്തിലെ വിജയിയാകാൻ ആൽവിനെ പ്രാപ്തനാക്കിയത്. ബിആദ്യല്ലിംഗ് ഹാമിൽ ആണ് ഈമത്സരത്തിന്റെ ആദ്യ മത്സരങ്ങൾ അരങ്ങേറിയത് തുടർന്ന് ബ്ലാക്‌ബേണിൽ നടന്ന സെമി ഫൈനലിലും നടന്ന ഇഞ്ചോടിഞ്ചു പോരാട്ടങ്ങൾ ആണ് കഴിഞ്ഞ ദിവസം ബ്രിഡ്‌ലിങ്ങ്ടണിൽ നടന്ന ഫൈനൽ മത്സരങ്ങളിലേക്ക് അൽവിന് വഴിയൊരുക്കിയത്.

ചെറുപ്പത്തിൽ തന്നെ ആരും കൈവെക്കാത്ത മേഖലയിൽ മികച്ച നേട്ടം കൈവരിച്ച സഹോദരന് മാതാ പിതാക്കളോടൊപ്പം സർവ പിന്തുണയും നൽകി സിനിമ മോഡൽ രംഗത്തും, നൃത്ത നൃത്യങ്ങൾ ഉൾപ്പടെ ഉള്ള മേഖലകളിൽ കഴിവ് തെളിയിച്ച ഡോ ആർലിൻ ജിജോയും ആഷിൻ ജിജോയും ഉള്ളതിനാൽ ആൽവിൻ ഈ മേഖലയിൽ കൂടുതൽ ഉയരങ്ങളിൽ എത്തും എന്ന് നമുക്ക് പ്രത്യാശിക്കാം.

ന്യൂ കാസിലിലെ മലയാളി അസോസിയേഷനുകളുടെയും , ക്നാനായ സീറോ മലബാർ അസോസിയേഷനുകളുടെയും എല്ലാ പരിപാടികളിലും സജീവ സാനിധ്യവും പ്രചോദനവും ആണ് ജിജോയും, സിസിയും, ഡോ ആർലിനിനും അഷിനിനും, ആൽവിനും ഉൾപ്പെടുന്ന മാധവപ്പള്ളിൽ കുടുംബം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more