1 GBP = 106.79
breaking news

Associations

യുകെയിലെ അറിയപ്പെടുന്ന മലയാളിസംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളികൾച്ചറൽ അസോസിയേഷൻറെആഭിമുഖ്യത്തിൽ മേഴ്സി സൈഡിലെകായിക പ്രേമികൾക്ക് വേണ്ടി നടത്തപ്പെടുന്നലിംക സ്മാഷ് സീസൺ ഫോർ ബാഡ്മിന്റൺടൂർണമെൻറ് നവംബർ മാസം പതിമൂന്നാംതീയതി ശനിയാഴ്ച ഗെറ്റേക്കർ സ്കൂളിൻറെസ്പോർട്സ് ഹാളിൽ വച്ച് രാവിലെ 8 30 മുതൽ വൈകിട്ട് ആറു വരെ നടത്തപ്പെടുന്നവിവരം സന്തോഷപൂർവ്വംഅറിയിച്ചുകൊള്ളട്ടെ.  ഈ വർഷത്തെ ടൂർണമെൻറ് നടത്തപ്പെടുകരണ്ട് കാറ്റഗറിയിൽ ആയിരിക്കും ആദ്യത്തേത്40 വയസ്സിനു മുകളിലുള്ളവർക്ക് വേണ്ടിയുള്ളഓപ്പൺ കാറ്റഗറിയും മറ്റൊന്ന് അഡ്വാൻസ്ഇൻറർ മീഡിയേറ്റ് കൂടി ചേർന്നുള്ളതും, രണ്ട്കാറ്റഗറിയിലും വിജയികളാവുന്നവർക്ക്ട്രോഫികളും ക്യാഷ് അവാർഡുംനൽകുന്നതായിരിക്കും.  ലിവർപൂളിലെയും പരിസരപ്രദേശങ്ങളിലെയും യുവജനതയുടെ കായികവളർച്ചയ്ക്ക് എന്നെന്നും കൂടെ നിന്നിട്ടുള്ളലിംക ഇനിയും ധാരാളം ആയിട്ടുള്ള അവരുടെഉന്നമനത്തിന് കൂടെ ഉണ്ടായിരിക്കുമെന്ന്ലിംക പ്രസിഡൻറ് ശ്രീ തോമസുകുട്ടിഫ്രാൻസിസ് പറയുകയുണ്ടായി.  കഴിഞ്ഞ ദിവസം കൂടിയ ലിംക സ്പോർട്സ്കമ്മിറ്റി യോഗത്തിൽ ഈ വർഷത്തെ ലിംകസ്മാഷ് സീസൺ 4നു വേണ്ടി തോമസ്ഫിലിപ്പ് ചെയർമാനായി ഒരു സബ്കമ്മിറ്റിതെരഞ്ഞെടുത്തു കമ്മറ്റി അംഗങ്ങളായി ലിപിതോമസ്, ജേക്കബ് വർഗീസ്, ഡുയി ഫിലിപ്പ്, ഷിനു മത്തായി, സജി തോമസ്, സണ്ണിജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.  യുകെയിലെ എല്ലാ ബാഡ്മിൻറൺപ്രേമികളെയും ഞങ്ങൾ ഈ മത്സരത്തിലേക്ക്സഹർഷം സ്വാഗതം ചെയ്യുന്നു, രജിസ്ട്രേഷന്വേണ്ടി താഴെ തന്നിരിക്കുന്ന ക്യൂ ആർകോഡിൽ ബന്ധപ്പെടുക.  മത്സരത്തിനിടയിലെ ഇടവേളകൾആസ്വാദ്യകരമാക്കാൻ നാടൻ തട്ടുകടയുംഅതുപോലെതന്നെ മത്സരവേദിക്കരികേയഥേഷ്ടം കാർ പാർക്കിംഗ് സൗകര്യവുംഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകസമിതി അറിയിക്കുന്നു.
show more