എ ലെവൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചുനോർത്ത് വെസ്റ്റ് മലയാളികൾക്ക് അഭിമാനമായി നാല് മിടുക്കികൾ…
Aug 16, 2024
ഇന്നലെ പ്രസിദ്ധീകരിച്ച എ ലെവൽ പരീക്ഷാ ഫലത്തിൽ ഉന്നത വിജയം നേടി നോർത്ത് വെസ്റ്റ് മലയാളികൾക്ക് അഭിമാനമായി മാറിയ നാല് മിടുക്കികളെ പരിചയപ്പെടുത്തുന്നു.
മാഞ്ചസ്റ്ററിൽ നിന്നുമുള്ള സാൽഫോർഡ് റോയൽ ഹോസ്പിറ്റലിലെ ഫിസിയോ തെറാപ്പിസ്റ്റ് മഹേഷ് ജോസഫിൻ്റേയും, ടേംസൈഡ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ഷീനാ മാത്യുവിൻ്റേയും മൂത്ത മകളായ ഓൾട്രിംങ്ഹാം ഗ്രാമർ സ്കൂൾ ഗേൾസിലെ വിദ്യാർത്ഥിനിയായിരുന്ന റിയാനൻ മാത്യു സൈക്കോളജി, ബയോളജി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ മൂന്ന് എ കരസ്ഥമാക്കിയാണ് മെഡിസിന് മാഞ്ചസ്റ്റർ യുണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയത്. സഹോദരിമാർ മെഗൻ മാത്യു, അൻവെൻ മാത്യു.
മാഞ്ചസ്റ്ററിൽ നിന്നും തന്നെയുള്ള ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന മിൻ്റോയുടേയും വിഥിൻഷോ ഹോസ്പിറ്റലിൽ റിസർച്ച് നഴ്സായ പ്രീത മിൻ്റോയുടേയും മൂത്ത മകളായ ഇസബെൽ മിൻ്റോ മികച്ച വിജയം നേടി ബ്രൈറ്റൻ & സസക്സ് മെഡിക്കൽ സ്കൂളിൽ പ്രവേശനം നേടി. ഓൾട്രിംങ്ഹാം ഗ്രാമർ സ്കൂൾ ഗേൾസിലെ വിദ്യാർത്ഥിനിയായിരുന്നു. സഹോദരൻ ഇമ്മാനുവൽ മിൻ്റാേ.
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ സെക്രട്ടറിയും വാറിംഗ്ടൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻ്റുമായിരുന്ന സുരേഷ് നായരുടേയും ശ്രീദേവി നായരുടേയും മകളായ ലക്ഷ്മി നായർ മൂന്ന് എ കരസ്ഥമാക്കി ഈസ്റ്റ് ആംഗ്ലിയയിലെ നോർവിച്ച് മെഡിക്കൽ സ്കൂളിലാണ് മെഡിസിന് പ്രവേശനം നേടിയത്.ഇയർ 10 വിദ്യാർത്ഥിനിയായ പാർവ്വതി നായർ സഹോദരിയാണ്.
മാഞ്ചസ്റ്ററിൽ നിന്നും തന്നെയുള്ള ബ്രിട്ടാനിയ എയർപോർട്ട് ഹോട്ടൽ മാനേജരായ ബിനു ചാക്കോയുടേയും വിഥിൻഷോ ഹോസ്പിറ്റലിൽ എ എൻ പി യായി ജോലി ചെയ്യുന്ന ബിന്ദു ബിനുവിൻ്റെയും മകളായ ലിഡിയ ബിനു ഒരു എസ്റ്റാർ, രണ്ട് എ എന്നിങ്ങനെ കരസ്ഥമാക്കിയാണ് ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ പ്രവേശനം ഉറപ്പാക്കിയത്. സഹോദരൻ മെഡിക്കൽ വിദ്യാർത്ഥി ജോഷ് ബിനു.
മികച്ച വിജയം നേടിയ കുട്ടികളെ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ് തുടങ്ങിയവർ അനുമോദിച്ചു.
click on malayalam character to switch languages