1 GBP = 107.00
breaking news
- ട്രംപ് മുന്നോട്ട്;കുടിയേറ്റ ബില്ല് പാസാക്കി ജനപ്രതിനിധി സഭ
- പ്രെസ്റ്റൺ വോളിബോൾ ക്ലബ് നടത്തിയ ഒന്നാമത് ഓൾ യൂറോപ്യൻ വോളിബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായി ലിവർപൂൾ ലയൺസ്; റണ്ണറപ്പായി കാർഡിഫ് ഡ്രാഗൻസ്
- ജിതിൻ ജീവനോടെ ഉണ്ടെന്നറിഞ്ഞപ്പോൾ നിരാശ; കൂട്ടക്കൊലയിൽ പശ്ചാത്താപമില്ലാതെ ചേന്ദമംഗലം കേസ് പ്രതി റിതു ജയൻ
- ‘പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാര്‍; സര്‍ക്കാരിനൊപ്പം ഉറച്ച് നില്ക്കും’; ഇടതുകൂറ് അടിവരയിട്ട് മന്ത്രി റോഷി അഗസ്റ്റിന്
- കഠിനംകുളത്തെ യുവതിയുടെ കൊലപാതകം; പ്രതിയെ കോട്ടയത്ത് നിന്ന് പിടികൂടി
- സ്വിൻഡനിൽ മലയാളി യുവാവ് മരണമടഞ്ഞു; വിടവാങ്ങിയത് ഇരിങ്ങാലക്കുട സ്വാദേശിയായ അരുൺ വിൻസെന്റ്
- ലോസ് ആഞ്ചലസിന് സമീപം വീണ്ടും കാട്ടുതീ; 8000 ഏക്കറോളം പ്രദേശത്തെ ബാധിച്ചതായി റിപ്പോർട്ട്
uukma
Latest Updates
- ജിതിൻ ജീവനോടെ ഉണ്ടെന്നറിഞ്ഞപ്പോൾ നിരാശ; കൂട്ടക്കൊലയിൽ പശ്ചാത്താപമില്ലാതെ ചേന്ദമംഗലം കേസ് പ്രതി റിതു ജയൻ കൊച്ചി: തെളിവെടുപ്പിനിടെ ഒട്ടും പശ്ചാത്താപമില്ലാതെ കൊല നടത്തിയ വീട്ടിലേക്ക് കയറി ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി റിതു ജയൻ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതിൻ ഇപ്പോഴും ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ റിതു പൊലീസിനോട് നിരാശ പങ്കുവെയ്ക്കുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധം മുന്നിൽ കണ്ട് വൻ സന്നാഹവുമായാണ് പൊലീസ് പ്രതിയുമായി തെളിവെടുപ്പിന് എത്തിയത്. പ്രതിയുടെ വീട്ടിലും കൊലപാതകം നടന്ന വീട്ടിലും തെളിവെടുപ്പ് നടത്തി. നാളെയാണ് റിതുവിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. അഞ്ചുദിവസത്തെ കസ്റ്റഡിയാണ് തിങ്കളാഴ്ച പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്
- ‘പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാര്‍; സര്‍ക്കാരിനൊപ്പം ഉറച്ച് നില്ക്കും’; ഇടതുകൂറ് അടിവരയിട്ട് മന്ത്രി റോഷി അഗസ്റ്റിന് കേരള കോണ്‍ഗ്രസിനെ മലയോര സമര ജാഥയിലേക്ക് ക്ഷണിച്ച മാത്യു കുഴല്‍നാടനോട് ഇടതുകൂറ് അടിവരയിട്ട് മന്ത്രി റോഷി അഗസ്റ്റിന്. നിയമസഭയില്അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടവേ ആയിരുന്നു കുഴല്‍നാടന്റെ പരാമര്‍ശം. മലയോരജനതയ്ക്ക് വേണ്ടി കേരള കോണ്‍ഗ്രസ് എം ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ മാത്യു കുഴല്നാടന് അവര്‍ രാഷ്ട്രീയ പ്രായശ്ചിത്തം ചെയ്ത് മലയോര സമരയാത്രയില്‍ വരണമെന്ന് ആവശ്യപെടുകയായിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസിനെ അടിയന്തരപ്രമേയത്തില്‍ പരാമര്‍ശിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ മന്ത്രി മലയോര കര്‍ഷകര്‍ക്കായി കേരള കോണ്‍ഗ്രസ് സ്വീകരിച്ച സമര ചരിത്രം
- കഠിനംകുളത്തെ യുവതിയുടെ കൊലപാതകം; പ്രതിയെ കോട്ടയത്ത് നിന്ന് പിടികൂടി തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതി പിടിയിൽ. കോട്ടയം കുറിച്ചിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ചിങ്ങവനം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. നീണ്ടകര ദളവാപുരം സ്വദേശി ജോൺസൺ ആണ് പിടിയിലായത്. വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പ്രതി വിഷം കഴിച്ചോ എന്ന് സംശയമുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടില്‍ ആതിരയെ(30) ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്ത് പകുതിയോളം മുറിഞ്ഞ നിലയിലായിരുന്നു. വീട്ടിലെ സ്കൂട്ടറും കാണാതായിട്ടുണ്ട്
- ലോസ് ആഞ്ചലസിന് സമീപം വീണ്ടും കാട്ടുതീ; 8000 ഏക്കറോളം പ്രദേശത്തെ ബാധിച്ചതായി റിപ്പോർട്ട് കാലിഫോർണിയ: ലോസ് ആഞ്ചലസിൽ ആശങ്കയായി വീണ്ടും കാട്ടുതീ. കാസ്റ്റായിക് തടാകത്തിന് സമീപമാണ് പുതിയ കാട്ടുതീ അതിവേഗം പടർന്ന് പിടിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളിൽ 8000ത്തിലേറെ ഏക്കറിലേക്ക് കാട്ടുതീ പടർന്നു പിടിച്ചുവെന്നാണ് റിപ്പോർട്ട്. ലോസ് ആഞ്ചലസിന് എൺപത് കിലോമീറ്റർ വടക്കാണ് പുതിയതായി കാട്ടുതീ പടരുന്നത്. ഏതാണ്ട് 8000ത്തോളം ഏക്കർ പ്രദേശം കത്തിനശിച്ചതായാണ് റിപ്പോർട്ട്. കാട്ടുതീ പടർന്നതോടെ ഏതാണ്ട് 31000ത്തോളം ആളുകൾക്കാണ് ഇവിടെ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണ കാലിഫോർണിയയിൽ അതിശക്തമായ വരണ്ട കാറ്റിന് പിന്നാലെ അതിതീവ്ര തീപിടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
- ചൈന ‘ചൂഷകര്‍’; ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്താന്‍ ആലോചനയുമായി ട്രംപ് വാഷിങ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ ആലോചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരി ഒന്ന് മുതല്‍ ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുന്നത് ആലോചിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. മെക്സിക്കോയിലേക്കും കാനഡയിലേക്കും ചൈന ഫെന്റാനില്‍ അയക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തന്റെ ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ ചൂഷകരെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അതേസമയം വ്യാപാര യുദ്ധത്തില്‍ വിജയികളുണ്ടാകില്ലെന്ന് ചൈനയും പ്രതികരിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് 60 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞത്