- വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
- യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തിൽ LKC ലെസ്റ്ററിലെ പ്രജീഷ് സി തിലക് വിജയി......
- മാഞ്ചസ്റ്റർ സാൽഫോർഡിൽ മലയാളി ജോൺ മാത്യു (55) നിര്യാതനായി
- യുകെയിലെ ഇന്ധന സ്റ്റേഷനുകളിൽ നിന്ന് ദിവസവും മോഷ്ടിക്കപ്പെടുന്നത് രണ്ടു ലക്ഷം പൗണ്ട് വിലമതിക്കുന്ന ഇന്ധനം
- ഇംഗ്ലണ്ടിൽ താപനില 34 ഡിഗ്രി സെൽഷ്യസിലേക്ക്: ആരോഗ്യജാഗ്രതാ നിർദ്ദേശം.
- അലിഖിത ഭരണഘടനയുള്ള രാജ്യമെന്ന ഖ്യാതി ബ്രിട്ടന് നഷ്ടമാകുമോ?…അധികാരവികേന്ദ്രീകരണ പദ്ധതികൾ യുകെയിൽ എഴുതപ്പെട്ട ഭരണഘടന വേണമെന്ന വാദത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി
- ക്രോളി നിവാസി ബിനോയി ജോർജ് മൈലാടിയിൽ (50) അന്തരിച്ചു
യുക്മ കേരളപൂരം വള്ളംകളി – 2025″ ടീം രജിസ്ട്രേഷന് തുടക്കമായി…. വനിതകള്‍ക്ക് പ്രദര്‍ശന മത്സരം
- May 20, 2025
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന “കേരളാ പൂരം 2025” നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇന്ന് (20/05/2025) മുതല്‍ സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ്‍ 7 ശനിയാഴ്ച ആയിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി “യുക്മ കേരളപൂരം – 2025” വിജയത്തിലെത്തിക്കുവാനുള്ള മുന്നൊരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ “കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍” എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പില്‍ ആദ്യമായി വാര്‍വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍ വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സര വള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് വിജയ കിരീടം സ്വന്തമാക്കി. തുടര്‍ന്ന് “കേരളാ പൂരം 2018″ എന്ന പേരില്‍ ഓക്സ്ഫോര്‍ഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സര വള്ളംകളിയില്‍ 32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന് ഒന്നാം സ്ഥാനം സ്വന്തമാക്കി. 2019ല്‍ മൂന്നാമത് വള്ളംകളി ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ സംഘടിപ്പിച്ചപ്പോഴും തായങ്കരി ചുണ്ടന് കിരീടം നിലനിര്‍ത്തി. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ൽ നടത്തിയ വള്ളംകളിയില്‍ വീണ്ടും ജേതാക്കളായി ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടന് ഹാട്രിക്ക് നേട്ടം കൈവരിച്ചു. 2023 ലെ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട് ക്ലബ് സാല്‍ഫോര്‍ഡിന്റെ പുളിങ്കുന്ന് ചാമ്പ്യന്മാരായി. 2024 ലെ ആറാമത് ”യുക്മ കേരളപൂരം വള്ളംകളി” മത്സരത്തിൽ സാവിയോ ജോസ് നയിച്ച കരുത്തരായ എൻ.എം.സി.എ ബോട്ട് ക്ളബ്ബ് നോട്ടിംഗ്ഹാമിൻ്റെ കിടങ്ങറ ചാമ്പ്യൻമാരായി. ഇത്തവണ പല ടീമുകളും ഇതിനോടകം തന്നെ പരിശീലനത്തിനിറങ്ങി മികച്ച പോരാട്ടം കാഴ്ച്ച വയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കൂടുതല്‍ ടീമുകള്‍ രംഗത്ത് വരുന്നതിന് യുക്മ നേതൃത്വത്തിന് മുമ്പാകെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 32 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ പിന്നീട് അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതായിരിക്കും.
“കേരളാ പൂരം 2025″നോട് അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് “ബോട്ട് റേസ് – ടീം മാനേജ്മെന്റ് & ട്രെയിനിങ്” വിഭാഗത്തില്‍ ചുമതല ഏല്പിച്ചിരിക്കുന്നത്. ഡിക്സ് ജോർജ്ജ്, ജോർജ്ജ് തോമസ്, ജേക്കബ്ബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിങ്ങിന്റെയും ചുമതല വഹിക്കുന്നത്.

ടീം രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്കുന്നു;
ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്.
ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേർ മത്സരം നടക്കുമ്പോള്‍ തുഴക്കാരായും ഒരാൾ ഡ്രമ്മറായും ഉണ്ടാവും. മറ്റ് 3 പേര് സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങള്‍ മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്.
ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാര് ചുമതലയുള്ളവരെ ബന്ധപ്പെട്ട് രജിസ്ട്രേഷന് പുതുക്കേണ്ടതാണ്.
കേരളത്തിലെ നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ എൻ.എം.സി.എ നോട്ടിംഗ്ഹാം മത്സരിക്കാനിറങ്ങിയത് കിടങ്ങറ എന്ന പേരുള്ള വള്ളത്തിലാണ്. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട് ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന് നിലവിലുള്ള ബോട്ട് ക്ലബുകള്‍ നല്കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.
എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്സി സൈസും നല്‍കേണ്ടതാണ്. പങ്കെടുക്കാനെത്തുന്ന ടീമുകളിലെ 20 അംഗങ്ങള്‍ക്ക് വീതം ജഴ്സി നല്‍കുന്നത് പരിപാടിയ്ക്ക് വര്‍ണ്ണപ്പകിട്ടേകും. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര് തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.
രജിസ്ട്രേഷന് ഫീസ് ടീമുകള്‍ക്ക് 500 പൗണ്ട് ആയിരിക്കും. ഇത് ടീം ക്യാപ്റ്റന്മാരാണ് നല്‍കേണ്ടത്. കോർപ്പറേറ്റ് ടീമുകൾക്ക് 750 പൌണ്ട് ആയിരിക്കും രജിസ്ട്രേഷൻ ഫീസ്. ടീമിന് സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്. ഇത് നിബന്ധനകള്‍ക്ക് വിധേയമാണ്.
ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്.
കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്. എല്ലാ ടീമുകള്‍ക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന് അവസാനിച്ചതിനു ശേഷം നടത്തപ്പെടുന്ന ക്യാപ്റ്റന്മാരുടെ യോഗത്തില്‍ അറിയിക്കുന്നതും തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതുമാണ്.
വനിതകള്‍ക്ക് മാത്രമായി നെഹ്റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്. വനിതാ ടീമുകളും ജൂണ്‍ 7നുള്ളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ 6 വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്.
ടീം രജിസ്ട്രേഷന് വിവരങ്ങള്‍ക്ക്:-
ഡിക്സ് ജോർജ്ജ് – 07403312250
ജോർജ്ജ് തോമസ്സ് – 07903426018
ജേക്കബ്ബ് കോയിപ്പള്ളി – 07402935193
“യുക്മ – കേരളാപൂരം 2025″മായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് എബി സെബാസ്റ്റ്യൻ (പ്രസിഡന്റ്) : 07702862186, ജയകുമാര്‍ നായര്‍ – (ജനറല്‍ സെക്രട്ടറി): 07403223066 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:

വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
ലണ്ടൻ: യുകെയിലെ വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി ക...Obituary
വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം; മൂന്ന് ജില്ലകളിൽ പ്രതിസന്ധി രൂക്ഷം
പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളി...Kerala
എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിൽ; മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു
മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആ...Kerala
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറ...Kerala
ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെട്ടു’; ലഷ്കർ നേതാവ് റിസ്വാൻ
ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെ...Latest News
വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ...
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തീരുന്നില്ല. ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ...Kerala
കാശ് വേണ്ടാത്ത KSRTC ബസിൽ സ്ത്രീകൾ തള്ളി കയറുന്നു; മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും; വി...
വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സി.പി.ജോൺ. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാ...Kerala
തൃഷയ്ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് അറസ്റ്റില്‍
നടി തൃഷക്കെതിരായ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. തഞ്ചാ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം; മൂന്ന് ജില്ലകളിൽ പ്രതിസന്ധി രൂക്ഷം പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം തുടരുന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. കോഴിക്കോട് മലയോര മേഖലയിലും കണ്ണൂരിൽ നഗരപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. മഴക്കെടുതിയിൽ ഇന്ന് നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്.ഇതോടെ നാല് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം ഇരുപത്തിയൊന്നായി. പെരുമഴപെയ്ത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ മാറാത്തതാണ് പലയിടത്തും വലിയ പ്രതിസന്ധി. പത്തനംതിട്ടയിലെ അറന്മുളയിൽ വെള്ളക്കെട്ട് തുടരുകയാണ്. റാന്നിയിൽ ജനവാസ മേഖലകളിൽ വെള്ളമിറങ്ങിയെങ്കിലും വീടുകളും കടകളും
- എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിൽ; മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. കാലാവസ്ഥ അനുകൂലമായത്തോടെയാണ് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കൽ തുടങ്ങിയത്. മണ്ണ് നീക്കിയാലും വാഹനഗതാഗതം പുനസ്ഥാപിക്കാൻ കാലതാമസമെടുക്കും. ചെട്ടിപ്പടി സ്വദേശി നൗഫലിന്റെ പെർമിറ്റ് റദ്ധാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ വ്യക്തമാക്കി കാലാവസ്ഥ അനുകൂലമായതോടെ ഇന്ന് രാവിലെയാണ് റോഡിലെ മണ്ണ് നീക്കൽ ആരംഭിച്ചത്. പാറക്കല്ലുകളും മരങ്ങളും വന്നടിഞ്ഞതിനാൽ മണ്ണ് നീക്കാൻ സമയമെടുക്കുമെന്നാണ് ഫയർ ഫോഴ്സ് സംഘം പറയുന്നത്. മണ്ണ് നീക്കിയാലും ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പിന്നീടെ തീരുമാനമെടുക്കുവെന്ന്
- സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. കോഴിക്കോട്,
- ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെട്ടു’; ലഷ്കർ നേതാവ് റിസ്വാൻ ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ റിസ്വാൻ ഹനീഫ് വെളിപ്പെടുത്തുന്നത്. പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്കർ ഭീകരർ തുടർച്ചയായി ലക്ഷ്യമിടപ്പെട്ടത്. ഇത്തരം കൊലപാതകങ്ങളിലൂടെ തങ്ങളുടെ ആളുകൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വിഡിയോയിൽ പറയുന്നു കൊല്ലപ്പെട്ടവരിൽ 2006-ലെ ആർഎസ്എസ് ആസ്ഥാനം ആക്രമിച്ച കേസിലെ പ്രതി അബു സൈഫുള്ള എന്ന റസാവുള്ള നിസാമാനിയും
- വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തീരുന്നില്ല. ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ച വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി പോയത്, നിക്ഷേപകരെ കാണാൻ അല്ലെന്നും ഭാര്യാപിതാവിനെ കാണാനാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഭാര്യ പിതാവിനെ കാണാൻ പോയത് വിവാദമായപ്പോൾ മുഖ്യമന്ത്രി ഉണ്ടാക്കിയത് കഥയാണ് നിക്ഷേപകരെ കാണാനെന്നതെന്ന് അദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായല്ല മഴക്കെടുതി ഉണ്ടാകുന്നത. മുൻകാലങ്ങളിൽ ഇത്തരം ഘട്ടങ്ങളിൽ പ്രതികരിക്കാൻ ഇവിടെ ഒരു
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും നാളെ (01/08/2026, ശനി) റോഥർഹാം മാൻവേഴ്സിൽ…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും നാളെ (01/08/2026, ശനി) റോഥർഹാം മാൻവേഴ്സിൽ….
കുര്യൻ ജോർജജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ൻ്റെ തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിക്കുകയാണ്. ആഗസ്റ്റ് 15 ശനിയാഴ്ച റോഥർഹാം മാൻവേഴ്സ് ലെയ്ക്കിൽ വെച്ച് നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയും യുക്മ തെരേസാസ് ഓണച്ചന്തം ‘മലയാളി സുന്ദരി സീസൺ 2’ മത്സരവും അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളാണ് യുക്മ ദേശീയ സമിതി നടത്തി വരുന്നതെന്ന് ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ
‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച /
‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ലണ്ടൻ: യുകെയിലെ മലയാളി വിദ്യാർത്ഥികൾക്ക് ലോകോത്തര പഠനാവസരങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി യുക്മ യൂത്ത് സംഘടിപ്പിക്കുന്ന സൗജന്യ സൂം പ്രെസെന്റേഷൻ ഈ ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക്. വിദ്യാർത്ഥികൾക്കായി യുക്മ യൂത്ത് സംഘടിപ്പിച്ച് വരുന്ന കരിയർ ഗൈഡൻസ് സീരീസിന്റെ ഏഴാമത്തെ എപ്പിസോഡാണ് ഞായറാഴ്ച്ച നടക്കുക. യുകെ വിദ്യാർത്ഥികൾക്ക് യുഎസ് സർവ്വകലാശാല പ്രവേശനത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും അവസരങ്ങളും ഒപ്പം ചർച്ചകളും കൂട്ടിയിണക്കി അമിയേൽ പുലിത്തറ നടത്തുന്ന സൂം പ്രസന്റേഷൻ കുട്ടികൾക്കും മാതാപിതാക്കൾക്കും
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു /
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളിയ്ക്ക് ആവേശം പകരാൻ സ്വാഗത ഗാനവും. കേരളപ്പൂരം… കേരളപ്പൂരം… യുക്മയുടെ അഭിമാന കേരളപ്പൂരം…നെഞ്ചിലേറ്റിയ… ഒരൊറ്റ മനസ്സുമായ്…അന്യനാട്ടിൽ… മാന്‍വേഴ്സിൽ… എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയനാണ് സ്വാഗതഗാനം പുറത്തിറക്കിയത്. യുക്മ സഹയാത്രികനും ആദ്യ യുക്മ ദേശീയ കലാമേളയുടെ കോർഡിനേറ്ററുമായ ദേവലാൽ സഹദേവനാണ് ഗാനം രചിച്ച് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗാനം രൂപകല്പന ചെയ്തത്. പൂരാവേശത്തിന് മാറ്റുകൂട്ടാൻ സ്വാഗതഗാനവുമെത്തുന്നതോടെ എട്ടാമത് യുക്മ കേരളപൂരം
യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ; അടുത്ത നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ രണ്ട്) /
യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ; അടുത്ത നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ രണ്ട്)
സ്വന്തം ലേഖകൻ യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്) /
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്)
സ്വന്തം ലേഖകൻ യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ






click on malayalam character to switch languages