1 GBP = 106.77
breaking news

സംഘാടകമികവും പ്രൊഫഷനിലിസവും കൊണ്ട് ശ്രദ്ധേയമായി യുഎൻഎഫ് നാഷണൽ കോൺഫറൻസ്; കരിയർ അഡ്വൈസ് സപ്പോർട്ട്, ആർ സി എൻ ബൂത്തുകൾ പ്രയോജനപ്പെടുത്തി നേഴ്‌സുമാർ; കോൺഫറൻസിൽ ഹൈലൈറ്റായി റൗണ്ട് ദി ടേബിൾ വർക്ക്ഷോപ്പുകൾ

സംഘാടകമികവും പ്രൊഫഷനിലിസവും കൊണ്ട് ശ്രദ്ധേയമായി യുഎൻഎഫ് നാഷണൽ കോൺഫറൻസ്; കരിയർ അഡ്വൈസ് സപ്പോർട്ട്, ആർ സി എൻ ബൂത്തുകൾ പ്രയോജനപ്പെടുത്തി നേഴ്‌സുമാർ; കോൺഫറൻസിൽ ഹൈലൈറ്റായി റൗണ്ട് ദി ടേബിൾ വർക്ക്ഷോപ്പുകൾ

നോട്ടിംഗ്ഹാം: കഴിഞ്ഞ ശനിയാഴ്ച മെയ് പതിനൊന്നിന് നോട്ടിംഗ്ഹാമിലെ മർകസ് ഗവേ ഹാളിൽ സംഘടിപ്പിച്ച യുഎൻഎഫ് നാഷണൽ കോൺഫറൻസും അന്താരാഷ്ട്ര നേഴ്‌സസ് ദിനാഘോഷവും സംഘാടകമികവും പ്രൊഫഷനിലിസവും കൊണ്ട് ശ്രദ്ധേയമായി. എൻഎച്ച്എസ്, പ്രൈവറ്റ് ഹെൽത്ത് സെക്ടറുകളിലെ നേഴ്‌സുമാർക്ക് ഒരുപോലെ പ്രയോജനപ്പെട്ട കോൺഫറൻസിലും വർക്ക്ഷോപ്പുകളിലും പങ്കെടുത്തവരിൽ നിന്ന് കൂടുതൽ സെമിനാറുകൾ സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമായതായി സംഘാടകർ പറയുന്നു.

നേരത്തെ തന്നെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരുന്നെങ്കിലും കോൺഫറൻസ് ദിനവും നിരവധിപേർ രജിസ്‌ട്രേഷൻ നടത്തിയിരുന്നു. രാവിലെ ഒൻപതര മണിയോടെ തന്നെ ആരംഭിച്ച കോൺഫറൻസ് വേദിയിൽ എൻഎച്ച്എസ്, കെയർഹോം, കമ്യൂണിറ്റി, ഓസ്‌കി എഡ്യുക്കേഷൻ മേഖലയിൽ നിന്ന് കരിയർ അഡ്വൈസ് ആൻഡ് സപ്പോർട്ട് ബൂത്തുകളുമായി എത്തിയ ബ്ലിസ് കെയർ ഡയറക്ടർ ഐസക് തിയോഫിലോസ്‌, കിങ്‌സ് കോളേജ് ഹോസ്പിറ്റലിലെ പ്രാക്ടീസ് എഡ്യുക്കേഷൻ നേഴ്സ് ദീപ്തി തങ്കച്ചൻ, എപ്സം ആൻഡ് സെന്റ് ഹെലിയർ യൂണിവേഴ്‌സിറ്റി കമ്യൂണിറ്റിയിൽ നിന്നും അഡ്വാൻസ്ഡ് കെയർ പ്രാക്ടീഷണർ കണ്ണൻ രാമചന്ദ്രൻ എന്നിവരുടെ സേവനം എൻഎച്ച്എസ് പ്രൈവറ്റ് സെക്ടർ മേഖലകളിലെ നേഴ്‌സുമാർ ഒരുപോലെ പ്രയോജനപ്പെടുത്തിയിരുന്നു. റോയൽ കോളേജ് ഓഫ് നേഴ്സിംന്റെ പ്രത്യേക ബൂത്തും കോൺഫറൻസ് വേദിയിൽ സജീവമായിരുന്നു.

യുഎൻഎഫ് പ്രസിഡന്റ് സോണി കുര്യൻ ചെയർമാനായ കോൺഫറൻസിൽ ജനറൽ കൺവീനർ സോണിയ ലൂബിയായിരുന്നു അജണ്ട അവതരിപ്പിച്ച് കൊണ്ട് കോൺഫറൻസിന് തുടക്കമിട്ടത്. രാവിലെ പത്തുമണിയോടെ ആരംഭിച്ച സെഷനുകൾക്ക് പ്രഭാഷകരായെത്തിയ ആർ.സി.എൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടർ എസ്റ്റെഫാനി ഡൺ, ആർസിഎൻ ഈസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ ഓർഗനൈസർ സാം ഹാരിസ് എന്നിവരെ സോണിയ ലൂബി പരിചയപ്പെടുത്തി.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് നേഴ്‌സുമാരാണ് വിവിധ വർക്ക്ഷോപ്പുകളിൽ പങ്കെടുത്തത്. കോൺഫറൻസിലെ ഹൈലൈറ്റയായ റൗണ്ട് ദി ടേബിൾ വർക്ക്‌ഷോപ്പിൽ ക്‌ളാസ്സുകൾ നയിച്ചവരുമായി നേരിട്ട് സംവദിക്കാനും, സംശയ നിവാരണങ്ങൾക്കും വഴിയൊരുക്കിയത് പങ്കെടുത്തവർക്ക് ഹൃദ്യമായ അനുഭവമായിരുന്നു.

മിനിജ ജോസഫ്, റാണി ജോസ്, സിന്ധു ഉണ്ണി, ലീന വിനോദ്, ഡോ.ഡില്ല ഡേവിസ്, പാൻസി ജോസ്, എലൈൻ കോൾ, തമ്പി ജോസ് തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ളാസ്സുകൾ നയിച്ചത്, ഏറെ അനുഭവ സമ്പത്തും പരിചയവുമുള്ള നഴ്‌സ്മാരോടൊപ്പം പുതിയ തലമുറയിലെ നഴ്‌സുമാർക്കും പുതിയ ഒരു അനുഭവം തന്നെയായിരുന്നു. കോൺഫറൻസിൽ പങ്കെടുത്ത മുഴുവൻ നഴ്‌സുമാർക്കും ആറു മണിക്കൂർ സിപിഡി പോയിന്റും യുഎൻഎഫ് ലഭ്യമാക്കിയിരുന്നു.

വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് യുക്മ നഴ്സസ് ഫോറം ഒരുക്കിയ മുഴുദിന പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് രുചികരമായ ഭക്ഷണവും സംഘാടകർ ഒരുക്കിയിരുന്നു. പ്രോഗ്രാം ചെയർമാനായ സോണി കുര്യൻ, ഇവൻറ് ഓർഗനൈസർ ഡിക്സ് ജോർജ്ജ്, ജനറൽ കൺവീനർ സോണിയ ലൂബി, ചീഫ് കോർഡിനേറ്റേഴ്സ് – അബ്രാഹം പൊന്നുംപുരയിടം, സാജൻ സത്യൻ, തമ്പി ജോസ്, പ്രോഗ്രാം കോർഡിനേറ്റർ – ഐസക്ക് കുരുവിള, ഫിനാൻസ് കൺട്രോൾ – ഷൈനി കുര്യൻ തുടങ്ങിയവർക്കൊപ്പം സംഘാടക സമിതിയംഗങ്ങളായി മീഡിയ & പബ്ളിസിറ്റി മാനേജ്മെൻറ് – അലക്സ് വർഗ്ഗീസ്, സുജു ജോസഫ്, ബെന്നി അഗസ്റ്റിൻ, രാജേഷ് നടേപ്പള്ളി, ബിജു മൈക്കിൾ, സലീന സജീവ്, മിഥു ജെയിംസ്, റാണി ജോസ്, സജീഷ് ഫ്രാൻസിസ്.

കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി – ലീനുമോൾ ചാക്കോ, ദീപ നായർ, ബിന്ദുലേഖ സോമൻ

കൺവീനർമാർ – മിനിജ ജോസഫ്, ജയകുമാർ നായർ, ബിജു പീറ്റർ, സിന്ധു ഉണ്ണി, ദേവലാൽ സഹദേവൻ, എലീസ മാത്യു, ഡോ. ഡില്ല ഡേവിസ്, ലീന വിനോദ്, പാൻസി ജോസ്, പ്രബിൻ എടയനാട്ട് ബേബി

ഓർഗനൈസേഴ്‌സ് – റാണി ജേക്കബ്ബ്, സീന പഴയാറ്റിൽ, സിൽവി ജേക്കബ്ബ്, പ്രിൻസി സന്തോഷ്, സനീഷ് സത്യൻ, ഷാലു ശിശുപാലൻ, സുമ സാജൻ, നീന മാത്യു, റെനോൾഡ് മാനുവൽ, സീന ഷാജു, ബൈജു ശ്രീനിവാസ്, ഷെയ്സ് ജേക്കബ്ബ്, ഷെല്ലി ഫിലിപ്പ്, റോണു സക്കറിയ റോയി, പ്രിയ മോഹനൻ സുലഭ, ടിസ്നമോൾ ടോമി, ഭാഗ്യലക്ഷ്മി പ്രഭു, അഖില അജിത്, ബിന്ദു അബ്രാഹം

റിസപ്ഷൻ കമ്മിറ്റി – ലിൻവി പോൾ, ടെസ്സമോൾ ജോർജ്ജ്

രജിസ്ട്രേഷൻ കമ്മിറ്റി – ജോബിൻ ജോർജ്ജ്, സിനി ആൻ്റോ

ഫുഡ് കമ്മിറ്റി – സിന്ധു പ്രിൻസ്, സുമ സാജൻ, ലക്സിമോൾ ബേബി എന്നിവരും പ്രവർത്തിച്ചിരുന്നു. യുഎൻഎഫ് നാഷണൽ കോൺഫറൻസും നേഴ്‌സസ് ദിനാഘോഷവും വൻ വിജയമാക്കാൻ സഹകരിച്ച ഏവർക്കും പ്രോഗ്രാം രക്ഷാധികാരികളായ യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ് എന്നിവർ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more