1 GBP = 105.68
breaking news

യുക്മ ദേശീയ കായികമേളയ്ക്ക് തുടക്കമായി

യുക്മ ദേശീയ കായികമേളയ്ക്ക് തുടക്കമായി

ബിർമിംഗ്ഹാം: യുക്മ ദേശീയ കായികമേളയ്ക്ക് തുടക്കമായി. വിവിധ റീജിയനുകളിൽ നിന്നെത്തിയ കായികതാരങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾക്ക് ശേഷം ആരംഭിച്ച കായിക മത്സരങ്ങൾക്ക് തുടക്കമായത് കിഡ്സ് വിഭാഗങ്ങളുടെ ഓട്ട മത്സരങ്ങളോടെയാണ്.

അല്പസമയത്തിനകം തന്നെ കായികമേളയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവ്വഹിക്കും. യുക്മ നാഷണൽ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയിൽ ആരംഭിക്കുന്ന ഉദ്‌ഘാടന ചടങ്ങുകൾക്ക് മുന്നോടിയായി കായികതാരങ്ങളുടെ മാർച്ച് പാസ്റ്റും നടക്കും. മാർച്ച് പാസ്റ്റ് യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ മാർച്ച് പാസ്റ്റ് ഫ്ലാഗ്ഓഫ് ചെയ്യും. ഓരോ റീജിയണിൽ നിന്നും എത്തുന്ന കായിക താരങ്ങൾ അതാതു റീജിയനുകളുടെ ബാനറിൽ അണിനിരക്കും. റീജിയൻ ഭാരവാഹികൾ ഓരോ റീജിയനെയും നയിക്കും. കഴിഞ്ഞ വർഷത്തെ വ്യക്തിഗത ചാമ്പ്യൻമാർ ദീപശിഖാ പ്രയാണത്തിന് നേതൃത്വം നൽകും. തുടർന്ന് കായിക താരങ്ങൾക്ക് പ്രതിജ്ഞയെടുക്കും. യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

മാർച്ച്പാസ്റ്റ് അവസാനിക്കുന്നതോടെ ട്രാക്കിലും ഫീൽഡിലും മത്സരങ്ങൾ വീണ്ടും പുനരാരംഭിക്കും. ആരംഭിക്കും. തുടർന്ന് തുടർച്ചയായി മത്സരങ്ങൾ പുരോഗമിക്കും. ഉച്ചകഴിഞ്ഞ് 12 ടീമുകൾ മത്സരിക്കുന്ന ഏറ്റവും ആവേശം നിറഞ്ഞ വടംവലി മത്സരവും നടക്കും.

യുക്മ ദേശീയ കായിക മേള സ്പോൺസർ ചെയ്തിരിക്കുന്നത് ലൈഫ് ലൈൻ ഇൻഷുറൻസ് (അലൈഡ്), ടിഫിൻ ബോക്സ്, പോൾ ജോൺ സോളിസിറ്റേഴ്സ്, JMP സോഫ്റ്റ് വെയേഴ്സ് എന്നീ സ്ഥാപനങ്ങളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more