1 GBP = 110.08

യുക്മ – ടിഫിൻബോക്സ് വള്ളംകളി 2024 കാണികൾക്ക് ആവേശം പകരാൻലൈവ് മ്യൂസിക് ബാൻഡുമായി ചായ് & കോഡ്സ്

യുക്മ – ടിഫിൻബോക്സ് വള്ളംകളി 2024 കാണികൾക്ക് ആവേശം പകരാൻലൈവ് മ്യൂസിക് ബാൻഡുമായി ചായ് & കോഡ്സ്

അലക്സ് വർഗീസ്

(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

ആറാമത് യുക്മ-ടിഫിൻ ബോക്സ് കേരളപൂരത്തിനു കേളികൊട്ടുയരുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാണികളെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള കലാപരിപാടികളാണ്  യുക്മ അണിയറയിൽ ഒരുക്കിയിരിക്കുന്നത്. മലയാളി കുടിയേറ്റത്തിന്റെ കരുത്തു വിളിച്ചോതുന്ന കേരളാ പൂരം വള്ളംകളി മാമാങ്കത്തിന് ശനിയാഴ്ച റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ തുടക്കം കുറിക്കുകയാണ്.. ചുരുങ്ങിയ കാലംകൊണ്ട് പ്രവാസി മലയാളിയുടെ കായികമനസ്സിനെ കേരളത്തിന്റെ  ജലരാജാക്കന്മാരുടെ പെരുമയിൽ ഒന്നിപ്പിച്ച യുക്മയുടെ വള്ളംകളി മത്സരത്തിന് ആവേശം പകരാൻ ഇത്തവണ സംഗീതത്തിന്റെ മാസ്മരിക ലോകമൊരുക്കി ലൈവ് ബാൻഡുമായി Chai & Chords എത്തുന്നു. കേരളത്തിൻ്റെ സംഗീത സദസ്സുകളുടെ സുപരിചിത സാന്നിധ്യമായ ഈ 5 അംഗ ബാൻഡ് പിന്നണി ഗായകനും സിനിമാ സംഗീത സംവിധായകനുമായ ഗോകുൽ ഹർഷന്റെ നേതൃത്വത്തിൽ യുകെയിൽ വീണ്ടുമെത്തുകയാണ്. 

ലൈവ് സംഗീത ബാൻഡുകൾ ഇന്ന് മലയാളികൾക്കൊരു ആവേശമാണ്. ആ ഒരു ആവേശത്തെ വാനോളം ഉയർത്തുക എന്ന ലക്ഷ്യത്തോടെ യുക്മ നിങ്ങൾക്കായി ലൈവ് ബാൻഡ് സംഗീതം അവതരിപ്പിക്കുകയാണ് ഇത്തവണ. പ്രശസ്ത ഗായകനും-സിനിമാ സംഗീത സംവിധായകനും UK മലയാളികൾക്ക് സുപരിചിതനുമായ ഗോകുൽ ഹർഷൻ നേതൃത്വം കൊടുക്കുന്ന ചായ് ആൻഡ് കോഡ്‌സ് ബാൻഡ് നിങ്ങളെ ഓരോരുത്തരെയും സംഗീതത്തിന്റെ മന്ത്രികലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുവാൻ എത്തുകയാണ്. 

നാട്ടിലെ മെഗാഷോകളിലും താര-സംഗീത നിശകളിലും സ്ഥിരം സാന്നിധ്യമായിരുന്ന സംഗീതജ്ഞരാണ് ഈ ബാൻഡിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഗോകുൽ ഹർഷന് പുറമേ  ആശിഷ് രമേഷ്, എബിൻ തോമസ്, കൃഷ്ണ ജഗദീഷ്, സുബിൻ പാപ്പച്ചൻ തുടങ്ങിയവരാണ് ബാൻഡിലെ  മറ്റ്‌ അംഗങ്ങൾ.

ലോകോത്തര പ്രതിഭകളുടെ പ്രകടനങ്ങൾ കണ്ട് ശീലിച്ച UK മലയാളികൾക്ക് മറ്റൊരു മറക്കാനാവാത്ത സംഗീതവിരുന്നൊരുക്കാൻ യുക്മയുമായി കൈകോർത്തിരിക്കുന്ന ‘Chai & Chord’ കേരളാ പൂരത്തിനെത്തുന്ന വള്ളംകളി പ്രേമികളുടെ മാറുന്ന ആസ്വാദന നിർവൃതിയെ മറ്റൊരു തലത്തിലേക്കുയർത്താൻ പോന്ന ഒന്നായിരിക്കും. 

യുക്മ-ടിഫിൻ ബോക്സ്  കേരളപൂരം വള്ളംകളി – 2024 ന്റെ പ്രധാന സ്പോൺസേഴ്സ്  ടിഫിൻ ബോക്സ്, ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, ഫസ്റ്റ് കോൾ, ക്ലബ്ബ് മില്ല്യണയർ, പോൾ ജോൺ സോളിസിറ്റേഴ്സ്, ട്യൂട്ടേഴ്സ് വാലി, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, മലബാർ ഗോൾഡ്, തെരേസാസ്, കൂട്ടം, ഗ്ലോബൽ സ്റ്റഡി ലിങ്ക്, ഏലൂർ  കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ് എന്നിവരാണ്

യുക്മ ദേശീയ സമിതി ഭാരവാഹികളായ ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ കുര്യൻ ജോർജ്, ഡിക്സ് ജോർജ്, ഷിജോ വർഗീസ്, ലീനുമോൾ ചാക്കോ, പീറ്റർ താണോലിൽ, സ്മിതാ തോട്ടം, എബ്രഹാം പൊന്നും പുരയിടം, മനോജ്കുമാർ പിള്ള, അലക്സ് വർഗീസ്, അഡ്വ. എബി സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ റീജിയണൽ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരാണ് വള്ളംകളിയുടെ സംഘാടകർ.

വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ്‌ 31 ന് റോഥർഹാമിലെ മാൻവേഴ്സ്  തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. വള്ളംകളി മത്സരം നടക്കുന്ന മാൻവേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake

Station Road 

Wath-Upon-Dearne

Rotherham 

South Yorkshire.

S63 7DG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more