1 GBP = 106.30
breaking news

ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും യുഎൻഎഫിന്റെ സ്നേഹാദരം; നാളെ നോട്ടിംഹാമിൽ യുഎൻഎഫ് നഴ്സസ് ഡേ ആഘോഷവും വാർഷിക കോൺഫെറെൻസിനോടും അനുബന്ധിച്ചു UNF ന്റെ തീം മ്യൂസിക് ലോഞ്ച് ചെയ്യുന്നു….

ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും യുഎൻഎഫിന്റെ സ്നേഹാദരം; നാളെ നോട്ടിംഹാമിൽ യുഎൻഎഫ് നഴ്സസ് ഡേ ആഘോഷവും വാർഷിക കോൺഫെറെൻസിനോടും അനുബന്ധിച്ചു UNF ന്റെ തീം മ്യൂസിക് ലോഞ്ച് ചെയ്യുന്നു….

യുക്മ നഴ്സസ് ഫോറം (UNF) ലോക നഴ്സസ് ദിനവുമായി ബന്ധപ്പെട്ടു മെയ് 11 ന്‌ നോട്ടിംഗ്ഹാമിൽ വച്ച് നടത്തുന്ന നഴ്സസ് ഡേ ആഘോഷവും വാർഷിക കോൺഫെറെൻസിനോടും അനുബന്ധിച്ചു UNF ന്റെ തീം മ്യൂസിക് ലോഞ്ച് നടത്തപ്പെടുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തോളമായി യുകെയിലെ കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ സ്വരമായി പ്രവർത്തിക്കുന്ന UNF ന് ആദ്യമായാണ് ഒരു തീം സോങ് അവതരിപ്പിക്കപ്പെടുന്നത്.

മെയ് 11 നു ലോക നഴ്സസ് ദിനത്തോടനുബന്ധിച്ചു നടത്തുന്ന പരിപാടിയിൽ വച്ച് യുക്മ നാഷണൽ സെക്രട്ടറി കുര്യൻ ജോർജ് സംഘടനയുടെ ഔദ്യോഗിക ഗാനം അംഗങ്ങൾക്ക് സമർപ്പിക്കും. യുവ സംഗീത സംവിധായകൻ ഗോകുൽ ഹർഷൻ സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മിഥു ജെയിംസ് ആണ്. പ്രൊഡക്ഷൻ കൺട്രോളർമാരായി ഡിക്സ് ജോർജ്ജും സോണിയ ലൂബിയും പിന്നണിയിലുണ്ട്.

ലോകമെമ്പാടുമുള്ള ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനുമുള്ള യുഎൻഎഫിന്റെ സ്നേഹാദരമാണ് ഈ ഗാനം. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷവേളയിൽ വിജ്ഞാനപ്രദമായ ക്‌ളാസ്സുകളും കോർത്തിണക്കിയയാണ് ആഘോഷപരിപരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. യുകെയിലെമ്പാടുമുള്ള മലയാളി നേഴ്‌സുമാർ ചേർന്നൊരുക്കുന്ന കലാപരിപാടികൾ ആഘോഷങ്ങളുടെ മാറ്റുകൂട്ടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more