യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024 മലയാളികളുടെ പ്രിയ നടി സുരഭി ലക്ഷ്മി മുഖ്യാതിഥി. കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല സമാപന സമ്മേളനത്തിൽ മുഖ്യാതിഥി….
Aug 30, 2024
അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024 ൽ മുഖ്യാതിഥിയായി മലയാളികളുടെ പ്രിയ താരം സുരഭി ലക്ഷ്മി എത്തുന്നു. സിനിമ, ടെലിവിഷൻ, നാടക മേഖലകളിലെ നിറ സാന്നിദ്ധ്യമായ സുരഭി മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. മീഡിയ വൺ സംപ്രേക്ഷണം ചെയ്ത M80 മൂസ എന്ന ടെലിവിഷൻ സീരിയലിലെ പാത്തു എന്ന കഥാപാത്രത്തിലൂടെ ജനമനസ്സുകളിൽ ചേക്കേറിയ സുരഭി ലക്ഷ്മി ദേശീയ അവാർഡിന് പുറമെ 2017 ൽ കേരള സ്റ്റെയിറ്റ് ഫിലിം അവാർഡ്സിൽ സ്പെഷ്യൽ ജൂറി മെൻഷൻ അവാർഡും കരസ്ഥമാക്കി. ഒന്നിലേറെ തവണ കേരള ഫിലിം ക്രിട്ടിക്സ് അവാർഡിലെ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ സുരഭി കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള അവാർഡ് ബോംബെ ടെയ്‌ലേഴ്സ് എന്ന നാടകത്തിലൂടെ സ്വന്തമാക്കി.
2005 ൽ ഇറങ്ങിയ ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലെ നളിനിയെന്ന കഥാപാത്രത്തിലൂടെ സിനിമയിൽ എത്തിയ സുരഭി ഇതിനോടകം 45 ൽ അധികം ചിത്രങ്ങളിൽ തൻറെ അനിതര സാധാരണമായ അഭിനയം കാഴ്ച വെച്ചു. അമൃത ടിവിയിലെ ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോ വിജയിയായി ടെലിവിഷൻ രംഗത്തെത്തിയ സുരഭി പിന്നീട് നിരവധി സീരിയലുകളിൽ വേഷമിട്ടു. ടെലിവിഷനിലും സിനിമയിലും അഭിനയിക്കുന്നതോടൊപ്പം അതിലേറെ താല്പര്യത്തോടെ നാടകത്തെ സ്നേഹിച്ച സുരഭി പത്തോളം നാടകങ്ങളിൽ വേഷമിടുകയും നാല് നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.
തിരക്കേറിയ അഭിനയ ജീവിതത്തോടൊപ്പം മികച്ച അക്കാദമിക് നേട്ടങ്ങളും കരസ്ഥമാക്കിയ സുരഭി 2009 ൽ BA ഭരതനാട്യം പഠനം പൂർത്തിയാക്കിയത് ഒന്നാം റാങ്കോടെയാണ്. തുടർന്ന് 2011 ൽ തീയേറ്റർ ആർട്സിൽ MA യും പിന്നീട് MG യൂണിവേഴ്സിറ്റിയിൽ നിന്ന് പെർഫോർമിങ് ആർട്സിൽ എം.ഫിലും കരസ്ഥമാക്കി. കാലടി ശ്രീശങ്കരാചാര്യ കോളേജിൽ ഗവേഷണ വിദ്യാർത്ഥിനിയായ സുരഭി തിരക്കേറിയ കലാജീവിതത്തോടൊപ്പം തന്റെ പഠനവും ഭംഗിയായി മൂന്നോട്ട് കൊണ്ട് പോകുന്നു.
ബൈജു തിട്ടാല
യുകെയിലെ പ്രസിദ്ധമായ കേംബ്രിഡ്ജ് നഗരത്തിന്റെ മേയർ ബൈജു തിട്ടാലയാണ് ആറാമത് യുക്മ ടിഫിൻ ബോക്സ് കേരളപൂരത്തിന്റെ വിശിഷ്ടാതിഥി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി യുകെ മലയാളികൾക്കിടയിലെ പരിചിത മുഖമായ ബൈജു കേംബ്രിഡ്ജ് മേയറാകുന്ന ആദ്യ ഏഷ്യൻ വംശജനാണ്.
പത്ത് നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന കേംബ്രിഡ്ജെന്ന മഹാനഗരത്തിന്റെ മേയർ പദവി ഒരു ആലങ്കാരിക പദവിയല്ല ബൈജുവിന്. വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ബൈജു ജനസേവനത്തിനുള്ള ഒരവസരമായാണ് മേയർ പദവിയെ കാണുന്നത്. ഒരു സോളിസിറ്ററായ ബൈജു യുക്മ ലീഗൽ അഡ്വൈസർ കൂടിയാണ്. കുട്ടനാടിൻറെ പാരമ്പര്യം പേറി യുകെയിലെത്തിയ ബൈജു യുക്മ വള്ളംകളിയിലെ ഒരു സ്ഥിര സാന്നിദ്ധ്യവുമാണ്.
യുക്മ ടിഫിൻബോക്സ് കേരളപൂരം വള്ളംകളി മത്സരത്തിന് യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, ഫിനാൻസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, ജോയിൻ്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിൻ്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ മുൻ പ്രസിഡൻ്റും ലെയ്സൺ ഓഫീസറുമായ മനോജ്കുമാർ പിള്ള, മുൻ ജനറൽ സെക്രട്ടറിയും പി ആർ ഒ യുമായ അലക്സ് വർഗീസ്, മുൻ ജോയിൻ്റ് ട്രഷററും ബോട്ട് റെയ്സ് മാനേജരുമായ ജയകുമാർ നായർ, മുൻ നാഷണൽ വൈസ് പ്രസിഡൻറും ദേശീയ സമിതിയംഗവുമായ ടിറ്റോ തോമസ്, മുൻ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത്.
യുക്മ ദേശീയ നിർവ്വാഹക സമിതിയംഗങ്ങളായ മുൻ ട്രഷറർ ഷാജി തോമസ്, സണ്ണി മോൻ മത്തായി, സാജൻ സത്യൻ, ജാക്സൺ തോമസ്, ബിനോ ആൻ്റണി, ജിജോ മാധവപ്പള്ളിൽ, സണ്ണി ഡാനിയേൽ, സന്തോഷ് തോമസ്, റീജിയണൽ പ്രസിഡൻ്റുമാരായ വർഗീസ് ഡാനിയേൽ, സുജു ജോസഫ്, ജയ്സൻ ചാക്കോച്ചൻ, സുരേന്ദ്രൻ ആരക്കോട്ട്, ജോർജ് തോമസ്, ബിജു പീറ്റർ, ജേക്കബ് കള്ളപ്പുരയ്ക്കൽ, സനോജ് ജോസ് തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾ ഏകോപിച്ച് വരുന്നു.
യുക്മ സഹയാത്രികരായ ജേക്കബ് കോയിപ്പള്ളി, എബ്രഹാം ലൂക്കോസ്, മുൻ നാഷണൽ ജോയിൻ്റ് സെക്രട്ടറി സെലീനാ സജീവ്, ദേവലാൽ സഹദേവൻ, സുനിൽ, സോണി കുര്യൻ, ജോബിൻ, പീറ്റർ ജോസഫ്, അനിളി സെബാസ്റ്റ്യൻ, ബെന്നി ജോസഫ്, ജാക്സൻ, അഡ്വ.ജോബി പുതുകുളങ്ങര, ബിജു മൈക്കിൾ, സാജൻ പടിക്കമാലിൽ,രാജേഷ് രാജ് മുൻ നാഷണൽ ജോയിൻ്റ് സെക്രട്ടറി സെലീനാ സജീവ്. ജേക്കബ് കള്ളപ്പുരയ്ക്കൽ, സനോജ് ജോസ്, ഐസക് കുരുവിള, ഷൈനി ബിജോയ് തുടങ്ങി റീജിയണൽ ഭാരവാഹികൾ, യുക്മ അംഗ അസോസിയേഷൻ പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങി വലിയൊരു ടീമിൻ്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻ്റെ സാക്ഷാത്ക്കാരമാണ് നാളെ മാൻവേഴ്‌സ് തടാകത്തിൽ കാണാൻ പോകുന്ന പൂരക്കാഴ്ചകൾ.
യുക്മ-ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി – 2024 ന്റെ പ്രധാന സ്പോൺസേഴ്സ് ടിഫിൻ ബോക്സ്, ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, ഫസ്റ്റ് കോൾ, ക്ലബ്ബ് മില്ല്യണയർ, പോൾ ജോൺ സോളിസിറ്റേഴ്സ്, ട്യൂട്ടേഴ്സ് വാലി, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, മലബാർ ഗോൾഡ്, തെരേസാസ്, കൂട്ടാൻ, ഗ്ലോബൽ സ്റ്റഡി ലിങ്ക്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ് എന്നിവരാണ്
വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ് 31 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. വള്ളംകളി മത്സരം നടക്കുന്ന മാൻവേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.
കേരളാപൂരം 2024 – യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ…കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്നിലാക്കി NMCA നോട്ടിംങ്ങ്ഹാം ചാമ്പ്യൻമാർ….. BMA കൊമ്പൻസ് ബോൾട്ടൻ മൂന്നാമത്…..സെവൻ സ്റ്റാർസ് കവൻട്രിയ്ക്ക് നാലാം സ്ഥാനം…..വനിതാ വിഭാഗത്തിൽ റോയൽ ഗേൾസ് ജേതാക്കൾ….. /
click on malayalam character to switch languages