1 GBP = 116.56
breaking news

‘മ്മ്ടെ തൃശൂർ’; ഒന്നാമത് തൃശൂർ കൂട്ടായ്മ ഗ്ലോസ്റ്ററിൽ ആഘോഷിച്ചു

‘മ്മ്ടെ തൃശൂർ’; ഒന്നാമത് തൃശൂർ കൂട്ടായ്മ ഗ്ലോസ്റ്ററിൽ ആഘോഷിച്ചു

ഒന്നാമത് തൃശൂർ കൂട്ടായ്മ ഗ്ലോസ്റ്ററിൽ ആഘോഷിച്ചു. തൃശൂർ ജില്ലയിൽ നിന്നും യു കെ യിലെ ഗ്ലോസ്റ്ററിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികളുടെ ഒത്തു കൂടലായിരുന്നു ജൂൺ 15 ന് ‘ മ്മ്ടെ തൃശൂർ’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗ്ലോസ്റ്റർ എലംക്രോഫ്റ്റ് കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ചത്. ഈ ഒത്തു ചേരലിന്റെ ആവശ്യകതയെകുറിച്ചും ഭാവിയിൽ ഈ കൂട്ടായ്മ യു കെ യിൽ വിപുലമാക്കുന്നതിനെ കുറിച്ചും അംഗങ്ങൾ സംസാരിച്ചു.

തൃശൂരിന്റെ ജന്മദിനം ആഘോഷിച്ചു കൊണ്ടും സമ്മർ ബാർബിക്യുവും ഗ്രൂപ്പുകളായ് തിരിച്ചു കൊണ്ടുള്ള ആവേശം നിറഞ്ഞ മത്സരങ്ങളാലും പരസ്പരം പരിചയപ്പെട്ടും ഗ്ലോസ്റ്ററിലെ മലയാളികൾ ഈ കൂട്ടായ്മയിൽ പങ്കുചേർന്നു. ഇതോടൊപ്പം മ്മ്ടെ തൃശ്ശൂർ കൂട്ടായ്മയിൽ ചേർന്നു പ്രവൃത്തിക്കുവാൻ താത്പര്യമുളളവർ ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. റൊഷ് 07442640098, അജീഷ് 07578 554163, വിബിൻ 07450264444.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more