1 GBP = 115.86
breaking news

തോരാ മഴയിലും ചോരാത്ത ആവേശമായി ഐ ഒ സി (യു കെ); നിലമ്പൂരിൽ പോർമുഖമായി ‘ഐ ഓ സി – കർമ്മസേന’

തോരാ മഴയിലും ചോരാത്ത ആവേശമായി ഐ ഒ സി (യു കെ); നിലമ്പൂരിൽ പോർമുഖമായി ‘ഐ ഓ സി – കർമ്മസേന’

കോൺഗ്രസ്‌ പാർട്ടിയെ സംബന്ധിച്ചിടത്തോളം അതിസുപ്രധാനമായ നിലമ്പൂർ  ഉപതെരെഞ്ഞെടുപ്പ്‌ പ്രചാരണ രംഗത്ത്  ചിട്ടയും കൃത്യവുമായ പ്രചരണ പ്രവർത്തനവുമായി മറ്റു പ്രവാസ സംഘടനകൾക്ക് മാതൃകയായിരിക്കുകയാണ് എ ഐ സി സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ഘടകം. തോരാതെ പെയ്യുന്ന മഴയിലും ശമിക്കാത്ത പ്രചരണ ചൂടിൽ ആവേശം തെല്ലും ചോരാതെയുള്ള പ്രവർത്തനങ്ങളാണ് ഐ ഓ സി (യു കെ) – കേരള ഘടകം കഴിഞ്ഞ ജൂൺ 13 മുതൽ നിലമ്പൂരിൽ നടത്തിയത്.

പ്രചരണ പ്രവർത്തനങ്ങൾക്ക് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസും ഐ ഓ സി നേതാവ് റോമി കുര്യാക്കോസും നേരിട്ട് നേതൃത്വം നൽകി.  

പ്രചരണത്തിന് മാത്രമായി ഇരുവരും മുൻകൂട്ടി നാട്ടിലെത്തി വേണ്ട ഒരുക്കങ്ങളും ക്രമീകരണങ്ങളും നടത്തിയിരുന്നു. ഐ ഒ സി –  കോൺഗ്രസ്‌ – യുഡിഎഫ് പ്രവർത്തകരെ  കൂട്ടിച്ചേർത്തുകൊണ്ട് 30 – ഓളം പേരടങ്ങുന്ന ‘ഐ ഓ സി കർമ്മസേന’ക്ക് രൂപം നൽകികൊണ്ട് നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ നടത്തേണ്ട പ്രചരണ പരിപാടികളുടെ രൂപരേഖ തയ്യാറാക്കുകയായിരുന്നു ആദ്യപടി. ഐ ഓ സി (യു കെ) പ്രവർത്തകനും നിലമ്പുർ നിയോജകമണ്ഡലം നിവാസിയുമായ ഷിജോ മാത്യു മണ്ഡലതല പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകി.

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ്‌ ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ജൂൺ 13ന്  ‘ഐ ഓ സി കർമ്മസേന’ പ്രചരണ പ്രവർത്തനങ്ങക്ക് തുടക്കം കുറിച്ചു. നിയോജക മണ്ഡലത്തിലെ നിലമ്പുർ മുനിസിപ്പാലിറ്റി, ഇടക്കര, മൂത്തേടം, അമരമ്പലം എന്നീ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു സംഘടനയുടെ പ്രവർത്തനങ്ങൾ.

പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ തുടങ്ങിയ നേതാക്കളോടും പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകർക്കുമൊപ്പം ഇടക്കര, ചുരുളായി, അമരമ്പലം, ചുങ്കത്തറ, നിലമ്പൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഭവനങ്ങൾ – വ്യാപാര സ്ഥാനങ്ങൾ തുടങ്ങിയവ സന്ദർശിക്കുകയും യുഡിഫ് സ്ഥാനാർഥി ക്കായി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു  അമരമ്പലം പൂക്കോട്ടുംപാടത്ത് വച്ച് സംഘടിപ്പിച്ച കുടുംബ സംഗമത്തിലും മരുതയിൽ വച്ച് സംഘടിപ്പിച്ച സ്ഥാനാർഥി പര്യടനം സ്വീകരണ യോഗത്തിലും ഐ ഓ സി നേതാക്കൾ പങ്കാളികളായി. നിലമ്പൂരിലെ യു ഡി എഫ് കേന്ദ്ര  തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ച് സംഘടിപ്പിച്ച കോൺഗ്രസ് അനുകൂല പ്രവാസി സംഘടന നേതാക്കളുടെ തെരഞ്ഞെടുപ്പ് അവലോകന മീറ്റിംഗിലും ഐ ഓ സി നേതാക്കൾ സജീവ സാന്നിധ്യമായി. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more