1 GBP = 106.79
breaking news

യുക്മ ദേശീയ കായികമേള; ഹാട്രിക് കിരീടനേട്ടവുമായി മിഡ്‌ലാൻഡ്‌സ് റീജിയൺ; ആദ്യ അങ്കത്തിൽ വെന്നിക്കൊടി നാട്ടി സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ; വടംവലിയിൽ അജയ്യരായി വൂസ്റ്റർഷെയർ മലയാളി കൾച്ചറൽ അസ്സോസിയേഷൻ

യുക്മ ദേശീയ കായികമേള; ഹാട്രിക് കിരീടനേട്ടവുമായി മിഡ്‌ലാൻഡ്‌സ് റീജിയൺ; ആദ്യ അങ്കത്തിൽ വെന്നിക്കൊടി നാട്ടി സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ; വടംവലിയിൽ അജയ്യരായി വൂസ്റ്റർഷെയർ മലയാളി കൾച്ചറൽ അസ്സോസിയേഷൻ

ബിർമിംഗ്ഹാം: കഴിഞ്ഞ ശനിയാഴ്ച ജൂൺ 29ന് ബിർമിംഗ്ഹാമിലെ വിൻഡ്‌ലി ലെഷർ സെന്റററിൽ നടന്ന യുക്മ ദേശീയ കായികമേളയിൽ ഹാട്രിക് കിരീടനേട്ടവുമായി ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ. തുടർച്ചയായി മൂന്നാം തവണയാണ് മിഡ്‌ലാൻഡ്‌സ് റീജിയൺ ചാമ്പ്യൻ പട്ടം അലങ്കരിക്കുന്നത്. ഇതിൽ രണ്ടു തവണയും നിലവിലെ റീജിയണൽ ഭരണസമിതിയുടെ കാലയളവിലാണ് നടന്നത്. മിഡ്‌ലാൻഡ്‌സ് ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജയകുമാർ നായർ, റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ ജോബി പുതുക്കുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള റീജിയൺ 180 പോയിന്റ് നേടിയാണ് ഇക്കുറിയും ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടത്.

അതേസമയം ദേശീയ കായികമേളയിൽ റണ്ണറപ്പായി സൗത്ത് വെസ്റ്റ് റീജിയൺ. 116 പോയിന്റ് നേട്ടത്തിലാണ് സൗത്ത് വെസ്റ്റ് റീജിയന്റെ കിരീടനേട്ടം. ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള റീജിയൺ റീജിയണൽ കായികമേളയിൽ വിജയിച്ചവരെ ദേശീയ കായികമേളയിൽ പങ്കെടുപ്പിക്കാൻ നടത്തിയ ശ്രമങ്ങളാണ് റീജിയണിന് രണ്ടാം സ്ഥാനം സ്ഥാനം കൈപ്പിടിയിലൊതുക്കാനായത്. 66 പോയിന്റുമായി നോർത്ത് വെസ്റ്ററീജിയനാണ് മൂന്നാം സ്ഥാനത്തെത്തിയത്.

സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷനാണ് ഇക്കുറി അസോസിയേഷൻ വിഭാഗത്തിൽ ചാമ്പ്യൻ പട്ടം നേടിയത്. ആദ്യ അങ്കത്തിൽ തന്നെ വെന്നിക്കൊടി പാറിക്കുകയായിരുന്നു എസ് എം സി എ യോവിൽ. പലതവണ റീജിയണൽ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുകയും ചാമ്പ്യൻ പട്ടം കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള അസ്സോസിയേഷൻ ഇക്കുറി ആദ്യമായാണ് നാഷണൽ കായികമേളയിൽ പങ്കെടുക്കുന്നത്. ആദ്യ അങ്കത്തിൽ തന്നെ 96 പോയിന്റ് നേടിക്കൊണ്ടാണ് എസ് എം സി എ യോവിൽ കിരീമണിഞ്ഞത്. റീജിയണൽ കായികമേളയിൽ വിജയിച്ച താരങ്ങൾക്കൊപ്പം പ്രസിഡന്റ് ടോബിൻ തോമസ്, സെക്രട്ടറി സിക്സൺ മാത്യു, വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ, എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം സുരേഷ് ദാമോദരൻ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ദേശീയ കായികമേളയിൽ വെന്നിക്കൊടി നാട്ടിയത്.

മിഡ്‌ലാൻഡ്‌സ് റീജിയണിലെ തന്നെ വാർവിക്ക് ആൻഡ് ലീമിങ്ടൻ മലയാളി അസോസിയേഷനാണ് അസോസിയേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. 63 പോയിന്റാണ് അസോസിയേഷൻ കരസ്ഥമാക്കിയത്. ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ലൂട്ടൻ കേരളൈറ്റ്‌സ് അസോസിയേഷൻ 34 പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തി.

കായികമേളയിലെ മുഖ്യാകർഷണമായ വടംവലി മത്സരത്തിൽ വൂസ്റ്റർഷെയർ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (തെമ്മാടിസ്) വിജയികളായി. യുക്മ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസിന്റെ പിതാവിന്റെ പേരിലുള്ള തോമസ് പുന്നമൂട്ടിൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് പ്രൈസും വൂസ്റ്റർഷെയർ മലയാളി കൾച്ചറൽ അസ്സോസിയേഷന് സമ്മാനിച്ചു. രണ്ടാം സ്ഥാനം കാന്റർബറി ടീമും മൂന്നാം സ്ഥാനം കാർഡിഫും നേടി. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു. പരിചയസമ്പന്നനായ ഷൈജു സലീമായിരുന്നു വടം വലി മത്സരങ്ങൾ നിയന്ത്രിച്ചത്. കായികമേളയിലുടനീളം ലൈവ് കമന്ററിയുമായി കാണികളെ കൈയിലെടുത്ത ജിനോ സെബാസ്റ്റിയന് യുക്മ ദേശീയ കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ സമ്മാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more