- സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം; സെക്രട്ടറിയേറ്റില് കെട്ടിക്കിടക്കുന്നത് 3 ലക്ഷത്തിലധികം ഫയലുകള്
- മണിപ്പൂര് വീണ്ടും അശാന്തം; നദിയില് വീണ്ടും തലയറുത്ത നിലയില് മൃതദേഹങ്ങള്; യോഗം വിളിച്ച് അമിത് ഷാ
- ഒരു കലണ്ടര് വര്ഷം മൂന്ന് ടി20 സെഞ്ച്വറികള്; സഞ്ജുവിന്റെ പേരില് അപൂര്വ്വ നേട്ടം
- മുനമ്പത്ത് റീസർവേ നടത്താൻ സർക്കാർ നീക്കമെന്ന റിപ്പോർട്ട് തള്ളി മന്ത്രി പി രാജീവ്
- ഇന്ത്യ പെര്ത്തിലിറങ്ങുക മുന്നിര ബാറ്റ്സ്മാന്മാരില്ലാതെ
- ‘സാദിഖലി തങ്ങളെ രാഷ്ട്രീയമായാണ് മുഖ്യമന്ത്രി വിമര്ശിച്ചത്; ചിലര് അത് വര്ഗീയ അജണ്ടയ്ക്കായി ഉപയോഗിക്കുന്നു’: എം വി ഗോവിന്ദന്
- ഇസ്രയേല് ആക്രമണത്തില് ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു
“യുക്മ കേരളപൂരം വള്ളംകളി – 2024″ടീം രജിസ്ട്രേഷന് തുടക്കമായി…..വനിതകള്ക്ക് പ്രദര്ശന മത്സരം
- May 24, 2024
അലക്സ് വര്ഗ്ഗീസ്
(യുക്മ നാഷണല് പി.ആര്.ഒ & മീഡിയ കോര്ഡിനേറ്റര്)
യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന “കേരളാ പൂരം 2024″നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില് പങ്കെടുക്കുന്ന ടീമുകള് രജിസ്റ്റര് ചെയ്യുന്നതിനുള്ള അപേക്ഷകള് ഇന്ന് (24/05/2024) മുതല് സ്വീകരിക്കുന്നതാണ്. രജിസ്റ്റര് ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ് 15 ശനിയാഴ്ച്ച ആയിരിക്കുമെന്ന് ജനറല് കണ്വീനര് അഡ്വ. എബി സെബാസ്റ്റ്യന് അറിയിച്ചു. ഡോ.ബിജു പെരിങ്ങത്തറയുടെയും കുര്യന് ജോര്ജ്ജിന്റെയും നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി “യുക്മ കേരളപൂരം – 2024” വിജയത്തിലെത്തിക്കുവാനുള്ള മുന്നൊരുക്കങ്ങള് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
മാമ്മന് ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില് “കേരളാ ബോട്ട് റേസ് & കാര്ണിവല്” എന്ന പേരില് 2017 ജൂലൈ 29ന് യൂറോപ്പില് ആദ്യമായി വാര്വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില് നടത്തിയ വള്ളംകളി വന് വിജയമായിരുന്നു. 22 ടീമുകള് മാറ്റുരച്ച പ്രഥമ മത്സര വള്ളംകളിയില് നോബി കെ ജോസ് നയിച്ച വൂസ്റ്റര് തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല് ചുണ്ടന് വിജയ കിരീടം സ്വന്തമാക്കി. തുടര്ന്ന് “കേരളാ പൂരം 2018” എന്ന പേരില് ഓക്സ്ഫോര്ഡ് ഫാര്മൂര് റിസര്വോയറില് സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സര വള്ളംകളിയില് 32 ടീമുകള് മാറ്റുരച്ചപ്പോള് തോമസ്കുട്ടി ഫ്രാന്സിസ് നയിച്ച ലിവര്പൂള് ജവഹര് ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന് ഒന്നാം സ്ഥാനം സ്വന്തമാക്കി. 2019ല് മൂന്നാമത് വള്ളംകളി ഷെഫീല്ഡിനടുത്ത് റോഥര്ഹാമിലെ മാന്വേഴ്സ് തടാകത്തില് സംഘടിപ്പിച്ചപ്പോഴും തായങ്കരി ചുണ്ടന് കിരീടം നിലനിര്ത്തി. കോവിഡ് മഹാമാരിയുടെ രണ്ട് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ൽ നടത്തിയ വള്ളംകളിയില് വീണ്ടും ജേതാക്കളായി ലിവര്പൂള് ജവഹര് ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടന് ഹാട്രിക്ക് നേട്ടം കൈവരിച്ചു. 2023 ലെ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തില് വാശിയേറിയ പോരാട്ടത്തിനൊടുവില് മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട് ക്ലബ് സാല്ഫോര്ഡിന്റെ പുളിങ്കുന്ന് ചാമ്പ്യന്മാരായി. ഇത്തവണ പല ടീമുകളും ഇതിനോടകം തന്നെ പരിശീലനത്തിനിറങ്ങി മികച്ച പോരാട്ടം കാഴ്ച്ച വയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
വള്ളംകളി മത്സരത്തില് പങ്കെടുക്കുന്നതിനായി കൂടുതല് ടീമുകള് രംഗത്ത് വരുന്നതിന് യുക്മ നേതൃത്വത്തിന് മുമ്പാകെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല് മത്സരവള്ളംകളിയുടെ കൃത്യതയാര്ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്ക്ക് കൂടുതല് അവസരം ഉറപ്പാക്കുന്നതിനുമായി 27 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില് പിന്നീട് അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതായിരിക്കും.
“കേരളാ പൂരം 2024″നോട് അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല് പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് “ബോട്ട് റേസ് – ടീം മാനേജ്മെന്റ് & ട്രെയിനിങ്” വിഭാഗത്തില് ചുമതല ഏല്പിച്ചിരിക്കുന്നത്. ജയകുമാര് നായര്,
വർഗീസ് ഡാനിയേൽ, ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിങ്ങിന്റെയും ചുമതല വഹിക്കുന്നത്.
ടീം രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള് താഴെ നല്കുന്നു;
ഓരോ ബോട്ട് ക്ലബ്ബുകള്ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര് ചെയ്യുവാന് സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകൾ, വിവിധ സ്പോര്ട്ട്സ് ക്ലബ്ബുകള്, ബിസിനസ് സ്ഥാപനങ്ങള് എന്നിവര്ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര് ചെയ്യാവുന്നതാണ്.
കഴിഞ്ഞ വര്ഷം മത്സരം നടത്തപ്പെട്ട അതേ മോഡല് വള്ളങ്ങള് തന്നെയാവും മത്സരങ്ങള്ക്ക് ഉപയോഗിക്കുന്നത്. ഇവ കേരളത്തിലെ ചുരുളന്, വെപ്പ് വള്ളങ്ങള്ക്ക് സമാനമായ ചെറുവള്ളങ്ങളാണ്.
ഓരോ ടീമിലും 20 അംഗങ്ങള് ഉള്ളതില് 16 പേർ മത്സരം നടക്കുമ്പോള് തുഴക്കാരായും ഒരാൾ ഡ്രമ്മറായും ഉണ്ടാവും. മറ്റ് 3 പേര് സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങള് മലയാളികള് ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില് ഉള്പ്പെടും. മത്സരത്തിനുള്ള ടീമുകളില് പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്ക്കാവുന്നതാണ്.
ബോട്ട് ക്ലബ്ബുകള് സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്ഷം രജിസ്റ്റര് ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാര് ചുമതലയുള്ളവരെ ബന്ധപ്പെട്ട് രജിസ്ട്രേഷന് പുതുക്കേണ്ടതാണ്.
കേരളത്തിലെ നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള് മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന് ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ വര്ഷത്തെ ചാമ്പ്യന്മാരായ എസ് എം എ ബോട്ട്ക്ലബ്ബ് സാല്ഫോര്ഡ് മത്സരിക്കാനിറങ്ങിയത് പുളിങ്കുന്ന് എന്ന പേരുള്ള വള്ളത്തിലാണ്. ബോട്ട് ക്ലബ്ബുകള്ക്ക് ഇഷ്ടമുള്ള കുട്ടനാടന് ഗ്രാമത്തിന്റെ പേര് രജിസ്റ്റര് ചെയ്യുമ്പോള് ആവശ്യപ്പെടാവുന്നതാണ്. പേര് നല്കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്ഷം ബോട്ട് ക്ലബുകള് മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല് അതേ പേരു തന്നെ ഉപയോഗിക്കുന്നതിന് നിലവിലുള്ള ബോട്ട് ക്ലബുകള് നല്കുന്ന അപേക്ഷകള്ക്ക് മുന്ഗണന ലഭിക്കുന്നതാണ്.
എല്ലാ ടീമുകളിലേയും അംഗങ്ങള്ക്കുള്ള ജഴ്സികള് സംഘാടക സമിതി നല്കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര് ചെയ്യുമ്പോള് തന്നെ മുഴുവന് പേരും ജഴ്സി സൈസും നല്കേണ്ടതാണ്. പങ്കെടുക്കാനെത്തുന്ന ടീമുകളിലെ 20 അംഗങ്ങള്ക്ക് വീതം ജഴ്സി നല്കുന്നത് പരിപാടിയ്ക്ക് വര്ണ്ണപ്പകിട്ടേകും. 20 ടീം അംഗങ്ങളില് ഒരാള് ടീം ക്യാപ്റ്റന് ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര് തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.
രജിസ്ട്രേഷന് ഫീസ് ടീമുകള്ക്ക് 500 പൗണ്ട് ആയിരിക്കും. ഇത് ടീം ക്യാപ്റ്റന്മാരാണ് നല്കേണ്ടത്. കോർപ്പറേറ്റ് ടീമുകൾക്ക് 750 പൌണ്ട് ആയിരിക്കും രജിസ്ട്രേഷൻ ഫീസ്. ടീമിന് സ്പോണ്സര്മാര് ഉണ്ടെങ്കില് അവരുടെ ലോഗോ ജഴ്സിയില് ഉള്പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്. ഇത് നിബന്ധനകള്ക്ക് വിധേയമാണ്.
ബ്രിട്ടണില് നിന്നുമുള്ള ടീമുകള്ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില് നിന്നും പ്രവാസി മലയാളികളുടെ ടീമുകള് പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകള്ക്ക് ഫീസിനത്തില് ഇളവുകളുണ്ട്.
കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്. എല്ലാ ടീമുകള്ക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന് അവസാനിച്ചതിനു ശേഷം നടത്തപ്പെടുന്ന ക്യാപ്റ്റന്മാരുടെ യോഗത്തില് അറിയിക്കുന്നതും തുടര്ന്ന് പ്രസിദ്ധീകരിക്കുന്നതുമാണ്.
വനിതകള്ക്ക് മാത്രമായി നെഹ്റു ട്രോഫി മോഡലില് പ്രദര്ശന മത്സരം ഉണ്ടായിരിക്കുന്നതാണ്. വനിതാ ടീമുകളും ജൂണ് 15നുള്ളില് രജിസ്റ്റര് ചെയ്യേണ്ടതാണ്. കഴിഞ്ഞ മൂന്ന് വര്ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്ശന മത്സരത്തിലുണ്ടായത്.
ടീം രജിസ്ട്രേഷന് വിവരങ്ങള്ക്ക്:-
ജയകുമാര് നായര് – 07403 223066
വർഗീസ് ഡാനിയേൽ – 07882712049
ജേക്കബ് കോയിപ്പള്ളി – 07402 935193
“യുക്മ – കേരളാ പൂരം 2024”: കൂടുതല് വിവരങ്ങള്ക്ക് ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡന്റ്) : 07904785565, കുര്യന് ജോര്ജ് ( ജനറല് സെക്രട്ടറി) : 07877348602, എബി സെബാസ്റ്റ്യന് – 07702862186 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം; സെക്രട്ടറിയേറ്റില് കെട്ടിക്കിടക്കുന്നത് 3 ലക്ഷത്തിലധികം ഫ...
സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം. 231 ഐ.എ.എസ് ഉദ്യോഗസ്ഥര് വേണ്ടിടത്ത് ഉള്ളത് 126 ഉദ്യോഗസ്ഥ...Latest Newsമണിപ്പൂര് വീണ്ടും അശാന്തം; നദിയില് വീണ്ടും തലയറുത്ത നിലയില് മൃതദേഹങ്ങള്; യോഗം വിളിച്ച് അമിത് ഷാ
മണിപ്പൂരില് സംഘര്ഷം അതീവ രൂക്ഷം. വിഷയം ചര്ച്ച ചെയ്യാന് ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതലയ...Latest Newsഒരു കലണ്ടര് വര്ഷം മൂന്ന് ടി20 സെഞ്ച്വറികള്; സഞ്ജുവിന്റെ പേരില് അപൂര്വ്വ നേട്ടം
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയില് രണ്ട് മാച്ചില് മിന്നുന്ന ഫോമിലായിരുന്നു മലയാളി താരം...Latest Newsമുനമ്പത്ത് റീസർവേ നടത്താൻ സർക്കാർ നീക്കമെന്ന റിപ്പോർട്ട് തള്ളി മന്ത്രി പി രാജീവ്
തിരുവനന്തപുരം: മുനമ്പത്ത് റീസർവേ നടത്താൻ സർക്കാർ നീക്കമെന്ന റിപ്പോർട്ട് തള്ളി മന്ത്രി പി രാജീവ്. അ...Latest Newsഇന്ത്യ പെര്ത്തിലിറങ്ങുക മുന്നിര ബാറ്റ്സ്മാന്മാരില്ലാതെ
ക്യാപ്റ്റന് രോഹിത് ശര്മ്മ തന്റെ നവജാത ശിശുവിനൊപ്പം സമയം ചിലവഴിക്കണമെന്ന കാരണത്താല് ബോര്ഡര് ഗവാ...Latest News‘സാദിഖലി തങ്ങളെ രാഷ്ട്രീയമായാണ് മുഖ്യമന്ത്രി വിമര്ശിച്ചത്; ചിലര് അത് വര്ഗീയ അജണ്ടയ്ക്കായി ഉപയോഗിക...
സാദിഖലി തങ്ങളെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്ശത്തിന് ലീഗ് നേതൃത്വം മതപരമായ ഉള്ളടക്കത്തെ അടിസ്ഥ...Latest Newsഇസ്രയേല് ആക്രമണത്തില് ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു
ബെയ്റൂത്ത്: ഇസ്രയേല് നടത്തിയ വ്യോമാക്രമണത്തില് ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു. സെന്ട്രല് ബെയ്...Latest Newsപുതുവർഷത്തിൽ വൈദ്യുതി ഗ്യാസ് നിരക്കുകൾ ഉയരുമെന്ന് റിപ്പോർട്ട്
കൺസൾട്ടൻസി കോൺവാൾ ഇൻസൈറ്റിൻ്റെ അഭിപ്രായത്തിൽ, പുതുവർഷത്തിൽ ആഭ്യന്തര ഊർജ വില വീണ്ടും ഉയരുമെന്ന് പ്രത...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം; സെക്രട്ടറിയേറ്റില് കെട്ടിക്കിടക്കുന്നത് 3 ലക്ഷത്തിലധികം ഫയലുകള് സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം. 231 ഐ.എ.എസ് ഉദ്യോഗസ്ഥര് വേണ്ടിടത്ത് ഉള്ളത് 126 ഉദ്യോഗസ്ഥര് മാത്രം. ജോലിഭാരം മൂലം സെക്രട്ടറിയേറ്റില് 3 ലക്ഷത്തിലധികം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ആവശ്യത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥര് ഇല്ലാത്തതിനാല് സംസ്ഥാനത്തെ പല വകുപ്പുകളിലും ഭരണ പ്രതിസന്ധിയുണ്ട്. നാലും അഞ്ചും വകുപ്പുകളുടെ ചുമതല ഒരേസമയം വഹിക്കുന്ന ഉദ്യോഗസ്ഥരും നിലവിലുണ്ട്. സര്ക്കാരിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥര്ക്ക് പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല ഒരുമിച്ച് നല്കിയിട്ടുണ്ട്. ഇതുമൂലം വകുപ്പുകള് ശ്രദ്ധിക്കാന് കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ജോലിഭാരം മൂലം വകുപ്പ് മന്ത്രിമാര്
- മണിപ്പൂര് വീണ്ടും അശാന്തം; നദിയില് വീണ്ടും തലയറുത്ത നിലയില് മൃതദേഹങ്ങള്; യോഗം വിളിച്ച് അമിത് ഷാ മണിപ്പൂരില് സംഘര്ഷം അതീവ രൂക്ഷം. വിഷയം ചര്ച്ച ചെയ്യാന് ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതലയോഗം പുരോഗമിക്കുകയാണ്. ഇറെങ്ബാമില് കര്ഷകര്ക്ക് നേരെ വെടിവെപ്പുണ്ടായി. അസമില് നദിയില് നിന്ന് 2 മൃതദേഹങ്ങള് കൂടി കണ്ടെത്തി. ജിരിബാമില് അക്രമസക്തരായ പ്രതിഷേധക്കാര്ക്ക് നേരെ സുരക്ഷ സേന നടത്തിയവെടിവെപ്പില് ഒരാള് മരിച്ചു. മുഖ്യമന്ത്രി ബിരേന് സിംഗിനെ മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നതിനിടെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉന്നതല യോഗം വിളിച്ചത്. പ്രതിരോധ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതര് പങ്കെടുക്കുന്ന യോഗത്തില്, സാഹചര്യം അവലോകനം ചെയ്യുകയാണ്
- ഒരു കലണ്ടര് വര്ഷം മൂന്ന് ടി20 സെഞ്ച്വറികള്; സഞ്ജുവിന്റെ പേരില് അപൂര്വ്വ നേട്ടം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയില് രണ്ട് മാച്ചില് മിന്നുന്ന ഫോമിലായിരുന്നു മലയാളി താരം സഞ്ജു സാംസണ്. തുടര്ച്ചയായ രണ്ടാം സെഞ്ച്വറി നേടിയതോടെ സഞ്ജുവിന്റെ പേരില് റെക്കോര്ഡ് കുറിക്കപ്പെട്ടിരിക്കുകയാണ്. ഒരു കലണ്ടര് വര്ഷത്തില് ടി20യില് മൂന്ന് സെഞ്ചുറികള് നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനെന്ന വിശേഷണമാണ് സഞ്ജു സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റില് മൂന്ന് സെഞ്ചുറികള് പൂര്ത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര് ബാറ്ററും സഞ്ജു തന്നെയാണ്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര് ഫില് സാള്ട്ടാണ് ആദ്യതാരം. ഇന്ത്യന് വിക്കറ്റ് കീപ്പര്മാരില് മൂന്ന് ടി20 സെഞ്ച്വറികള്
- മുനമ്പത്ത് റീസർവേ നടത്താൻ സർക്കാർ നീക്കമെന്ന റിപ്പോർട്ട് തള്ളി മന്ത്രി പി രാജീവ് തിരുവനന്തപുരം: മുനമ്പത്ത് റീസർവേ നടത്താൻ സർക്കാർ നീക്കമെന്ന റിപ്പോർട്ട് തള്ളി മന്ത്രി പി രാജീവ്. അത് ചിലരുടെ ഭാവനാപരമായ എഴുത്താണ്. മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉന്നതല യോഗത്തിനുശേഷമേ ശാശ്വത പരിഹാരം എന്തെന്ന് കണ്ടെത്താൻ കഴിയൂ. ആരെങ്കിലും നിയമപരമായി മുന്നോട്ടു പോയാൽ പോലും മുനമ്പം ജനത കുടിയിറക്കപ്പെടാൻ പാടില്ലെന്നും അതിന്റെ നിയമവശങ്ങളാണ് സർക്കാർ പരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാൻ ആകുമെന്ന് പറയുന്നത് വിഷയം പഠിക്കാത്തവരാണെന്നും മന്ത്രി വ്യക്തമാക്കി
- ഇന്ത്യ പെര്ത്തിലിറങ്ങുക മുന്നിര ബാറ്റ്സ്മാന്മാരില്ലാതെ ക്യാപ്റ്റന് രോഹിത് ശര്മ്മ തന്റെ നവജാത ശിശുവിനൊപ്പം സമയം ചിലവഴിക്കണമെന്ന കാരണത്താല് ബോര്ഡര് ഗവാസ്കര് ട്രോഫി ടെസ്റ്റിലെ ഒന്നാം മത്സരത്തിനായി പെര്ത്തിലേക്ക് എത്തില്ലെന്നിരിക്കെ ടീം ഇന്ത്യയിറങ്ങുക മുന്നിര ബാറ്റ്സ്മാന്മാരില്ലാതെ. രോഹിത്തിന്റെ അഭാവത്തില് വൈസ് ക്യാപ്റ്റനും പേസ് കുന്തമുനയുമായ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ബൗളര് പ്രസീദ് കൃഷ്ണയുടെ കൈമുട്ട് കൊണ്ട് പരിക്കേറ്റതിനെ തുടര്ന്ന് കെ.എല് രാഹുല് കളംവിട്ടിരുന്നു. പരിക്ക് സാരമുള്ളതല്ലെങ്കിലും ഒന്നാം മത്സരത്തില് ഇറങ്ങുമോ എന്ന കാര്യത്തില് അനിശ്ചിതത്വമുണ്ട്. രോഹിത് ശര്മ്മയുടെ അഭാവത്തില്
click on malayalam character to switch languages