1 GBP = 105.79
breaking news

യുക്മ നഴ്സസ് ഫോറം (UNF) ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷം നാളെ നോട്ടിംഗ്ഹാമിൽ……. മുഖ്യാതിഥിയായി ട്രേസി പിൽച്ചേർ; ട്രേസി കെയ്ൻ ഹോണററി ഗസ്റ്റാകും

യുക്മ നഴ്സസ് ഫോറം (UNF) ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷം നാളെ നോട്ടിംഗ്ഹാമിൽ……. മുഖ്യാതിഥിയായി ട്രേസി പിൽച്ചേർ; ട്രേസി കെയ്ൻ ഹോണററി ഗസ്റ്റാകും

അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ നഴ്സസ് ഫോറം (UNF) മെയ് 11 ശനിയാഴ്ച നോട്ടിംഗ്ഹാമിലെ മാർക്കസ് ഗാർവേ ഹാളിൽ വെച്ച് നടത്തപ്പെടുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണവും യു.എൻ.എഫ് വാർഷിക സമ്മേളനവും പ്രൌഢ ഗംഭീരമാക്കുവാൻ അവസാനഘട്ട ഒരുക്കക്കളിലാണ് യു.എൻ.എഫ് ദേശീയ സമിതി.

മുഖ്യാതിഥിയായി നോട്ടിംങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ചീഫ് നഴ്സ് ട്രേസി പിൽച്ചേർ, നോട്ടിംങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഡപ്യൂട്ടി ചീഫ് നഴ്സ്
ട്രേസി കെയ്ൻ ഹോണററി ഗസ്റ്റാകും.
എൻ.എം.സി രജിസ്ട്രാർ & ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രിയ സട്ട്ക്ലിഫ് CBE, ആർ.സി.എൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടർ എസ്റ്റെഫാനി ഡൺ എന്നിവരും വിശിഷ്ടാതിഥികളായി സമ്മേളനത്തിൽ പങ്കെടുക്കും. ആർ.സി.എൻ ഈസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ ഓർഗനൈസർ സാം ഹാരിസ് എന്നിവരും അതിഥികളായി എത്തുന്ന പരിപാടിയിൽ യുകെ നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച പ്രമുഖരും പങ്കെടുക്കുന്നു.

മിനിജ ജോസഫ്, റാണി ജോസ്, സിന്ധു ഉണ്ണി, ലീന വിനോദ്, ഡോ.ഡില്ല ഡേവിസ്, പാൻസി ജോസ്, എലൈൻ കോൾ, തമ്പി ജോസ് തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ളാസ്സുകൾ നയിക്കും. ഏറെ അനുഭവ സമ്പത്തും പരിചയവുമുള്ള നഴ്‌സ്മാരോടൊപ്പം പുതിയ തലമുറയിലെ നഴ്‌സുമാരും ഒത്ത് ചേരുന്നത് ഏറെ ഹൃദ്യമായ അനുഭവമായിരിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

രാവിലെ 8.45 ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. തുടർന്ന് 10 ന് തുടങ്ങുന്ന അക്കാദമിക് സെഷനിൽ ഈ രംഗത്ത് മികവ് തെളിയിച്ച പ്രമുഖർ ക്ളാസ്സുകൾ നയിക്കുന്നു. ഉച്ചക്ക് ശേഷം നടക്കുന്ന കലാപരിപാടികളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന അനുഗ്രഹീത കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്നു. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് യുക്മ നഴ്സസ് ഫോറം ഒരുക്കുന്ന ഈ മുഴു ദിവസ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് രുചികരമായ ഭക്ഷണവും സംഘാടകർ ഒരുക്കുന്നുണ്ട്.

ലൈഫ്ലൈൻ പ്രൊട്ടക്റ്റ്, ജോയ് ആലുക്കാസ്, ലവ് ടു കെയർ, ഫസ്റ്റ് കോൾ, ഐഡിയൽ സോളിസിറ്റേഴ്സ്, സേവിയേഴ്സ് അക്കൌണ്ടൻറ്സ്, റോസ്റ്റർ കെയർ, ജോ ട്രാവൽസ്, ചാക്കോ കോട്ടേജസ്, ക്ളിഫ്ടൺ മലയാളി ഷോപ്പ് നോട്ടിംഗ്ഹാം, മറിയം ട്രാവൽ ആൻറ് ടൂർസ് തുടങ്ങിയവരാണ് പരിപാടിയുടെ സ്പോൺസർമാർ.

നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ പ്രധാനമായും അഭിമുഖീകരിക്കുന്ന വിഷയങ്ങളും അറിഞ്ഞിരിക്കേണ്ട വസ്തുതകളും അധിഷ്ഠിതമാക്കിയുള്ള ക്ളാസ്സുകളും ചർച്ചകളും അതാത് മേഖലകളിലെ വിദഗ്ദർ നയിക്കുന്നതാണ്. യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിലേക്ക് യുകെ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മുഴുവനാളുകളെയും ക്ഷണിക്കുന്നതായി യു.എൻ.എഫ് ദേശീയ സമിതിക്ക് വേണ്ടി നാഷണൽ കോർഡിനേറ്റർ അബ്രാഹം പൊന്നുംപുരയിടം, നാഷണൽ അഡ്വൈസർ സാജൻ സത്യൻ, ട്രെയിനിംഗ് പ്രോഗ്രാം കോർഡിനേറ്റർ സോണിയ ലൂബി, പ്രസിഡൻറ് സോണി കുര്യൻ, ജനറൽ സെക്രട്ടറി ഐസക്ക് കുരുവിള, ട്രഷറർ ഷൈനി കുര്യൻ ബിജോയ് തുടങ്ങിയവർ അറിയിച്ചു.

പരിപാടി നടക്കുന്ന ഹാളിൻ്റെ വിലാസം:-
MARCUS GARVEY HALL,
NOTTINGHAM,
NG7 2BY.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more