1 GBP = 106.92
breaking news
- റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങി, ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
- ആരാധകര്‍ നിരാശയില്‍; പരാഗ്വായോട് തോല്‍വി വാങ്ങി അര്‍ജന്റീന
- വാക്സിൻ വിരുദ്ധൻ അമേരിക്കയുടെ ആരോഗ്യ സെക്രട്ടറി; റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ നിയോഗിച്ച ത്രില്ലിൽ ട്രംപ്
- നവീന്‍ ബാബു വിടവാങ്ങിയിട്ട് ഒരു മാസം, ദുരൂഹതകള്‍ ബാക്കി, അന്വേഷണം ഇഴയുന്നുവെന്നും പരാതി
- കൊല്ലത്ത് സ്കൂൾ കിണറിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം
- മുണ്ടക്കൈ- ചൂരല്‍മല ദുരന്തം: കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
- ഇംഗ്ലണ്ടിലെ സർവ്വകലാശാലകൾ സാമ്പത്തിക പ്രതിസന്ധിയിൽ; അടുത്ത വർഷത്തോടെ ട്യൂഷൻ ഫീസിൽ വർദ്ധനവുണ്ടാകുമെന്ന് സൂചന
Featured News
അർവെൻ കൊടുങ്കാറ്റ് യുകെ യിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശുന്നു, കാറിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു
Latest Updates
- റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങി, ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ കുണ്ട്രത്തൂര് സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്‍ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം. വീട്ടില്‍ എലിശല്യം രൂക്ഷമായതിനാല്‍ എലിവിഷം വയ്ക്കാന്‍ ഗിരിധര്‍ സ്വകാര്യ കീടനിയന്ത്രണ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കുഴമ്പ് രൂപത്തിലും ഗുളിക രൂപത്തിലുമുള്ള എലിവിഷം വീട്ടിലാകെ വച്ച ശേഷം കമ്പനി അധികൃതര്‍ മടങ്ങി. വിഷം വയ്ക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കീടനിയന്ത്രണ കമ്പനിയില്‍ നിന്ന് പ്രത്യേകിച്ച്
- ആരാധകര്‍ നിരാശയില്‍; പരാഗ്വായോട് തോല്‍വി വാങ്ങി അര്‍ജന്റീന മത്സരത്തിന്റെ 11-ാം മിനിറ്റില്‍ തന്നെ ലീഡ് എടുത്തിട്ടും ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരത്തില്‍ ഒത്തിണക്കമില്ലാതെ കളിച്ച് പരാഗ്വായോട് പരാജയം ഏറ്റവുവാങ്ങി ലോക ചാമ്പ്യന്മാരായ അര്‍ജന്റീന. മോശം പെരുമാറ്റത്തെ തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിട്ട് പുറത്തായിരുന്നു ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തിരികെ എത്തിയ മത്സരം കൂടിയായിരുന്നു ഇത്. ലോക ചാമ്പ്യന്മാരോട് പതറാത പൊരുതിയ പരാഗ്വായ് ആകട്ടെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് അര്‍ഹിക്കുന്ന വിജയം സ്വന്തമാക്കിയത്. ലൗതാറോ മാര്‍ട്ടിനെസ് ആണ് അര്‍ജന്റീനയുടെ ഏകഗോള്‍ നേടിയത്. 19-ാം
- വാക്സിൻ വിരുദ്ധൻ അമേരിക്കയുടെ ആരോഗ്യ സെക്രട്ടറി; റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ നിയോഗിച്ച ത്രില്ലിൽ ട്രംപ് വാഷിങ്ടണ്‍: വാക്സിന് വിരുദ്ധന്‍ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആരോഗ്യ മനുഷ്യ സേവന വകുപ്പ് സെക്രട്ടറിയായാണ് കെന്നഡി ജൂനിയറെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ട്രംപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോബര്‍ട്ട് എഫ് കെന്നഡിയെ തിരഞ്ഞെടുത്തതില്‍ താന്‍ ത്രില്ലില്ലാണെന്നും ട്രംപ് പറഞ്ഞു. ‘ഏതൊരു ഭരണകൂടത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് എല്ലാ അമേരിക്കക്കാരുടെയും ആരോഗ്യവും സുരക്ഷയും. മാരകമായ കെമിക്കലുകള്‍, മലിനീകരണം, കീടനാശിനികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി രാജ്യത്തെ ആരോഗ്യ
- നവീന്‍ ബാബു വിടവാങ്ങിയിട്ട് ഒരു മാസം, ദുരൂഹതകള്‍ ബാക്കി, അന്വേഷണം ഇഴയുന്നുവെന്നും പരാതി കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു എഡിഎം നവീന്‍ ബാബുവിന്റെ മരണം. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പി പി ദിവ്യ നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് കെ നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു മാസം. കേസ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തെങ്കിലും ദുരൂഹതകള്‍ പൂര്‍ണമായും നീങ്ങിയിട്ടില്ല. അന്വേഷണം ഇഴയുന്നുവെന്നും പരാതിയുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി ഇന്നലെയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 14-നാണ് കണ്ണൂര്‍ കളക്ടറേറ്റില്‍
- കൊല്ലത്ത് സ്കൂൾ കിണറിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം കൊല്ലം കുന്നത്തൂർ തുരുത്തിക്കര എം.ടി.യു.പി.എസ്സ് സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. രാവിലെ കുട്ടി രക്ഷിതാക്കളുമായി സംസാരിച്ചു. ഇന്നലെ രാവിലെ മറ്റു വിദ്യാർത്ഥികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് ഫെബിൻ 45 അടി താഴ്ചയുള്ള കിണറ്റിൽ വീഴുന്നത്.വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫെബിൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി പരിശോധന നടത്തിയിരുന്നു. കിണറിന് മുകളിൽ