- സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ മഹാഘോഷം; ഡീന്‍ കുര്യാക്കോസ് എം.പി. യുക്മ–ഇസ ലണ്ടന്‍ കേരളപൂരം 2026-ല്‍ വിശിഷ്ടാതിഥി
- 1999-ന് ശേഷമുള്ള ഏറ്റവും മികച്ച സൂര്യഗ്രഹണം യുകെയിൽ ദൃശ്യമാകും
- തുർക്കിയയിൽ വിമാനം മാറി കയറിയത് സ്ഥിരീകരിച്ച് ട്രംപ്
- ഹുർമുസിൽ വഴിമുട്ടി ചർച്ച: കപ്പലുകളെ ആക്രമിച്ച് യു.എസും ഹൂത്തികളും
- ക്യാമറകള്‍ക്ക് മുന്നില്‍ എയര്‍ ഫോഴ്സ് വണ്ണില്‍; പിന്നീട് കാറ്ററിംഗ് ട്രക്കില്‍ ഒളിച്ച് ചെറുവിമാനത്തിലേക്ക്; സുരക്ഷാഭീഷണിയെ തുടര്‍ന്ന് ട്രംപ് വിമാനം മാറി കയറി
- യുകെ മലയാളികൾക്ക് ചരിത്രനിമിഷം; ചാൻസലർ ജോൺ ഹീലീ യുക്മ–ഇസ ലണ്ടൻ കേരളപൂരം 2026-ൽ മുഖ്യാതിഥി;പതാക ഉയർത്തി ഉദ്ഘാടനം ചെയ്ത് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും
- മത്സരവള്ളംകളിയോടുള്ള ആത്മബന്ധവുമായി സോജന് ജോസഫ് എം.പി.; ആദ്യ ഹീറ്റ്സിലെ ആദ്യ തുഴ രാജു ചാക്കോയ്ക്ക് കൈമാറും
ബിബിസി യുടെ ധീരതക്കുള്ള അവാർഡ്; നേഴ്സിങ്ങിൽ ദേശീയ അംഗീകാരങ്ങൾ; പാർലമെന്റിലും ശബ്ദമായി; അതിഥിയായി കൊട്ടാര ഗാർഡൻ പാർട്ടിയിൽ; പാർകിൻസൺ രോഗികളുടെ പ്രതീക്ഷ; റ്റിൻസി ജോസിന്റെ നേഴ്സിങ് പ്രൊഫഷനിൽ പൊൻ തൂവലുകളേറെ.
- May 24, 2025
അപ്പച്ചൻ കണ്ണഞ്ചിറ
കിംഗ്‌സ് ലിൻ: ഈസ്റ്റ് ആംഗ്ലിയായിലെ കിംഗ്‌സ് ലിൻ, ക്വീൻ എലിസബത്ത് ഹോസ്പിറ്റൽ ജീവനക്കാരിയായ, മലയാളി നേഴ്സ് റ്റിൻസി ജോസ്, യു കെ യിൽ ആതുരപരിപാലന രംഗത്ത് അംഗീകാരങ്ങളുടെ കൊടുമുടിയിൽ. അന്താരാഷ്ട്ര നേഴ്സിങ് ദിനാഘോഷത്തിൽ ചാൾസ് രാജാവിന്റെ കൊട്ടാര ‘ഗാർഡൻ പാർട്ടി’യിൽ റ്റിൻസി അതിഥിയായെത്തിയത് ആദരവിന്റെയും, പ്രചോദനത്തിന്റെയും, മാനവികയുടെയും അതിലുപരിയായി മനക്കരുത്തിന്റെയും പ്രതീകമായാണ്.
‘ബിബിസി ബ്രെവറി അവാർഡ്’ ലഭിച്ച റ്റിൻസിയെ ലെയ്റ്റ്നന്റ് ഓഫ് കേംബ്രിഡ്ജ്‌ഷയർ, ചാൾസ് രാജാവിന്റെ കൊട്ടാര ഗാർഡൻ പാർട്ടിയിലേക്ക് നോമിനേറ്റ് ചെയ്യുകയായിരുന്നു. കേംബ്രിഡ്ജ് കൗണ്ടിയിൽ ‘മേക്ക് എ ഡിഫറനൻസ്’ അവാർഡ് വിഭാഗത്തിൽ റ്റിൻസി സ്വയം മുന്നോട്ടു വന്ന് തന്റെ ജീവിത കഥ ബിബിസി റേഡിയോയിലൂടെ സധൈര്യം പങ്കുവെച്ചതിനാണ് 2024 ൽ ബിബിസി യുടെ ധീരതയ്കുള്ള അവാർഡ് ലഭിച്ചത്.

ബാക്കിഗ്ഹാം പാലസിന്റെ ഗാർഡൻ പാർട്ടിയിൽ രാജ കുടുംബത്തിന്റെ ആതിഥേയ സംഘത്തിൽ ചാൾസ് രാജാവ്, രാജ്ഞി കാമിലാ, രാജകുമാരി ആനി, പ്രിൻസ് എഡ്‌വേർഡ്, എഡിൻബർഗ് ആൻഡ് ഗ്ലോസ്റ്റർ ഡച്ചസ് സോഫി തുടങ്ങിയ വിശിഷ്‌ട വ്യക്തികളും, നിരവധി പ്രമുഖരും പങ്കുചേർന്നിരുന്നു. കമ്മ്യൂണിറ്റി അംഗങ്ങളുടെ മികച്ച സംഭാവനകൾക്ക് നന്ദി പറയുന്നതിനും, പൊതുസേവനത്തിന് ആദരവ് അർപ്പിക്കുന്നതിക്കുന്നതിനുമായി 1860 മുതൽ ഗാർഡൻ പാർട്ടികൾ രാജകുടുംബം നടത്തിവരുന്നുണ്ട്.

റ്റിൻസി ജോസ് തന്റെ ജീവിത പടയോട്ടത്തിൽ സധൈര്യം സ്വന്തം തേര് തെളിച്ചും, സമാന രോഗബാധിതർക്ക് പരിപാലനവും, ഒത്തുചേരുവാനുള്ള, പ്ലാറ്റ്ഫോമും അത്തരം തീരാ രോഗങ്ങളുള്ളവർക്കു സൗജന്യമായി മരുന്ന് ലഭിക്കുവാനുമായുള്ള കാമ്പയിനും ചെയ്യുന്ന, ആതുര രോഗത്തെ ഒരു യോദ്ധാവ് കൂടിയാണ്.
പാർക്കിൻസൺ രോഗികൾക്കും അവരുടെ പരിപാലകർക്കും വേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റി സന്ഘടനയായ ‘പാർക്കിൻസൺ യു കെ’ യെ പ്രതിനിധീകരിച്ച് പാർലമെന്റിലും, ബിബിസി യിലും, സമാനമായ ഇതര വേദികളിലും തന്റെ ജീവിത കഥയോടൊപ്പം, പാർകിൻസൺ രോഗത്തെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന റ്റിൻസി രോഗികൾക്കിടയിലെ പ്രതീക്ഷയുടെ പ്രതിഫലനമാണ്.

പാർക്കിൻസൺ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി റ്റിൻസിയുടെ അനുഭവങ്ങളും ലേഖനങ്ങളും പാർക്കിൻസൺ യു കെ യുടെ മാഗസിനിലും, റോയൽ കോളേജ് ഓഫ് നഴ്സിംഗ് എന്ന ട്രേഡ് യൂണിയനും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2019 ലാണ് റ്റിൻസിയുടെ പാർക്കിൻസൺസ് രോഗ സ്ഥിരീകരണം നടക്കുന്നത്. പൊടുന്നനെ സ്വപ്നങ്ങളും വർണ്ണങ്ങളും ചോർന്നു പോയ നിരാശയുടെയും വേദനയുടെയും ഉൾമുഖത്തേക്കു തന്റെ മനസ്സ് ചുരുങ്ങിപ്പോയെന്നു റ്റിൻസി പറഞ്ഞു. ഇതേ രോഗം പിടിപെട്ട് നേരിൽക്കണ്ടിട്ടുള്ള പലരുടെയും ഓർമ്മകൾ തന്നെ ഏറെ അലോരസപ്പെടുത്തുകയായിരുന്നുവത്രേ തുടക്ക ദിനങ്ങളിൽ. പക്ഷെ തന്റെ മേട്രനുമായി രോഗവിവരം പങ്കുവെക്കുകയും അവർ നൽകിയ ഉപദേശങ്ങൾ ആത്മധൈര്യം വീണ്ടെത്തു പ്രത്യാശയോടെ മുൻപോട്ടുപോകനുള്ള കരുത്തു നൽകിയതായും റ്റിൻസി നന്ദിയോടെ സ്മരിക്കുന്നു.

റ്റിൻസിയുടെ സഹോദരിക്കു ബ്രെസ്റ്റ് ക്യാൻസർ രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോൾ ഒപ്പം ശക്തിയും സഹായവും പിന്തുണയും മനോബലവുമായി നിലയുറപ്പിച്ച റ്റിൻസിക്ക്, ഇത്തവണ സഹോദരി തിരിച്ചും കട്ടക്ക് കൂടെ നിന്ന് കരുത്തുപകരാനുണ്ടായിരുന്നു. ഭർത്താവിന്റെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും ശക്തമായ പിന്തുണയോടെ ‘ജീവിത താളം’ തിരികെ പിടിക്കുവാൻ റ്റിൻസിക്ക് അധിക സമയം വേണ്ടിവന്നില്ലത്രേ. പിന്നീട് പാർക്കിൻസൺ എന്ന രോഗത്തെ പറ്റിയുള്ള വ്യക്തിപരമായ പഠനവും , പാർക്കിൻസൺ ഗവേഷണങ്ങളിൽ പങ്കെടുത്തും തന്റെ അനുഭവകഥകൾ പങ്കുവെച്ചും, ബോധവൽക്കരണങ്ങൾ നടത്തിയും മുന്നേറുകയാണ് പാർക്കിൻസൻസൺ രോഗികൾക്കിടയിൽ പ്രചോദനമായ ഈ നേഴ്‌സ്.

പാർക്കിൻസൺ രോഗം തലച്ചോറിനെ ബാധിക്കുകയും, കാലക്രമേണ സങ്കീർണ്ണമാകാവുന്ന ഒരു രോഗമാണ്. മനസ്സു ആഗ്രഹിക്കുന്നിടത്ത് ശരീരം എത്തിക്കുവാൻ അല്പം പ്രയാസം വന്നപ്പോഴും, ട്രസ്റ്റും സ്റ്റാഫുകളും ശക്തമായ പിന്തുണയാണ് നൽകിയതത്രെ. അവരെ ഏറെ നന്ദിപൂർവ്വം അനുസ്മരിക്കുന്ന വാക്കുകളാണ് റ്റിൻസിയിൽ നിന്നും കേൾക്കുവാനും കഴിഞ്ഞത്. രോഗികൾക്കിടയിലെ പ്രിയ സുഹൃത്തെന്ന മനോവികാരത്തിലാണ് ഓരോ രോഗിയും റ്റിൻസിയെ നോക്കിക്കാണുക, ഒപ്പം ഊർജ്ജസ്വലയായ സഹപ്രവർത്തകയായി ഹോസ്പിറ്റൽ സ്റ്റാഫും.
ഇരുന്നൂറിലേറെ വർഷങ്ങളിലായി നടക്കുന്ന പഠനങ്ങളിലും, റിസേർച്ചിലും രോഗത്തിന് ആസ്‌പദമായ കാരണമോ, പൂർണ്ണമായി ഭേദമാക്കുവാൻ ഉതകുന്ന ചികിത്സാവിധിയോ, ഔഷധമോ ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും, നിലവിലുള്ള ചികിത്സാവിധി മുടക്കം കൂടാതെ സമയാസമയം തുടർന്നാൽ പാർക്കിൻസൺ രോഗം കൂടുതൽ സങ്കീർണ്ണമാക്കാതെ നോക്കുവാൻ കഴിയും.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ഒലിയപ്പുറം എന്ന ഗ്രാമത്തിൽ കാരികുന്നേൽ കുടുംബത്തിലെ ഏഴാമത്തെ അംഗമായിട്ടാണ് റ്റിൻസിയുടെ ജനനം. കോയമ്പത്തൂരെ ജെ കെ കോളേജിൽ നിന്നും നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം കുറച്ചു വർഷങ്ങൾ നാട്ടിൽ ജോലിചെയ്ത റ്റിൻസി 2008 ലാണ് യു കെ യിൽ എത്തുന്നത്. ആദ്യ വർഷങ്ങൾ നേഴ്സിങ് ഹോമിൽ ജോലിചെയ്ത റ്റിൻസി 2014 ലാണ് കിങ്‌സ് ലിന്നിലെ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലിക്കു കയറുന്നത്.

2019 ൽ പാർക്കിൻസൺ രോഗം സ്ഥിരീകരിച്ചു ഒരു കൊല്ലത്തിനകം തന്നെ 2020 ൽ ബാൻഡ് 6 ജൂനിയർ സിസ്റ്റർ ആയി പ്രൊമോട്ട് ചെയ്യപ്പെടുമ്പോൾ വെളിവാകുക അവരുടെ നിശ്ചയ ദാർഢ്യവും, പ്രതിബദ്ധതയും, മനക്കരുത്തുമാണ്. ഇപ്പോൾ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ തന്നെ ജൂനിയർ സിസ്റ്ററായി ജോലി നോക്കി വരികയാണ് റ്റിൻസി.
റ്റിൻസി താൻ അംഗമായ NHSലെ പാർക്കിൻസൺ രോഗമുള്ള ജീവനക്കാരുടെ സംഘടനയിലെ അംഗങ്ങളുമായി ചേർന്നു പാർക്കിൻസൻ രോഗികൾക്ക് സമയത്തു മരുന്ന് കൊടുക്കേണ്ടതിന്റെ ആവശ്യകതക്ക് പ്രാമുഖ്യം നൽകി നടത്തുന്ന നിസ്വാർത്ഥമായ സേവനങ്ങളെ മാനിച്ച് ‘പാർക്കിൻസൺസ് മെഡിക്കേഷൻ സേഫ്റ്റി കാമ്പെയിൻ വർക്’ ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്. പ്രസ്തുത അവാർഡിനായി 210 ഓർഗനൈസേഷനുകളിൽ നിന്നും, 516 എൻട്രികൾ കിട്ടിയതിൽ നിന്നാണ് റ്റിൻസിയുടെ ടീം വിജയികളാവുന്നത് എന്നത് ആ രംഗത്തുള്ള അവരുടെ മഹത്തായ സംഭാവനയും നേതൃത്വവും എടുത്തു കാണിക്കുന്നു.
2023, 2025 കളിലായി പാർലിമെന്റിൽ മൂന്നു തവണ സന്ദർശിക്കുവാൻ റ്റിൻസിക്ക് ഇതിനിടയിൽ അവസരം കിട്ടിയിട്ടുണ്ട്. രണ്ടു തവണ ആഗോള പാർക്കിൻസൺ ദിനാചരണങ്ങളുടെ ഭാഗമായി, ‘പാർക്കിൻസൺ യു കെ’ യുടെ പ്രതിനിധിയായി, പാർക്കിൻസൺ രോഗികളോടൊപ്പം ചെന്ന് തന്റെ അനുഭവങ്ങളും, കമ്മ്യുണിറ്റി നേരിടുന്ന പ്രതിസന്ധികളും, വിഷമങ്ങളും ആവശ്യങ്ങളും എംപി മാരെ ധരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. ആദ്യ പാർലിമെന്റ് യാത്രയിൽ അന്നത്തെ ഡിസബിലിറ്റി മിനിസ്റ്ററായിരുന്ന തോമസ് സി ജെ പർസഗ്ലോവുമായി സംസാരിക്കുവാനും റ്റിൻസിക്ക് അവസരം കിട്ടി. പാർലമെന്റിലെ പാർക്കിൻസൻസിന്റെ ഓൾ പാർട്ടി ഗ്രൂപ്പിന്റെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ബാരോനെസ് ഗെയിലിനു യാത്രയയപ്പു നൽകുന്നതിനും ആദരവ് അർപ്പിക്കുന്നതിനുമായി പാർലിമെന്റിൽ ചേർന്ന യോഗത്തിൽ പാർക്കിൻസൺ യു കെ യുടെ ഭാഗമായാണ് ടിൻസി മറ്റൊരു തവണ പാർലമെന്റിൽ പോകുന്നത്.
മരുന്നുകൾ മുടങ്ങാതെ യഥാ സമയം കഴിക്കുവാനും, അവ ലഭ്യമാക്കുവാനും അതുവഴി പാർക്കിൻസൺ രോഗികളെ രോഗാവസ്ഥ വഷളാക്കാതെ നോക്കുവാനുള്ള കാമ്പയിൻ നടത്തിപ്പോരുന്ന ടിൻസിയുടെയും ഗ്രൂപ്പ് അംഗങ്ങളുടെയും നിർദ്ദേശം ഏറ്റെടുത്തു എൻ എച് എസ് ഇംഗ്ളണ്ട് യൂ കെ യിൽ 2024 മുതൽ 2027 വരെ ‘മെഡിക്കേഷൻ സേഫ്റ്റി പ്രോഗ്രാം’ ഗവണ്മെന്റ് തലത്തിൽ പദ്ധതി ആവിഷ്ക്കരിച്ചതിൽ റ്റിൻസിക്കും തന്റെ പങ്കിൽ ഏറെ അഭിമാനിക്കാം.
കേംബ്രിഡ്‌ജ്‌ഷെയറിലെ വിസ്‌ബീച് എന്ന സ്ഥലത്താണ് റ്റിൻസിയും കുടുംബവും താമസിക്കുന്നത്. കടുത്തുരുത്തി, ആയാംകുടി മണിയത്താറ്റ് കുടുംബാംഗം ബിനു ചാണ്ടിയാണ് ഭർത്താവ്. ഇവർക്ക് രണ്ടു ആൺകുട്ടികളാണുള്ളത്.
ഏറെ അംഗീകാരങ്ങൾ നേടുമ്പോഴും ലോകം അടക്കി ഭരിച്ചിരുന്ന ഇംഗ്ലീഷ് രാജവംശത്തിന്റെ ഇന്നത്തെ അധികാരിയായ ചാൾസ് രാജാവിന്റെയും രാജവംശത്തിന്റെയും ആതിഥേയത്വത്തിൽ ഗാർഡൻ പാർട്ടിയിൽ പങ്കു ചേരുവാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം തോന്നുന്നുണ്ടെന്നും റ്റിൻസി, ആ കൂടിക്കാഴ്ചയുടെ ഓർമ്മകൾ എന്നും മനസ്സിൽ സൂക്ഷിക്കും എന്നും വികാരഭരിതയായാണ് പറഞ്ഞത്.
പാർക്കിൻസൺ രോഗത്തിന് ശരിയായ ചികിത്സ കണ്ടെത്തുവാൻ മെഡിക്കൽ ശാസ്ത്ര വിഭാഗങ്ങൾക്ക് താമസിയാതെ കഴിയട്ടെയെന്നും, റ്റിൻസിയെ പോലെ ആതുരപരിപാലന മേഖലകളിലെ മാലാഖമാർ രോഗികൾക്ക് ഉൾക്കരുത്തും സഹായവും പ്രചോദനമാവട്ടെയെന്നും ആശംസിക്കാം.
Latest News:

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശ...
ഡൽഹി: വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്...India
വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ
വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി കേന്ദ്രആഭ്യ...Latest News
റോഡെന്ന ആവശ്യത്തോട് മുഖം തിരിച്ച് അധികൃതര്‍; ഇടമലക്കുടിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് വടിയില്‍...
ഇടുക്കി: ഇടമലക്കുടിയില്‍ നിന്നും രോഗിയെ വീണ്ടും ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു. കൂടലാര്‍ക്കുടി സ്വ...Kerala
പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ് മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്
പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ് മറച്ച് ബസ് സർവീസ്. കർക്കിടകവാവിന്റെ ഭാഗമായി തിരുവല്ലം പരശുരാമ ക...Kerala
ക്യാപ്റ്റന്‍ ലഹരി ഉപയോഗിച്ചത് പോലുണ്ടായിരുന്നു, നടക്കാന്‍ പോലും വയ്യായിരുന്നു; എയര്‍ ഇന്ത്യ പൈലറ്റിന...
ഫുക്കറ്റ് – ഡല്‍ഹി വിമാനം അപകടത്തില്‍പ്പെട്ടതില്‍ പൈലറ്റ് ഇന്‍ കമാന്‍ഡിന് കൂടുതല്‍ കുരുക്ക്. ക്യാപ്...Latest News
സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA
ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവര...Kerala
മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ ...
മെസിയുടെ പേരിലുള്ള തട്ടിപ്പിൽ, കായിക വകുപ്പ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മെസ്സിയെയും അ...Kerala
എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’...
തനിക്കെതിരെ മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്എസ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട് ഡൽഹി: വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്. ജഡ്ജിയുടെ വസതിയോട് ചേർന്നുള്ള സ്റ്റോർറൂമിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തി എന്ന് റിപ്പോർട്ടിൽ പരാമർശം. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തി.ദൃശ്യങ്ങൾ മേലുദ്യോഗസ്ഥർക്ക് കൈമാറി. മാധ്യമ റിപ്പോർട്ടുകളുടെ പേരിൽ അല്ല വിഷയം അന്വേഷിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്സഭയിൽ വെച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടാണ് പുറത്ത്. ഭരണഘടനാപരമായ നടപടിക്രമങ്ങളിലൂടെയാണ് വിഷയം മുന്നോട്ട് പോയത്. കണ്ടെത്തിയതിൽ കൂടുതലും 500 രൂപയുടെ
- വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാർ. ചർച്ചയിലൂടെ മാത്രമേ പരിഹാരങ്ങൾ സാധ്യമാകൂവെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം ഇന്നും പാർലമെന്റിൽ അമിത് ഷാ എത്തിയില്ല. വിദ്യാർഥികൾക്കെതിരെ അതിക്രമങ്ങളിൽ അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ലെന്നും ഇന്നും നാളെയും ചർച്ചയ്ക്ക് തയാറാണെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ പതിവായി പാർലമെൻ്റിൽ വരികയും തൻ്റെ
- റോഡെന്ന ആവശ്യത്തോട് മുഖം തിരിച്ച് അധികൃതര്‍; ഇടമലക്കുടിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് വടിയില്‍ തുണികെട്ടി ചുമന്ന് ഇടുക്കി: ഇടമലക്കുടിയില്‍ നിന്നും രോഗിയെ വീണ്ടും ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു. കൂടലാര്‍ക്കുടി സ്വദേശി മലയപ്പനെയാണ് വടിയില്‍ തുണിക്കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചത്. നാല് കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യം സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടിയില്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു. മലയപ്പന് കഠിനമായ പനിയും വയറുവേദനയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കാട്ടിലൂടെ കിലോമീറ്ററുകള്‍ കാല്‍നടയായി ആനക്കുളത്ത് എത്തിച്ചു. പിന്നിട് ഓട്ടോയില്‍ രോഗിയെ അടിമാലി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യം സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു
- പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ് മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച് പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ് മറച്ച് ബസ് സർവീസ്. കർക്കിടകവാവിന്റെ ഭാഗമായി തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്പെഷ്യൽ സർവീസുകളിൽ ആണ് ബസിന്റെ ബോർഡ് മറച്ചത്. അതിനിടെ ഉൾകൊള്ളാൻ കഴിയുന്നതിലും അധികം ആളുകൾ ബസിൽ കയറിയതോടെ ഗുണ്ടൽപേട്ട് റൂട്ടിൽ പ്രിയദർശിനി സർവീസ് നടത്താൻ ജീവനക്കാരും വിസ്സമ്മതിച്ചു. തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്പെഷ്യൽ സർവീസുകളിലാണ് പ്രിയദർശിനി സൗജന്യ യാത്ര ബോർഡ് മറച്ചു വച്ച് സർവീസ് നടത്തിയത്. ബസിന്റെ 4 വശങ്ങളിലുമുള്ള ബോർഡുകൾ മറക്കുകയും പകരം
- ക്യാപ്റ്റന്‍ ലഹരി ഉപയോഗിച്ചത് പോലുണ്ടായിരുന്നു, നടക്കാന്‍ പോലും വയ്യായിരുന്നു; എയര്‍ ഇന്ത്യ പൈലറ്റിന് കുരുക്കായി ക്യാബിന് ക്രൂ അംഗത്തിന്റെ പരാതി ഫുക്കറ്റ് – ഡല്‍ഹി വിമാനം അപകടത്തില്‍പ്പെട്ടതില്‍ പൈലറ്റ് ഇന്‍ കമാന്‍ഡിന് കൂടുതല്‍ കുരുക്ക്. ക്യാപ്റ്റന്‍ ലഹരി ഉപയോഗിച്ച പോലെയാണ് പെരുമാറിയതെന്ന് ക്യാബിന് ക്രൂ അംഗത്തിന്റെ പരാതി. നടക്കാന്‍ പോലും പറ്റാത്ത നിലയിലായിരുന്നു ക്യാപ്റ്റന്‍ എന്ന് പരാതിയിലുണ്ടെന്നാണ് സൂചന. ഓഗസ്റ്റ് നാലിനാണ് വിമാനം 300 അടി താഴേക്ക് പതിച്ചത്. 20 യാത്രക്കാര്‍ക്കും നാല് ജീവനക്കാര്‍ക്കുമാണ് പരുക്കേറ്റത്. അപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം തുടരുകയാണ് സാങ്കേതിക, പ്രവര്‍ത്തന, മെഡിക്കല്‍, മനുഷ്യപിഴവ് ഘടകങ്ങള്‍ പരിശോധിക്കും. സമാന അപകടങ്ങള്‍ ആവര്‍ത്തിക്കരുത്
സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ മഹാഘോഷം; ഡീന്‍ കുര്യാക്കോസ് എം.പി. യുക്മ–ഇസ ലണ്ടന്‍ കേരളപൂരം 2026-ല്‍ വിശിഷ്ടാതിഥി /
സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ മഹാഘോഷം; ഡീന്‍ കുര്യാക്കോസ് എം.പി. യുക്മ–ഇസ ലണ്ടന്‍ കേരളപൂരം 2026-ല്‍ വിശിഷ്ടാതിഥി
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ 80 ഇന്ത്യന്‍ ദേശീയപതാകകളുമായി വര്‍ണാഭമായ സ്വാതന്ത്ര്യദിന ഘോഷയാത്ര; രാവിലെ ദേശീയപതാക ഉയര്‍ത്തും, ഉച്ചയ്ക്ക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും; വൈകിട്ട് വള്ളംകളി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും റോതര്‍ഹാം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ നിറവും ആവേശവും പകരാന്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡീന്‍ കുര്യാക്കോസ് എം.പി. യുക്മ–ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന്റെ വേദിയായ മാന്‍വേഴ്സ് തടാത്തിലെത്തുന്നു. ഓഗസ്റ്റ് 15-ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും
യുകെ മലയാളികൾക്ക് ചരിത്രനിമിഷം; ചാൻസലർ ജോൺ ഹീലീ യുക്മ–ഇസ ലണ്ടൻ കേരളപൂരം 2026-ൽ മുഖ്യാതിഥി;പതാക ഉയർത്തി ഉദ്ഘാടനം ചെയ്ത് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും /
യുകെ മലയാളികൾക്ക് ചരിത്രനിമിഷം; ചാൻസലർ ജോൺ ഹീലീ യുക്മ–ഇസ ലണ്ടൻ കേരളപൂരം 2026-ൽ മുഖ്യാതിഥി;പതാക ഉയർത്തി ഉദ്ഘാടനം ചെയ്ത് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതര്‍ഹാം: യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക–കായിക ആഘോഷമായ യുക്മ–ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ല്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് ചാന്‍സലര്‍ ബഹുമാന്യനായ ജോണ്‍ ഹീലീ എം.പി. പങ്കെടുക്കും. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് ലേക്കില്‍ നടക്കുന്ന എട്ടാമത് കേരളപൂരം ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. രാവിലെ 9.15ന് അദ്ദേഹം പതാക ഉയര്‍ത്തി തുടര്‍ന്ന് കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ ആവേശം ബ്രിട്ടീഷ് മണ്ണില്‍ പുനരാവിഷ്കരിക്കുന്ന
യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്സ്–5ൽ പച്ച, കുമരങ്കരി, കൊടുപുന്ന് തമ്മിൽ തീപാറും പോരാട്ടം /
യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്സ്–5ൽ പച്ച, കുമരങ്കരി, കൊടുപുന്ന് തമ്മിൽ തീപാറും പോരാട്ടം
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) അഞ്ചാം ഹീറ്റിൽ ആവേശം ഉറപ്പ് യുക്മ കേരളപൂരം വള്ളംകളി 2026-ലെ അഞ്ചാം ഹീറ്റ് അനുഭവസമ്പത്തും യുവത്വത്തിന്റെ ആവേശവും തിരിച്ചുവരവിന്റെ ആത്മവിശ്വാസവും ഒത്തുചേരുന്ന മറ്റൊരു ആവേശപ്പോരിനാണ് വേദിയൊരുക്കുന്നത്. പച്ച, കുമരങ്കരി, കൊടുപുന്ന് എന്നീ മൂന്ന് ചുണ്ടൻവള്ളങ്ങളിലായി മൂന്ന് ശക്തരായ ടീമുകൾ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം ലക്ഷ്യമിട്ട് മത്സരരംഗത്തിറങ്ങും. കുട്ടനാടിന്റെ വള്ളംകളി പാരമ്പര്യം കൈമുതലായുള്ള പച്ച-ചെക്കിടിക്കാട് ടീം, യുവത്വത്തിന്റെ ആവേശവുമായി കന്നിയങ്കത്തിനിറങ്ങുന്ന റോവേഴ്സ് ഹാവർഹിൽ, കലാ കേരളം ബോട്ട് ക്ലബ്
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 എട്ട്, ഒൻപത് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 എട്ട്, ഒൻപത് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ഓഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ അരങ്ങേറുവാൻ നാല് ദിവസങ്ങൾ കൂടി മാത്രം അവശേഷിക്കവേ ആവേശം അതിൻ്റെ പാരമ്യത്തിലെത്തി നിൽക്കുമ്പോൾ ഇന്ന് എട്ട്, ഒൻപത് ഹീറ്റ്സുകളിൽ മത്സരിക്കുന്ന ടീമുകളെ പരിചയപ്പെടാം. ഹീറ്റ്സ് – 8 ഹീറ്റ്സ് 8 – ൽ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ നടുഭാഗം, അമ്പലപ്പുഴ കായിപ്രം നടുഭാഗം – നടുഭാഗം ചുണ്ടനിൽ ഇത്തവണയും തുഴയുവാൻ എത്തുന്നത് BKCA 
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ഇനി ഒരാഴ്ച മാത്രം…..ആറ്, ഏഴ് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ഇനി ഒരാഴ്ച മാത്രം…..ആറ്, ഏഴ് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ഓഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ അരങ്ങേറുവാൻ ദിവസങ്ങൾ അടുത്ത് വരവെ അതിൻ്റെ ആവേശം ഓരോ നിമിഷവും കൂടി വരുമ്പോൾ ഇന്ന് രണ്ടാമത്തെ ഹീറ്റ്സിൽ മത്സരിക്കുന്ന കാരിച്ചാൽ, വേമ്പനാട്, നെടുമുടി എന്നീ ടീമുകളെ പരിചയപ്പെടാം. യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്സ്–6ൽ കിടങ്ങറ, തകഴി, ചെറുതന നേർക്കുനേർ യുക്മ കേരളപൂരം വള്ളംകളി 2026-ലെ ആറാം ഹീറ്റ് പരിചയസമ്പത്തും ആത്മവിശ്വാസവും






click on malayalam character to switch languages