1 GBP = 122.78
breaking news

ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുള്ള പെൺകുട്ടി; വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് അവാർഡ് സ്വന്തമാക്കി മലയാളി ബാലികയായ കല്യാണി അനീഷ് കരുണാകരൻ.

ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുള്ള പെൺകുട്ടി; വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് അവാർഡ് സ്വന്തമാക്കി മലയാളി ബാലികയായ കല്യാണി അനീഷ് കരുണാകരൻ.

ബെന്നി അഗസ്റ്റിൻ

ഫ്ലിൻറ്, നോർത്ത് വെയിൽസ്‌: ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുള്ള പെൺകുട്ടി എന്ന റെക്കോർഡ് നോർത്ത് വെയിൽസിലെ ഫ്ലിന്റിൽ താമസിക്കുന്ന അനീഷ് കുഴിക്കാട്ട് കരുണാകരന്റെയും ദിവ്യ വിജയന്റെയും മകളായ കല്യാണി അനീഷ് സ്വന്തമാക്കിയിരിക്കുകയാണ്. വേൾഡ് വൈഡ് അവാർഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് ആണ് നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുള്ള പെൺകുട്ടിയായ കല്യാണിയുടെ മുടിക്ക് 118.11 സെന്റീമീറ്റർ നീളമുണ്ട്.

കല്യാണി വളരെ ചെറുപ്പത്തിൽ തന്നെ ഇത്രയും നീളമുള്ളതും ആരോഗ്യകരവുമായ മുടി നിലനിർത്തുന്നത്തിന് വേണ്ടി വ്യക്തിപരമായ സമർപ്പണവും, മാത്രമല്ല കുടുംബത്തിന്റെ ശക്തമായ പിന്തുണയും അച്ചടക്കമുള്ള മുടി സംരക്ഷണ ദിനചര്യകളും വളരെ കൃത്യതയോടെ ചെയ്തിരുന്നു. വേൾഡ്‌വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ഈ അംഗീകാരത്തിൽ ഇത് മലയാളികൾക്കുള്ള ഒരംഗീകാരം കൂടിയാണ്. കാരണം പരമ്പരാഗതമായി കേരളീയർ കേശം സംരക്ഷിക്കുകയും കേശസ്നേഹികളുമാണ്.

കല്യാണിക്ക് ഏഴ് വയസുമാത്രമാണ് ഉള്ളത്. ഫ്ലിന്റിലെ സെന്റ് മേരീസ് കാത്തോലിക് പ്രൈമറി സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. രണ്ട് വയസുള്ളപ്പോൾ മുതൽ കല്യാണി കേശ സംരക്ഷണം തുടങ്ങിയിരുന്നു. മാതാപിതാക്കളോ കല്യാണിയോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു റെക്കോർഡ് ലഭിക്കുമെന്ന്. കല്യാണിക്ക് ഒരു ഇരട്ട സഹോദരനും കൂടിയുണ്ട്, കേശവ് അനീഷ് കരുണാകരൻ. അതുപോലെ കല്യാണി ഭരതനാട്യം സായി മയൂർ ഡാൻസ് സ്കൂളിൽ നിന്നും , കർണാട്ടിക് സംഗീതം സ്പർദ്ധ മ്യൂസിക് സ്കൂളിൽ നിന്നും പഠിക്കുന്നു. കല്യാണി പൈന്റിങ്ങിലും മോഡലിംഗിലും വളരെ താത്പര്യമുള്ള കുട്ടിയാണ്. മാതാപിതാക്കൾ വയനാട്ടിലെ മീനങ്ങാടിയിൽ നിന്നും 19 വർഷം മുൻപ്പ് യുകെയിൽ കുടിയേറിയവർ ആണ്.

ഈ അസാധാരണ നേട്ടം വേൾഡ്‌വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇത് വഴി കല്യാണി അനീഷ് കരുണാകരൻ ആഗോള യുവനേട്ടക്കാരുടെ പട്ടികയിൽ ഇടം നേടി. ഇത് ലോകമെമ്പാടുമുള്ള കുട്ടികളെയും മാതാപിതാക്കളെയും ഒരുപോലെ പ്രചോദനം നൽകുന്നു. ഈ റെക്കോർഡിന്റ സർട്ടിഫിക്കറ്റ് ഫെബ്രുവരി 5ന് ഫ്ലിന്റ് ടൗൺ ഹാളിൽ വച്ച് മേയർ ഔദ്യോഗികമായി നൽകുന്നതായിരിക്കും.

ലോക റെക്കോർഡ് നേടിയ ഈ കുഞ്ഞു കല്യാണിയുടെ വലിയ വിജയത്തിൽ യുക്മ നാഷണൽ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യനും യുക്മ ദേശീയ കമ്മിറ്റിയും വെയിൽസ് റീജിയൻ കമ്മിറ്റിയും അഭിനന്ദനങൾ അറിയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more