1 GBP = 120.11
breaking news

യുകെയിലെ ‘സോഷ്യൽ കെയർ ഓസ്കാർ’ തിളക്കം: മലയാളി നഴ്സിന് ഗോൾഡ് മെഡൽ

യുകെയിലെ ‘സോഷ്യൽ കെയർ ഓസ്കാർ’ തിളക്കം: മലയാളി നഴ്സിന് ഗോൾഡ് മെഡൽ

അരുൺ ജോർജ്ജ്

കാർഡിഫ്: യുകെയിലെ സാമൂഹിക പരിരക്ഷാ മേഖലയിലെ മുന്നണി പോരാളികളുടെ അസാധാരണ സേവനങ്ങളെ ആദരിക്കുന്ന, ‘സോഷ്യൽ കെയർ ഓസ്കാറുകൾ’ എന്നറിയപ്പെടുന്ന വെയിൽസ് കെയർ അവാർഡ് 2025-ൽ മലയാളിയായ ഷൈനി സ്കറിയക്ക് ഗോൾഡ് മെഡൽ. വെൽഷ് ഗവൺമെന്റ് എല്ലാവർഷവും നൽകിവരുന്ന ഈ അവാർഡിൽ ‘ഇൻഡിപെൻഡന്റ് സെക്ടർ നഴ്സ് ഓഫ് ദ ഇയർ’ (Independent Sector Nurse of the Year Award) വിഭാഗത്തിലാണ് ഷൈനി ഈ നേട്ടം കരസ്ഥമാക്കിയത്. കൊല്ലം ജില്ല സ്വദേശിയായ ഷൈനി, നിലവിൽ വെയിൽസിലെ Rhayader-ലുള്ള Caron Group-ലെ സീനിയർ നഴ്സാണ്.

​വെയിൽസിലെ ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കണക്കാക്കുന്ന ഈ പുരസ്‌കാരത്തിനായി നിരവധി സ്വദേശികളും വിദേശികളും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കാർഡിഫ് ഹോളണ്ട് ഹൗസ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അനേകം പേരെ പിന്നിലാക്കിയാണ് ഷൈനി ഗോൾഡ് മെഡൽ സ്വന്തമാക്കിയത്. അവരുടെ അർഹതയ്ക്കും ആത്മാർത്ഥ സേവനത്തിനും ലഭിച്ച അംഗീകാരമാണിത്.

സൗദി അറേബ്യ ​റിയാദിലെ സേവനത്തിന് ശേഷമാണ് ഷൈനി വെയിൽസിലേക്ക് എത്തുന്നത്. 2020-ൽ വെയിൽസിലേക്ക് മാറും മുമ്പ് ഷൈനി റിയാദിലെ കുട്ടികളുടെ ഇന്റൻസീവ് കെയർ യൂണിറ്റിൽ (ഐ.സി.യു.) ജോലി ചെയ്തിരുന്നു. അവിടെയുള്ള മികച്ച സേവനത്തിന് ശേഷമാണ് അവർ വെയിൽസിലേക്ക് മാറാൻ ധീരമായ തീരുമാനമെടുത്തത്.
​ശ്രീ ജേക്കബ് തരകന്റെ ഭാര്യയാണ് ഷൈനി സ്‌കറിയ. മക്കൾ: മന്ന, ഹന്ന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more