1 GBP = 129.25
breaking news

രുദ്ര വരേണ്യം – ഭാരതീയ കലാ പ്രദർശനാവതരണം ശ്രദ്ധേയമായി

രുദ്ര വരേണ്യം – ഭാരതീയ കലാ പ്രദർശനാവതരണം ശ്രദ്ധേയമായി

രുദ്ര വരേണ്യം – ഭാരതീയ കലാ പ്രദർശനാവതരണം. ഇക്കഴിഞ്ഞ ഫെബ്രുവരി 20 ന് ഭാരതീയ വിദ്യാഭവനിൽ അവതരിപ്പിക്കപ്പെട്ട രുദ്രവരേണ്യം നൃത്ത ശില്പം കാണികൾക്ക് പുതിയ അനുഭവമായി.

സംസ്കൃതി സെന്റർ ഫോർ കൾചറൽ എക്സലന്സിന്റെയും ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ 12 നൂറ്റാണ്ടിൽ രചിക്കപ്പെട്ട ശിവകൃതികളുടെ രംഗാവിഷ്‌കരണം അതി മനോഹരമായി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപുടി, കഥക്, ഒഡിസ്സി തുടങ്ങിയ ഭാരതീയ നൃത്തരൂപങ്ങൾ വേദിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ശ്രദ്ധേയ പ്രകടങ്ങളുമായി മലയാളി നർത്തകിമാരും രംഗത്തെത്തി.

സംസ്കൃതിയുടെ ഡയറക്ടറായ ശ്രീമതി രാഗസുധ വിഞ്ചമൂരിയുടെ നേതൃത്വത്തിലാണ് ഈ അപൂർവ കൃതികളുടെ ഗവേഷണവും അവതരണവും യാഥാർഥ്യമായത്. വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ ഇതിന് മുന്പും സംസ്കൃതി വിവിധങ്ങളായ അപൂർവ കൃതികൾ ഇതിന് മുന്പും വേദിയിൽ എത്തിച്ചിട്ടുണ്ട്. യുകെയിലെ വിവിധ തുറകളിൽ നിന്നുള്ള വ്യക്തികൾ കാണികളായെത്തി കലാകാരൻമാർക്ക് ആശംസകൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more