1 GBP = 126.12
breaking news

കിളിമഞ്ചാരോ കീഴടക്കി യുകെ മെഡിക്കൽ വിദ്യാർത്ഥിനിയായ പൂജ, ഒപ്പം റിനീഷും മാക്സിയും; ഇനിയും വലിയ ലക്ഷ്യങ്ങള്‍

കിളിമഞ്ചാരോ കീഴടക്കി യുകെ മെഡിക്കൽ വിദ്യാർത്ഥിനിയായ പൂജ, ഒപ്പം റിനീഷും മാക്സിയും; ഇനിയും വലിയ ലക്ഷ്യങ്ങള്‍

ഏറെ ദുർഘടമായ കിളിമഞ്ചാരോ പർവതം കീഴടക്കി യുകെ മലയാളികളുടെയാകെ അഭിമാനമായി മാറിയിരിക്കുകയാണ് വെയ്ൽസിൽ നിന്നുള്ള മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയായ പൂജ. ഇന്റേൺഷിപ്പിന്റെ ഭാഗമായി ടാൻസാനിയയിലെത്തിയ പൂജ രണ്ടാഴ്ച്ച അവധിയുണ്ടായതിനെത്തുടർന്നാണ് കിളിഞ്ചാരോ ലക്ഷ്യമിട്ടത്. യുകെയിലെ വെയ്ൽസിൽ നിന്നുള്ള നൃത്താധ്യാപികയായ ജിഷയുടെയും മധു മോഹന്റെയും മകളാണ് പൂജ മധുമോഹൻ. മിഡിൽ ഈസ്റ്റിൽ ജോലി ചെയ്യുന്ന മാക്സിയും ടാൻസാനിയയിൽ ജോലി ചെയ്യുന്ന റിനീഷുമാണ് സംഘത്തിലെ മറ്റു രണ്ടുപേർ.

5895 മീറ്റർ ഉയരം, ആഫ്രിക്കയുടെ മുകളിൽ അഭിമാനമായി നിലകൊള്ളുന്ന മൗണ്ട് കിളിമഞ്ചാരോ ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് പൂജയും സംഘവും കീഴടക്കിയത്. കിളിമഞ്ചാരോ മൂന്നു തവണ കീഴടക്കിയ മീനു ആൻഡ്രിയയുടെ നേതൃത്വത്തിലാണ് പൂജയും റിനീഷും മാക്സിയും ദുർഘടമായ ദൗത്യം പൂർത്തിയാക്കിയത്. ടാൻസാനിയായിൽ നിന്നാരംഭിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സാഹസിക യാത്രകളൊരുക്കുന്ന അൺഫോർഗെറ്റബിൾ എസ്കപവേഴ്സ് എന്ന സ്ഥാപനമാണ് ഏറെ സുരക്ഷിതമായി ദൗത്യം പൂർത്തിയാക്കാൻ സംഘത്തെ സഹായിച്ചത്.

ടാന്‍സാനിയയിലെ കിളിമഞ്ചാരോയാണ് ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. അങ്ങനെയാണ് കിളിമഞ്ചാരോ ലക്ഷ്യം വെച്ചതെന്ന് പൂജ പറയുന്നു. ഏപ്രിൽ ഒന്നിന് കിളിമഞ്ചാരോ എയർപോർട്ടിലെത്തിയ സംഘം ഏപ്രിൽ രണ്ടിനാണ് കൊടുമുടിയുടെ ഏറ്റവും ഉയരംകൂടിയ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര ആരംഭിക്കുന്നത്. മണിക്കൂറോളം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മുകളിലേക്ക് കയറി. ആള്‍റ്റിറ്റ്യൂഡ് സിക്നെസിന്റെ പ്രശ്നങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ മുന്നോട്ട് പോകുന്തോറും ഊർജ്ജം ഇല്ലാതെയാകുന്നത് പോലെ തോന്നി. അതായത് പെട്ടെന്ന്, പെട്ടെന്ന് ക്ഷീണിതയായി. ഓരോ അടിയും മുന്നോട്ട് വെക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ആ സമയത്ത് കൂടെയുള്ളവർ നൽകിയ പ്രോത്സാഹനവും ബലവുമാണ് മുന്നോട്ട് നയിച്ചത്.

അന്തരീക്ഷ താപനില വളരെ താഴ്ന്ന നിലയിലായിരുന്നു. ശീതക്കാറ്റ് അതിശക്തമായ നിലയില്‍ ആഞ്ഞടിക്കുന്നതും ബുദ്ധിമുട്ട് വർധിപ്പിച്ചു. ക്ഷീണിക്കുമ്പോള്‍ ഒന്ന് വിശ്രമിച്ച് വീണ്ടും ഊർജ്ജം സംഭരിച്ചാണ് സാധാരണ മല കയറുക. എന്നാല്‍ അതികഠിനമായ തണുപ്പിലൂടെയുള്ള യാത്രയുടെ സാഹചര്യം നേരെ തിരിച്ചാണ്. നമ്മള്‍ അവിടെ നില്‍ക്കുകയാണെങ്കില്‍ തണുപ്പ് നമ്മുടെ ശരീരത്തെ ബാധിക്കും. കാലൊക്കെ തണുത്ത് മരവിക്കും. അതായത് താഴ്ന്ന താപനിലയില്‍ യാത്രയില്‍ വിശ്രമിക്കാനായി എവിടെയെങ്കിലും നില്‍ക്കുകയാണെങ്കില്‍ അതിന് വലിയ വിലകൊടുക്കേണ്ടി വരും. രാത്രി കഴിയുന്നതിന് ആവശ്യമായ ടെന്റുകളും അവശ്യ സാധനങ്ങളുമായാണ് സംഘത്തിന്റെ യാത്ര.

കാഴ്ചകളുടേയും അനുഭവങ്ങളുടേയും പറുദീസയാണ് കിളിമഞ്ചാരോ. കള്‍ട്ടിവേറ്റഡ് സോണ്‍, റെയിന്‍ ഫോറസ്റ്റ് സോണ്‍, ആഫ്രോ-ആല്‍പൈന്‍ മൂർലാന്‍ഡ് സോണ്‍, ആല്‍പൈന്‍ ഡെസേർട്ട് സോണ്‍, ആർട്ടിക് സോണ്‍ എന്നിങ്ങനെ അഞ്ച് സോണുകള്‍ പിന്നിടുന്നതോടെയാണ് ട്രക്കിംഗ് പൂർത്തിയാകുക.

വീണുപോകാം പക്ഷെ പിന്തിരിയരുത് എന്നാണ് പൂജക്ക് എല്ലാവരോടും പറയാനുള്ളത്. ഒരു ലക്ഷ്യം കീഴടക്കാനായി നമ്മള്‍ നിരന്തരം പരിശ്രമിക്കുക. തിരിച്ചടികള്‍ സ്വഭാവികമാണ്. തിരിച്ചടികളല്ല, തിരിച്ചടിയില്‍ നിരാശരായി ലക്ഷ്യം ഉപേക്ഷിക്കുമ്പോഴാണ് ഒരു വ്യക്തി പരാജിതനായി മാറുക. തിരിച്ചടികളുണ്ടാകും അപ്പോഴൊക്കെ ഉയർത്തെഴുന്നേറ്റ് മുന്നോട്ട് കുതിക്കുക. ഏത് തരത്തിലുള്ള പ്രതിസന്ധികളുണ്ടായാലും അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകണം. അപ്പോള്‍ ഒരു നാള്‍ വിജയം നമ്മളെ തേടിയെത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more