1 GBP = 123.71
breaking news

മലയാളി പെൺകുട്ടി ഇംഗ്ലണ്ടിന് വേണ്ടി സ്വർണമെഡൽ നേടി

മലയാളി പെൺകുട്ടി ഇംഗ്ലണ്ടിന് വേണ്ടി സ്വർണമെഡൽ നേടി

Arun George (UUKMA Midlands Media Coordinator )

സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന തായ്‌ക്വണ്ടോ അന്താരാഷ്ട്ര ലോക ചാമ്പ്യൻഷിപ്പിൽ മലയാളി പെൺകുട്ടിയായ തീർദ്ധ റാം മാധവ് സ്വർണമെഡൽ നേടി. ഇംഗ്ലണ്ടിന് വേണ്ടി മത്സരിച്ച തീർദ്ധ, പതിനൊന്നു മുതൽ പതിനാലു വയസ്സുവരെയുള്ള പെൺകുട്ടികളുടെ റെഡ് ബെൽറ്റ് വിഭാഗത്തിൽ കിരീടം ചൂടുകയായിരുന്നു.

അമേരിക്ക, ഓസ്ട്രേലിയ, അർജന്റീന, കാനഡ, കൊറിയ, സ്പെയിൻ, ജർമനി ഉൾപ്പെടെ 22 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പരാജയപ്പെടുത്തിയാണ് തീർദ്ധ ഇംഗ്ലണ്ടിനായി ഈ മഹത്തായ നേട്ടം കൈവരിച്ചത്. അതുല്യമായ കഴിവും ആത്മവിശ്വാസവുമാണ് തീർദ്ധയെ വിജയത്തിലേക്ക് നയിച്ചതെന്ന് പരിശീലകർ വ്യക്തമാക്കി.

ഹെർഫോർഡിൽ താമസമാക്കിയ പ്രശാന്ത് രാമൻ പിള്ളയും സിനിയും ദമ്പതികളുടെ മകളായ തീർദ്ധയുടെ വിജയം മലയാളി സമൂഹത്തിനും ഇംഗ്ലണ്ടിനുമൊരുമിച്ച് അഭിമാനകരമാണ്. തായ്‌ക്വണ്ടോയില്‍ തന്റേതായ നേട്ടങ്ങൾ കൈവരിക്കാൻ തീർദ്ധ മികച്ച പരിശീലനം തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more