യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 4 ന് ശനിയാഴ്ച – കാർഗോ ഫോർസ് ടൈറ്റിൽ സ്പോൺസർ
Sep 19, 2025
യുക്മയിലെ ഏറ്റവും വലിയ റീജിയണായ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 4 ശനിയാഴ്ച മെർസ്‌തം പാർക് സ്കൂൾ ഹാളിലെ പ്രത്യേകം സജ്ജീകരിക്കപ്പെട്ടിരിക്കുന്ന നാല് വേദികളിൽ അരങ്ങേറും. ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
യുകെ മലയാളികളെ ഒറ്റ ചരടിൽ ഉത്സവ ലഹരിയിൽ ആറാടിച്ച കേരള പൂരം വള്ളം കളിക്കു ശേഷം, കേരളത്തിലെ യുവജനോത്സവങ്ങളുടെ പ്രതീതി പുനർജനിപ്പിച്ച് 150 ഓളം അംഗ അസോസിയേഷനുകളിൽനിന്നുള്ള വിജയികളായ കലാപ്രതിഭകളുടെ കലാമാമാങ്കമായ നവംബർ ഒന്നിന് ചെൽട്ടൺ ഹാമിൽ നടത്തപ്പെടുന്ന ദേശീയ കലാമേളയിൽ പങ്കെടുക്കുന്നതിന് യോഗ്യരായവരെ കണ്ടെത്തുന്ന റീജിയണൽതല മത്സരങ്ങളുടെ മുന്നോടിയായ സൗത്ത് ഈസ്റ്റ് റീജയണൽ കലാമത്സരങ്ങൾക്ക് ഒക്ടോബർ 4 നു മലയാളി അസോസിയേഷൻ ഓഫ് റെഡ്ഹിൽ സറേ (MARS) ആതിഥ്യമരുളുന്നു.
യുകെ മലയാളികളുടെ ഓണാഘോങ്ങളുടെ ഉത്സവത്തുടർച്ചയായി നടത്തപ്പെടുന്ന യുക്മ റീജിയണൽ കലാമേളകളുടെ ഭാഗമായാണ് മത്സരങ്ങൾ അരങ്ങേറുക. യുകെയിലെ ഏറ്റവും വലിയ കലാ-മാമാങ്കമായ ‘യുക്മ ദേശീയ കലാമേള’ യ്ക്ക് യു കെ മലയാളികളുടെ മനസ്സ് കീഴടക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. വൈവിദ്ധ്യങ്ങളായ കലാഭിരുചികൾ മത്സരബുദ്ധിയോടെ മാറ്റുരക്കുന്ന വേദിയാണ് യുക്മ കലാമേളകൾ. മത്സരാർത്ഥികളുടെ പ്രാധിനിത്യം കൊണ്ടും കാണികളുടെ പങ്കാളിത്തംകൊണ്ടും ജനമനസുകളിൽ യുക്മ കലാമേളകൾ എപ്പോഴും നിറഞ്ഞു നിൽക്കുന്നു.
മെർസ്‌തം പാർക് സ്കൂൾ ഹാളിൽ നാലു വേദികളിലായി നടത്തപ്പെടുന്ന ഈ വർഷത്തെ കലാമേളയ്ക്ക് മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചു വരുന്നതോടൊപ്പം മറ്റെല്ലാ മുന്നൊരുക്കങ്ങളും വിജയകരമായി നടന്നുവരുന്നതായി യുക്മ നാഷണൽ എക്സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ ആരക്കോട്ട്, സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡൻ്റ് ജിപ്സൺ തോമസ്, ജനറൽ സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, ആർട്ട്സ് കോർഡിനേറ്റർ മെബി മാത്യൂസ് എന്നിവർ അറിയിച്ചു.
സൗത്ത് ഈസ്റ്റ് റീജിയൺ റീജിയണൽ കലാമേളയിൽ യുക്മയുടെ അംഗ അസ്സോസിയേഷനുകളിൽ മെമ്പർഷിപ്പ് ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാവാൻ അവസരം ഉള്ളത്. മത്സരിക്കാൻ താല്പര്യം ഉള്ളവർ എത്രയും പെട്ടന്ന് പ്രാദേശിക അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടു, രെജിസ്ട്രേഷനു നിശ്ചയിച്ചിരിക്കുന്ന അവസാന തീയതിയായ സെപ്റ്റംബർ 24 ന് മുൻപ് നടത്തേണ്ടതാണ്.
റീജിയണൽ തലത്തിലെ വിജയികൾക്കാണ് നവംബർ 1 ന് ചെൽറ്റൻഹാമിൽ നടക്കുന്ന യുക്മ ദേശീയകാലാമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നത്.
ഈ വർഷം സൗത്ത് ഈസ്റ്റ് കലാമേളയുടെ ടൈറ്റിൽ സ്പോൺസർമാരായി എത്തിയിട്ടുള്ള് ‘കാർഗോ ഫോഴ്സ്’ എന്ന യുകെയിലെ പ്രശസ്തകൊറിയർ കമ്പനിയാണ്. കൂടാതെ കേറ്ററിങ് പാർട്ണർമാരായി ദി കേരള റെസ്സ്റ്റോറൻ്റ്സും, എഡ്യൂക്കേഷൻ പാർട്ട്ണർമാരായി MG ട്യൂഷനും, ലീഗൽ പാർട്ട്ണർ ആയി പോൾ ജോൺ സോളിസിറ്റേഴ്സും, ഫാഷൻ പാർട്ട്ണർമാരായി തേരേസാസ് ബോട്ടിക്സും, ട്രാവൽ പാർട്ട്ണർമാരായി ആയി ജിയാ ട്രാവൽസും, ടെക്നോളജി പാർട്ട്ണർമാരായി JMP സോഫ്റ്റ് വെയേഴ്സും, കോമേഴ്സ്യൽ പാർട്ടർമാരായി ഫുഡ് ലാൻ്റ് റെഡ്ഹിലും , ലൈഫ് ലൈൻ പ്രൊട്ടക്റ്റും, യുക്മ ന്യൂസും സഹകരിക്കുന്നതിന് സംഘാടക സമിതി നന്ദി അറിയിച്ചു
click on malayalam character to switch languages