1 GBP = 129.25
breaking news

യുകെയിലെ എ ലെവൽ പരീക്ഷാഫലം; ഹെറിഫോർഡിലെ മലയാളി പെൺകുട്ടിക്ക് ഉജ്ജ്വല വിജയം.

യുകെയിലെ എ ലെവൽ പരീക്ഷാഫലം; ഹെറിഫോർഡിലെ മലയാളി പെൺകുട്ടിക്ക് ഉജ്ജ്വല വിജയം.

മാത്യൂ മാഞ്ചസ്റ്റർ

എ ലെവൽ പരീക്ഷ ഫലങ്ങൾ പുറത്ത് വന്നതോടെ മലയാളി വിദ്യാർത്ഥികൾ ഉന്നത വിജയങ്ങളാണ് കരസ്ഥമാക്കിയിട്ടുള്ളത്. മൂന്ന് എ സ്റ്റാർ, ഒരു എ ഗ്രേഡു എന്നിവ കരസ്ഥമാക്കിയാണ് ഹെയർഫോർഡിലെ സെറ ബിൽബി എ ലെവൽ പരീക്ഷയിൽ ശ്രദ്ധേയയാത്‌. ബയോളജി, കെമിസ്ട്രി, മാത്‍സ് തുടങ്ങിയ വിഷയങ്ങളിൽ എ സ്റ്റാറും ഇംഗ്ലീഷിന് എ ഗ്രേഡും നേടിയാണ് സെറ മികവ് തെളിയിച്ചത്. ഫാർമക്കോളജി പഠനത്തിനായുള്ള ഒരുക്കത്തിലാണ് സെറ.

കോട്ടയത്ത് മാന്നാനതാണ് സെറ ബിൽബിയുടെ കുടുംബം. ഹെർഫോർഡ് എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ബിൽബി തോമസ് , റാണി കുര്യൻ എന്നിവരാണ് മാതാപിതാക്കൾ. പത്താം ക്ലാസ് വിദ്യാർഥിനിയായ സോനയാണ് സഹോദരി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more