1 GBP = 114.17
breaking news
- മഴയെ കരുതിയിരിക്കാം; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
- ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമം; പേരൂർക്കട എസ് ഐക്ക് സസ്പെൻഷൻ
- ആണവോർജ്ജ മേഖലയിൽ സ്വകാര്യനിക്ഷേപം; നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രസർക്കാർ
- കോഴിക്കോട് തീപിടുത്തം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി
- കാളികാവിലെ നരഭോജി കടുവയെ മയക്കുവെടി വെച്ചാൽ പോര, കൊല്ലണം; പഞ്ചായത്ത് പ്രസിഡന്റ്
- യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസ്; ബെയ്ലിൻ ദാസിന് കർശന ഉപാധികളോടെ ജാമ്യം
- അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ
uukma
Latest Updates
- മഴയെ കരുതിയിരിക്കാം; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി
- ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമം; പേരൂർക്കട എസ് ഐക്ക് സസ്പെൻഷൻ തിരുവനന്തപുരം: ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമത്തിൽ പേരൂർക്കട എസ്ഐ പ്രസാദിന് സസ്പെൻഷൻ. ആഭ്യന്തരവകുപ്പാണ് ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ എസ് ഐയെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാര് നല്കിയ പരാതിയിൽ തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു പറഞ്ഞത്. ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്നും ‘മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന
- ആണവോർജ്ജ മേഖലയിൽ സ്വകാര്യനിക്ഷേപം; നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രസർക്കാർ ആണവോർജ്ജ മേഖലയിൽ നിർണായക നിയമ ഭേദഗതിക്ക് ഒരുങ്ങാൻ കേന്ദ്രസർക്കാർ. രണ്ട് ഭേദഗതികൾ ആകും നിലവിലെ നിയമത്തിൽ വരുത്തുക.ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനായും ന്യൂക്ലിയർ ലയബിലിറ്റി വ്യവസ്ഥയിൾ ഇളവ് വരുത്താനുമുള്ള ഭേദഗതികൾ വരുത്തും.വരുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ ഇത് അവതരിപ്പിച്ചേക്കും. രാജ്യത്തെ ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും വിദേശ നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ നീക്കം. നിലവിലെ ആണവോർജ നിയമത്തിലെ രണ്ട് വ്യവസ്ഥകൾ ഭേദഗതി ചെയ്തേക്കും. ആദ്യമായി ന്യൂക്ലിയർ ലയബിലിറ്റി വ്യവസ്ഥയിൽ മാറ്റം
- കോഴിക്കോട് തീപിടുത്തം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി നാടിനെ നടുക്കിയ കോഴിക്കോട്ടെ തീപിടുത്തത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് വിഷയത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടിയത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ഫയർഫോഴ്സിന്റെ നേതൃത്വത്തിലും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി പറഞ്ഞു. പുതിയ ബസ് സ്റ്റാന്റിൽ തീപിടിത്തമുണ്ടായ ഭാഗത്ത് മാത്രം നിലവിൽ ഗതാഗത നിയന്ത്രണമുണ്ട്. പൂർണമായും സ്റ്റാൻഡിൽ നിന്നുള്ള ബസ് ഗതാഗതത്തിന്
- കാളികാവിലെ നരഭോജി കടുവയെ മയക്കുവെടി വെച്ചാൽ പോര, കൊല്ലണം; പഞ്ചായത്ത് പ്രസിഡന്റ് മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കൊല്ലണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജിമോൾ. കടുവയെ പിടിക്കാത്തതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. ഭയപ്പാടോടെയാണ് ആളുകൾ പ്രദേശത്ത് കഴിയുന്നത്. നിലവിൽ കടുവയുടെ കാൽപ്പാടുകൾ കണ്ട ഭാഗം ജനവാസ മേഖലയാണ്. ടാപ്പിംഗ് തൊഴിലാളികളുടെ ജോലി ഉൾപ്പടെ മുടങ്ങി. എത്രയും വേഗം തന്നെ കടുവയെ പിടിച്ച് മയക്കുവെടിവെക്കാതെ കൊല്ലണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷിജിമോൾ പറഞ്ഞു. അതേസമയം, നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുകയാണ്. കടുവയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി ഗഫൂറാണ് കൊല്ലപ്പെട്ടത്. ഗഫൂറിന്റെ മൃതദേഹം

യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം…….. /
യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം……..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം. യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ എല്ലാ റീജിയണുകളിലുമായി വിത്യസ്ത തീയ്യതികളിലായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടികളുടെ ദേശീയതല ഉദ്ഘാടനം നിർവ്വഹിച്ചു. ലിവർപൂളിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സംഘടിപ്പിച്ച നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് പരിപാടിയിലാണ് ദേശീയതല ഉദ്ഘാടനം നടന്നത്. യു എൻ എഫ് ദേശീയ കോർഡിനേറ്റർ സോണിയ ലൂബി,

ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി /
ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ഇന്ന് ലോക നേഴ്സസ് ദിനം…. യുക്മയ്ക്കും അഭിമാനിക്കാം … യുക്മ നേഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓരോ റീജിയണനും കേന്ദ്രീകരിച്ച് നേഴ്സസ് ദിനം ആഘോഷിക്കുകയാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയനിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച തുടക്കമിട്ട ആഘോഷം യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വര്ഷങ്ങള് നീണ്ട കോവിഡ് മഹാമാരി കാലത്ത് നാം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്സുമാരുടേത്. പ്രത്യേകിച്ച് എൻഎച്ച്എസ് ആശുപത്രികളിൽ വൈറസിനെതിരായ

യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും….. /
യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും…..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി യുക്മ ദേശീയ സമിതി യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷൻ്റെ ദേശീയതല ഉദ്ഘാടനം ഇന്ന് ലിവർപൂളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും. യുക്മ ദേശീയ ഭാരവാഹികളായ ഷിജോ വർഗീസ് , അലക്സ് വർഗീസ്, ബിജു പീറ്റർ, തമ്പി ജോസ്, എബ്രഹാം പൊന്നുംപുരയിടം റീജിയണൽ ഭാരവാഹികളായ ഷാജി തോമസ്

ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ /
ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഇവൻ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജ്ജിനെ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി. 2022 – 2025 കാലയളവിൽ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ച വെച്ച

സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് /
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ നഴ്സസ് ഫോറത്തിൻ്റെ ആരംഭം മുതൽ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എൻ.എഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതൽ നടത്തി വരുന്ന ഓൺലൈൻ ട്രെയിനിംഗ്കളിലും സ്ഥിരമായി
