- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
യുക്മ ദേശീയ കായികമേളയ്ക്ക് ആവേശകരമായ പരിസമാപ്തി….. മിഡ്ലാൻഡ്സ് റീജിയൻ ചാമ്പ്യൻപട്ടം നിലനിർത്തി…… യോർക്ക്ഷയർ റീജിയൺ റണ്ണേഴ്സ് അപ്പ് വാൽമ വാർവിക്ക് ചാമ്പ്യൻ അസ്സോസ്സിയേഷൻ…… ഹിമ ഹൾ റണ്ണേഴ്സ് അപ്പ്
- Jun 24, 2026
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
ബർമിംങ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ വച്ച് ജൂൺ 20 ശനിയാഴ്ച നടന്ന യുക്മ ദേശീയ കായികമേള 2026 ന് ഉജ്ജ്വലമായ പരിസമാപ്തി. വിവിധ റീജിയണൽ കായികമേളകളിൽ മികവ് തെളിയിച്ച നൂറ് കണക്കിന് കായികതാരങ്ങൾ അണിനിരന്ന ദേശീയ കായികമേളയിൽ 227 പോയിൻ്റുകളോടെ തുടർച്ചയായ അഞ്ചാം തവണയും മിഡ്ലാൻഡ്സ് റീജിയൻ ചാമ്പ്യൻമാരായി. 158 പോയിൻ്റുകളോടെ യോർക്ക്ഷയർ റീജിയൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 77 പോയിൻ്റുകളോടെ നോർത്ത് വെസ്റ്റ് റീജിയൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

യുക്മയുടെ നൂറ്റി അറുപത്തഞ്ചിലേറെ അംഗ അസ്സോസ്സിയേഷനുകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുത്ത മേളയിൽ 106 പോയിൻ്റുകളോടെ മിഡ്ലാൻഡ്സിലെ വാർവിക്ക് ആൻ്റ് ലമിംങ്ടൺ മലയാളി അസ്സോസ്സിയേഷൻ (WALMA) ചാമ്പ്യൻ അസ്സോസ്സിയേഷൻ പദവി നിലനിർത്തിയപ്പോൾ 82 പോയിൻ്റുകളോടെ ഹൾ ഇൻഡ്യൻ മലയാളി അസ്സോസ്സിയേഷൻ (HIMA) രണ്ടാം സ്ഥാനവും 39 പോയിൻ്റുകളോടെ മലയാളി അസ്സോസ്സിയേഷൻ ഓഫ് പോർട്സ്മൌത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ 09.00 ന് ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്ത ശേഷം തുടങ്ങിയ മത്സരങ്ങൾ സമയക്രമം അനുസരിച്ച് തന്നെ പൂർത്തിയാക്കുവാൻ കഴിഞ്ഞത് സംഘാടക സമിതിയുടെ കൃത്യമായ ആസൂത്രണവും കായികതാരങ്ങളുടെയും വോളൻ്റിയേഴ്സിൻ്റെയും സഹകരണവും കൊണ്ട് കൂടിയാണ്.
ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡിലെ വിൻഡ്ലി ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ നടന്ന വർണ്ണശബളമായ മാർച്ച് പാസ്റ്റിനെ തുടർന്ന് ഉദ്ഘാടന യോഗം ആരംഭിച്ചു. യുക്മ ദേശീയ ബാനറിന് പിന്നിൽ ദേശീയ ഭാരവാഹികളും റീജിയണൽ ബാനറുകളുടെ പിന്നിൽ റീജിയണൽ ഭാരവാഹികളും കായികതാരങ്ങളും അണിനിരന്ന മാർച്ച് പാസ്റ്റ് ഏറെ വർണ്ണാഭമായിരുന്നു. 2025 കായികമേള ചാമ്പ്യൻമാർ സംവഹിച്ച ദീപശിഖ നാഷണൽ സ്പോർട്സിൻ്റെ ചുമതല വഹിക്കുന്ന റെയ്മോൾ നിധീരി, പീറ്റർ താണോലിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിന് മോടി കൂട്ടുവാൻ ഫ്ളാഷ് മോബുകളും സംഘടിപ്പിച്ചിരുന്നു.

യുക്മ ദേശീയ കായികമേള 2026 ൻ്റെ ഔപചാരികമായ ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ പതാക ഉയർത്തി നിർവ്വഹിച്ചു. യുകെ മലയാളികൾക്കിടയിൽ പുതിയൊരു കായിക സംസ്കാരം വളർത്തിയെടുക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന അംഗ അസ്സോസ്സിയേഷനുകളെയും യുക്മ റീജിയണൽ നേതൃത്വങ്ങളെയും പ്രസിഡൻ്റ് തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. ഒരു മാസത്തിലേറെ നീണ്ടുനിന്ന റീജിയണൽ കായികമേളകളിൽ യുക്മയുടെ വിവിധ റീജിയണുകളിൽ നിന്ന് ലഭിച്ചത് വൻപിച്ച ജനപിന്തുണയായിരുന്നുവെന്ന് പ്രസിഡൻ്റ് പറഞ്ഞു. ജനറൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതം ആശംസിച്ച യോഗത്തിന് ജോയിൻ്റ് സെക്രട്ടറിയും കായികമേള കോർഡിനേറ്ററുമായ റെയ്മോൾ നിധീരി നന്ദി അറിയിച്ചു. ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ്മാരായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ, മുൻ ദേശീയ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ സമിതിയംഗങ്ങളായ ബിജു പീറ്റർ, ജോസ് വർഗ്ഗീസ്, ജോർജ്ജ് തോമസ്, സുരേന്ദ്രൻ ആരക്കോട്ട്, രാജേഷ് രാജ്, ബെന്നി അഗസ്റ്റിൻ, റീജിയണൽ പ്രസിഡൻ്റ്മാരായ അമ്പിളി സെബാസ്റ്റ്യൻ, അഡ്വ. ജോബി പുതുക്കുളങ്ങര, സുനിൽ ജോർജ്ജ്, ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ്, മുൻ ദേശീയ ട്രഷറർ ഡിക്സ് ജോർജ്ജ് തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ സന്നിഹിതരായിരുന്നു.

വ്യക്തിഗത ചാമ്പ്യൻമാർ:-
കിഡ്സ് – ജയ്ഡൻ തോമസ് സിബു (മലയാളി അസ്സോസ്സിയേഷൻ സ്റ്റോക്ക്പോർട്ട്), അൻവി നായർ (ലീഡ്സ് മലയാളി അസ്സോസ്സിയേഷൻ)
സബ് ജൂണിയർ – ആരോൺ വിൻസൻ്റ് (അമ്മ മലയാളം മാൻസ്ഫീൽഡ്), ജയ്ശിവ് രാജേഷ് (WALMA വാർവിക്ക്), എഥാൻ ദീപു (HlMA ഹൾ), കൈര ഫെർണാണ്ടസ് (WALMA വാർവിക്ക്)
ജൂണിയേഴ്സ് – നഥാൻ ടോബി (LIMA ലിവർപൂൾ), റിയാന ജോസഫ് (WALMA വാർവിക്ക്)
സീനിയേഴ്സ് – ധ്യാൻ കൃഷ്ണ (അമ്മ മലയാളം മാൻസ്ഫീൽഡ്), ജെനിറ്റ വർഗ്ഗീസ് (എക്സിറ്റർ മലയാളി അസ്സോസ്സിയേഷൻ)
അഡൽററ്സ് – രാഹുൽ രാജൻ (NMCA നോട്ടിംഗ്ഹാം), ടിൻ്റു മെൽവിൻ (സർഗ്ഗം സ്റ്റീവനേജ്)
സീനിയർ അഡൽറ്റ്സ് – ജോസ് പാറയ്ക്കൽ (WALMA വാർവിക്ക്), സിന്ധു ലിൻ്റോ (മലയാളി അസ്സോസ്സിയേഷൻ ഓഫ് പോർട്സ്മൌത്ത്)
സൂപ്പർ സീനിയർ – സജി തോമസ് (മലയാളി അസ്സോസ്സിയേഷൻ ഓഫ് പോർട്സ്മൌത്ത്), എലിസബത്ത് മാത്യു (HIMA ഹൾ).

യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ജോയിൻ്റ് സെക്രട്ടറി റെയ്മോൾ നിധീരി എന്നിവരുടെ മേൽനോട്ടത്തിൽ ദേശീയ, റീജിയണൽ ഭാരവാഹികളും വിവിധ അംഗ അസ്സോസ്സിയേഷൻ ഭാരവാഹികളും ഉൾപ്പടെ അൻപതോളം വോളൻ്റിയർമാരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. രണ്ട് ട്രാക്കുകളിലായി റെയ്സ് ഇനങ്ങളും രണ്ട് ജംപിംങ് പിറ്റുകളിൽ ജംപ് ഇനങ്ങളും ഷോട്ട്പുട്ട് പിച്ചിൽ ഷോട്ട്പുട്ടും ഒരേ സമയം നടത്തുവാൻ സാധിച്ചത് സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കുവാൻ ഏറെ സഹായകരമായി.

വർഗ്ഗീസ് ഡാനിയൽ, സുരേന്ദ്രൻ ആരക്കോട്ട്, സുനിൽ ജോർജ്ജ്, ജോബിൻ ജോർജ്ജ്, അജു തോമസ്, ബിജോയ് പി വർഗ്ഗീസ്, റോസ്മി ജോബി, ഡിനു ഡൊമിനിക്, റയാൻ ജോബി എന്നിവർ ഒന്നാം ട്രാക്കിലെ മത്സരങ്ങൾ നിയന്ത്രിച്ചപ്പോൾ രണ്ടാം ട്രാക്കിൽ സ്മിത തോട്ടം, രേവതി അഭിഷേക്, ടെസ്സി മാത്യു, ഡാഫിനി എൽദോസ്, ബിജോ തോമസ്, ആഷ ജോബിൻ, ജിമീഷ് ജോസഫ്, ജിബിൻ പി ജോയ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ജംപ് പിറ്റ് വണ്ണിൽ സണ്ണിമോൻ മത്തായി, ബിജു പീറ്റർ, ജോസ് വർഗ്ഗീസ്, ടോംബിൽ കണ്ണത്ത്, സോജ് ജയപ്രകാശ് എന്നിവരും
ജംപ് പിറ്റ് രണ്ടിൽ രാജേഷ് രാജ്, അമ്പിളി മാത്യൂസ്, ലൂയീസ് മേനാച്ചേരി, പോൾ ജോസഫ്, രാജപ്പൻ വർഗ്ഗീസ്, നിഥിൻ കാളിച്ചത് എന്നിവരും മത്സരങ്ങൾ നിയന്ത്രിച്ചു.
ഷോട്ട്പുട്ട് മത്സരങ്ങൾക്ക് പീറ്റർ താണോലിൽ, സാജു സലിംകുട്ടി, സജീവ് സെബാസ്റ്റ്യൻ, റൂബിച്ചൻ, ബാബു തോട്ടം എന്നിവർ നേതൃത്വം നൽകി.
രജിസ്ട്രേഷൻ നടപടികൾ ഷീജോ വർഗ്ഗീസ്, അഡ്വ. ജോബി പുതുക്കുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയപ്പോൾ ഓഫീസ് നിർവ്വഹണം ജിപ്സൺ തോമസ്, ബെന്നി അഗസ്റ്റിൻ, തേജു മാത്യൂസ് എന്നിവർ വളരെ ഭംഗിയായി നിർവ്വഹിച്ചു.

ഡോ. ബിജു പെരിങ്ങത്തറ, ഡോ. ശീതൾ മാർക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം കായികതാരങ്ങൾക്കും കാണികൾക്കും ആവശ്യമായ അടിയന്തിര മെഡിക്കൽ സേവനങ്ങൾ സ്റ്റേഡിയത്തിൽ ലഭ്യമാക്കി.
ജോബി തോമസ്, ദേവലാൽ സഹദേവൻ, ഡിക്സ് ജോർജ്ജ് എന്നിവരടങ്ങിയ ടീം കായികമേളയുടെ മീഡിയ വിഭാഗത്തിന് നേതൃത്വം നൽകി. സ്റ്റേഡിയത്തിലെ അനൌൺസ്മെൻ്റ് പതിവ് പോലെ ജിനോ സെബാസ്റ്റ്യൻ വളരെ ഭംഗിയായി നിർവ്വഹിച്ചു.

എൻഡ്ലെസ്സ് ഫ്രെയിം പ്രൊഡക്ഷൻസിലെ വിനോദ് രമേശ്, വിപിൻ രാജ് എന്നിവരാണ് കായികമേളയുടെ ഫോട്ടോകളും വീഡിയോകളും പകർത്തിയത്. സാജു വർഗ്ഗീസ് സ്റ്റേഡിയത്തിലെ സൌണ്ട് ക്രമീകരണങ്ങൾ നിർവ്വഹിച്ചു. കേരള കഫേ കവൻട്രിയുടെ ഭക്ഷണ കൌണ്ടറിലൂടെ രുചികരമായ വിഭവങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്തു.
യുക്മ ദേശീയ കായികമേളയിൽ പങ്കെടുത്ത മുഴുവൻ കായികതാരങ്ങൾക്കും കായികപ്രേമികൾക്കും ഈ കായികമേള വിജയകരമായി സംഘടിപ്പിക്കുവാൻ സഹകരിച്ച മുഴുവനാളുകൾക്കും യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.

ദേശീയ കായികമേളയുടെ കൂടുതൽ ചിത്രങ്ങൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://drive.google.com/drive/folders/1hqQZdaJXRCszDgcwYknz9Y3agM3_9qZ7?usp=sharing
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages