1 GBP = 123.72
breaking news

യുക്മ വാർഷിക പൊതുയോഗം ഫെബ്രുവരി 21 ശനിയാഴ്ച ബർമിംഗ്ഹാമിലെ വാൽസാളിൽ….

യുക്മ വാർഷിക പൊതുയോഗം ഫെബ്രുവരി 21 ശനിയാഴ്ച ബർമിംഗ്ഹാമിലെ വാൽസാളിൽ….

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ ആൻഡ് മീഡിയ കോർഡിനേറ്റർ)

2025 ഫെബ്രുവരി 22 ന് അഡ്വ. എബി സെബാസ്റ്റ്യൻ പ്രസിഡൻ്റായും ജയകുമാർ നായർ സെക്രട്ടറിയായും ചുമതലയേറ്റെടുത്ത യുക്‌മ ദേശീയ സമിതിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി യുക്‌മ ജനറൽ കൌൺസിൽ വാർഷിക പൊതുയോഗം 2026 ഫെബ്രുവരി 21, ശനിയാഴ്ച വാൽസാളിലെ റോയൽ ഹോട്ടലിൽ വെച്ച് ചേരുന്നതാണ്.

യുക്‌മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നതും, ട്രഷറർ ഷീജോ വർഗ്ഗീസ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുന്നതുമാണ്.

യുക്‌മ ദേശീയ സമിതി കഴിഞ്ഞ വർഷം നടത്തിയ പരിപാടികളുടെ ചുമതല ഉണ്ടായിരുന്നവർ പോയ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതും തുടർന്ന് ഈ വർഷത്തെ പരിപാടികളുടെ നടത്തിപ്പിനെ സംബന്ധിച്ച്‌ വിശദീകരിക്കുകയും ചെയ്യും. ഓരോ റീജിയന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് റീജിയണൽ പ്രസിഡൻറ് അല്ലങ്കിൽ സെക്രട്ടറി എന്നിവർക്ക് അവസരം ലഭിക്കുന്നതാണ്.

തുടർന്ന് ചോദ്യോത്തര വേളയും അദ്ധ്യക്ഷൻ അനുവദിക്കുന്ന ഇതര വിഷയങ്ങളിലുള്ള ചർച്ചകളും ഉണ്ടായിരിക്കുന്നതാണ്.

രാവിലെ 9.30 ന് യുക്‌മ ദേശീയ നിർവ്വാഹക സമിതിയുടെ യോഗം ചേരുന്നതും തുടർന്ന്‌ യുക്മ ജനറൽ ബോഡി യോഗം ഉച്ചക്ക്‌ 12.30 ന് ആരംഭിക്കുന്നതുമാണ്. 

എല്ലാ യുക്‌മ പ്രതിനിധികളും വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത്, യുക്മയെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കുവാനുള്ള ദേശീയ സമിതിയുടെ പരിശ്രമങ്ങൾക്ക് ആത്മാർത്ഥമായ പിന്തുണയും സഹകരണവും നൽകണമെന്ന് യുക്‌മ ദേശീയ സമിതി അഭ്യർത്ഥിക്കുന്നു.

പ്രത്യേക ശ്രദ്ധക്ക് :- 

2025 ജനുവരിയിൽ പ്രസിദ്ധീകരിച്ച യുക്‌മ ജനറൽ കൌൺസിൽ പ്രതിനിധികളുടെ ലിസ്റ്റിൽ പേര് ഉള്ളവർക്കാണ് വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുവാൻ അർഹത ഉള്ളത്.

യോഗത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ ആവശ്യമെങ്കിൽ തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതാണ്.

യോഗം നടക്കുന്ന വേദിയുടെ വിലാസം :-

The Royal Hotel,

Ablewell Street,

Walsall.

WS1 2EL.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more