യുക്‌മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്‌ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ
Nov 05, 2025
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ ഫോർച്യൂൺ ബംബർ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തപ്പെട്ടു. കലാമേളയുടെ ഉദ്ഘാടനവും സമ്മാനദാനവും ഉൾപ്പടെ നടത്തിയ പ്രധാന വേദിയിൽ വച്ചാണ് യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തിയത്. നറുക്കെടുക്കപ്പെട്ട നമ്പരുകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയികളായവരുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നടത്തിയ നറുക്കെടുപ്പിന് യുക്‌മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ, യുക്മ ദേശീയ സമിതിയംഗങ്ങൾ, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
യുക്മ ഫോർച്യൂൺ ബംബർ ലോട്ടറിയുടെ സ്‌പോൺസർമാരായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ പ്രതിനിധിയായ റോബിൻ തോമസ് നറുക്കെടുപ്പിന് സാക്ഷ്യം വഹിച്ചു. യുക്‌മ ഫോർച്യൂൺ ലോട്ടറിയുടെ മുഴുവൻ സമ്മാനങ്ങളും സ്പോൺസർ ചെയ്ത് സഹകരിക്കുന്നത് യുകെയിലെ പ്രമുഖ മോർട്ട്ഗേജ്, ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡാണ്. യുക്മയുടെ ഫോർച്യൂൺ ലോട്ടറി എടുത്ത ആളുകൾക്ക് ലൈഫ് ലൈൻ പ്രൊട്ടക്ട് സ്ഥാപനം വഴിയായി മോർട്ട്ഗേജ്, റീമോർട്ട്ഗേജ് ഇവയിലേതെങ്കിലും ചെയ്താൽ 50 പൗണ്ടിൻ്റെ ടെസ്കോ വൗച്ചർ ലഭിക്കുന്നതാണ്.
യുക്മയുടെ പ്രവർത്തനങ്ങൾക്ക് ലൈഫ് ലൈൻ പ്രൊട്ടക്ട് നൽകി വരുന്ന ശക്തമായ പിന്തുണയ്ക്ക് യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ /
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ. /
click on malayalam character to switch languages