1 GBP = 120.00
breaking news

പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളക്ക് വേദികളൊരുങ്ങി; ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് മുഖ്യാതിഥി, ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്‌ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്.

പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളക്ക് വേദികളൊരുങ്ങി; ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് മുഖ്യാതിഥി, ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്‌ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്.

പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി യുക്മ ദേശീയ സമിതി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കായ മത്സരാർത്ഥികളെയും കാണികളെയും സ്വീകരിക്കുവാൻ ചെൽറ്റൻഹാം ക്ളീവ്‌സ് സ്‌കൂളിലെ എം.ടി. വാസുദേവൻ നായർ നഗർ ഒരുങ്ങിക്കഴിഞ്ഞു.

യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളും ഗ്ളോസ്റ്റർഷയർ മലയാളി അസ്സോസ്സിയേഷൻ ഭാരവാഹികളും ഉൾപ്പടെയുള്ള വലിയൊരു സംഘം വോളൻ്റിയർമാർ ഇന്നലെ രാവിലെ 11 മണി മുതൽ ദേശീയ കലാമേള നടക്കുന്ന ക്ളീവ് സ്കൂളിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുവാൻ എത്തിയിരുന്നു. ഇതാദ്യമായി ഏഴ് സ്റ്റേജുകളിൽ അരങ്ങേറുന്ന ദേശീയ കലാമേള ഏറെ ആവേശത്തോടെയാണ് യുകെ മലയാളികൾ കാത്തിരിക്കുന്നത്. റീജിയണൽ കലാമേളകളിൽ ദൃശ്യമായ ആവേശവും പ്രസരിപ്പും സംഘാടകരെ അമ്പരിപ്പിക്കുന്ന വിധത്തിലുഉളതായിരുന്നു. അത് കൊണ്ട് തന്നെ പതിനാറാമത് യുക്മ ദേശീയ കലാമേള യുകെ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.

രാവിലെ 09 മണി മുതൽ മത്സരങ്ങൾ ആരംഭിക്കുന്ന വിധത്തിലാണ് മത്സരക്രമം തീരുമാനിച്ചിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം കലാമേള ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യും. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് ചടങ്ങിൽ മുഖ്യാതിഥിയാകും. ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്‌ടർ ഹൂ` ഫെയിം വരദ സേതുവാണ് ഇക്കുറി സെലിബ്രിറ്റി ഗസ്റ്റ്. . യുക്‌മ ദേശീയ ഭാരവാഹികൾ പങ്കെടുക്കുന്ന യോഗത്തിന് കലാമേള കൺവീനർ വർഗ്ഗീസ് ഡാനിയൽ കൃതഞ്ജത പ്രകാശിപ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more