1 GBP = 126.74
breaking news

യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 പ്രശസ്ത ചലച്ചിത്രതാരം നേഹ സക്‌സേന സെലിബ്രിറ്റി ഗസ്റ്റ്……

യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 പ്രശസ്ത ചലച്ചിത്രതാരം നേഹ സക്‌സേന സെലിബ്രിറ്റി ഗസ്റ്റ്……

കുര്യൻ ജോർജ്ജ്

(നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ)

ഏഴാമത് യുക്മ കേരളപൂരം വള്ളംകളി നാളെ ആഗസ്റ്റ് 30 ശനിയാഴ്ച ഷെഫീൽഡിനടുത്തുള്ള പ്രസിദ്ധമായ റോഥർഹാമിലെ മാൻവേർസ് തടാകത്തിൽ അരങ്ങേറുന്നു. പ്രശസ്ത ചലച്ചിത്രതാരം നേഹ സക്‌സേന സെലിബ്രിറ്റി ഗസ്റ്റായി എത്തുന്നതോടെ കാണികളായി എത്തുന്നവർക്ക് പ്രശ്സതയായ  സിനിമാ താരത്തെ നേരിൽ  കാണുവാനുള്ള അവസരവും സംജാതമായിരിക്കുകയാണ്.

പുരുഷ – വനിതാ വിഭാഗങ്ങളിലായി  നാല്പത്തിരണ്ട്‌ ടീമുകൾ അണിനിരക്കുന്ന ജലോത്സവം, മലയാള നാടിന്റെ വർണ്ണങ്ങൾ വിരിയിക്കുന്ന പരിച്ഛേദം ബ്രിട്ടന്റെ മണ്ണിൽ പുനർസൃഷ്ട്ടിക്കുന്ന അപൂർവ്വതക്ക് യു കെ മലയാളികൾ സാക്ഷ്യം വഹിക്കും. 

2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം കസബയിലൂടെ (സൂസൻ) മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നേഹ സക്സേന, 2017 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ (ജൂലി) എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. തുടർന്ന് ആറാട്ട്, സഖാവിൻ്റെ പ്രിയസഖി, പടയോട്ടം, ധമാക്ക, ലാൽബാഗ്, ബ്ളഡ് മൂൺ ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നേഹ സക്സേന ഇപ്പോൾ മലയാളത്തിലും തെലുങ്കിലും നിർമ്മിക്കുന്ന വൃഷഭം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്ത് കൊണ്ടിരിക്കുകയാണ്.

സെയ്ഫ് അലിഖാൻ നായകനായെത്തിയ ഷെഫ് (ഹിന്ദി), റിക്ഷാ ഡ്രൈവർ (തുളു), വൺ ടൈം (കന്നട) വൻമുറൈ (തമിഴ്), പ്രേമകു ചാവുകു (തെലുങ്ക്), മൃഛകടികം  (സംസ്കൃതം) എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നേഹ സക്സേന തൻ്റെ അഭിനയ പാടവം കാഴ്ച വെച്ചു. 

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ പ്രമുഖ ഭാഷകൾക്ക് പുറമെ സംസ്കൃതത്തിലും തുളുവിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രശംസ നേടിയ നേഹ സക്സേന ഏഴ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. ഏവിയേഷൻ, ഹോട്ടൽ മാനേജ്മെൻ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന നേഹ ടെലിവിഷൻ രംഗത്തും മോഡലിംഗിലും ഏറെ ശ്രദ്ധേയയായിരുന്നു.

വള്ളംകളി സമാപന സമ്മേളന വേദിയിൽ നടക്കുന്ന യുക്മ – തെരേസാസ് ലണ്ടൻ ‘ഓണച്ചന്തം മലയാളി സുന്ദരി’ മത്സരത്തിലെ വിജയിയെ കിരീടം അണിയിക്കുന്നത് സെലിബ്രിറ്റി ഗസ്റ്റ് നേഹ  സക്സേനയാണ്. 

വള്ളംകളിയും അനുബന്ധ കലാപരിപാടികളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളേയും മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more