1 GBP =
breaking news

യുക്മ റീജിയണൽ കലാമേളകൾ നാളെ നോർത്ത് വെസ്റ്റിൽ അഡ്വ. എബി സെബാസ്റ്റ്യനും, മിഡ്ലാൻഡ്സിൽ ജയകുമാർ നായരും ഉദ്ഘാടകർ……ഷീജോ വർഗ്ഗീസ്, വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി തുടങ്ങിയവർ കലാമേളകളിൽ മുഖ്യാതിഥികളായെത്തുന്നു.

യുക്മ റീജിയണൽ കലാമേളകൾ നാളെ നോർത്ത് വെസ്റ്റിൽ അഡ്വ. എബി സെബാസ്റ്റ്യനും, മിഡ്ലാൻഡ്സിൽ ജയകുമാർ നായരും ഉദ്ഘാടകർ……ഷീജോ വർഗ്ഗീസ്, വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി തുടങ്ങിയവർ കലാമേളകളിൽ മുഖ്യാതിഥികളായെത്തുന്നു.

കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ)

യുക്മയിലെ പ്രധാനപ്പെട്ട റീജിയനുകളായ നോർത്ത് വെസ്റ്റ്, ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയണൽ കലാമേളകൾ  നാളെ (ഒക്‌ടോബർ 11 ശനിയാഴ്ച) അരങ്ങേറുകയാണ്. യുക്‌മ – റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള വിഗനിലും ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയണൽ കലാമേള കവൻട്രിയിലുമാണ് നടക്കുന്നത്. 

നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള വിഗനിലെ ഡീൻ ട്രസ്റ്റ് സ്‌കൂളിൽ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിക്കും. റീജിയണൽ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യുക്മ ദേശീയ ട്രഷറർ ഷീജോ വർഗ്ഗീസ് മുഖ്യാതിഥിയായിരിക്കും. മുൻ ദേശീയ ജനറൽ സെക്രട്ടറി അലക്‌സ് വർഗ്ഗീസ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, റീജിയണൽ സെക്രട്ടറി സനോജ് വർഗ്ഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, കലാമേള കോർഡിനേറ്റർ രാജീവ് സി.പി., മുൻ ദേശീയ സമിതിയംഗം ജാക്സൺ തോമസ്, മറ്റ് റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. വിഗൻ മലയാളി അസ്സോസ്സിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേളയുടെ ടൈറ്റിൽ സ്പോൺസർ റോസ്റ്റർ കെയർ ഹെൽത്ത് കെയർ സ്റ്റാഫിംഗ് ഏജൻസിയാണ്.

വൈകുന്നേരം നടക്കുന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങുകളിലും യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥിയായിരിക്കും. ദേശീയ കലാമേള കൺവീനർ വർഗ്ഗീസ് ഡാനിയൽ, മറ്റ് ദേശീയ റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.

നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഭംഗിയായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു. റീജിയണിലെ അംഗ അസ്സോസ്സിയേഷനുകളുടെയും കലാ സ്‌നേഹികളായ മുഴുവൻ മലയാളികളുടെയും സഹകരണവും പിന്തുണയും നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള സംഘാടക സമിതി അഭ്യർത്ഥിച്ചു.

ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്സ്

കവൻട്രി കാർഡിനൽ വൈസ്മാൻ സ്‌കൂളിലെ ഷെയ്ക്‌സ്പിയർ നഗറിൽ നടക്കുന്ന ഈസ്റ്റ് & വെസ്റ്റ് റീജിയണൽ കലാമേള യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം ചെയ്യും. റീജിയണൽ പ്രസിഡൻ്റ് അഡ്വ. ജോബി പുതുക്കുളങ്ങരയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദേശീയ കലാമേള കൺവീനറും വൈസ് പ്രസിഡൻ്റുമായ വർഗ്ഗീസ് ഡാനിയൽ, വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, മുൻ ട്രഷറർ ഡിക്സ് ജോർജ്ജ്, ദേശീയ സമിതിയംഗം ജോർജ്ജ് തോമസ്, റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറർ പോൾ ജോസഫ്, കലാമേള കോർഡിനേറ്റർ രേവതി അഭിഷേക്, മറ്റ് റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

വൈകുന്നേരം നടക്കുന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങുകളിലും യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും. യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.

ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയണൽ കലാമേള സുഗമമായി നടത്തുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം സമയബന്ധിതമായി പൂർത്തിയായതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു. റീജിയണിലെ അംഗ അസ്സോസ്സിയേഷനുകളുടെയും കലാസ്‌നേഹികളുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് റീജിയണൽ കമ്മിറ്റി അദ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more