1 GBP = 120.13
breaking news

യുക്മ ദേശീയ കലാമേള; ഏഴു വേദികളും സജീവം, വേദികൾ നിയന്ത്രിക്കുന്നത് ഇവരൊക്കെ….

യുക്മ ദേശീയ കലാമേള; ഏഴു വേദികളും സജീവം, വേദികൾ നിയന്ത്രിക്കുന്നത് ഇവരൊക്കെ….

ചെൽട്ടൻഹാം: പതിനാറാമത് യുക്മ ലൈഫ് ലൈൻ ദേശീയ കലാമേളയിലെ ഏഴു വേദികളും സജീവം. ഇടതടവില്ലാതെ പരിപാടികൾ പുരോഗമിക്കുമ്പോൾ വേദികൾ നിയന്ത്രിക്കാനും മത്സരാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ ഉൾപ്പെടെ നിരവധിപേരാണ് പ്രവർത്തിക്കുന്നത്. സമയബന്ധിതമായി പരിപാടികൾ വേദിയിലെത്തിക്കുന്നതിനും കൃത്യമായ സമയക്രമം പാലിച്ച് പരിപാടികൾ അവസാനിപ്പിക്കുന്നതിനും ഇവർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.

കലാമേളയുടെ ഉദ്‌ഘാടന ചടങ്ങുകളുൾപ്പെടെ സുപ്രധാന പരിപാടികൾ നടക്കുന്ന സ്റ്റേജ് വണ്ണിൽ യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജോബിൻ ജോർജ്ജ്, ജിനോ സെബാസ്റ്റിയൻ, ലിയ തോമസ് തുടങ്ങിയവരാണ് മാനേജർമാരായി പ്രവർത്തിക്കുന്നത്. തിരുവാതിര, മാർഗ്ഗംകളി, ഒപ്പന, സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് ജൂനിയേഴ്‌സ്, സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് സബ് ജൂനിയേഴ്‌സ് തുടങ്ങിയ മത്സരങ്ങളാണ് സ്റ്റേജ് ഒന്നിൽ നടക്കുന്നത്.

സ്റ്റേജ് രണ്ടിൽ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ അംഗങ്ങളായ റോബി മേക്കര, അശ്വതി രാഘവൻ, സണ്ണി ലൂക്കോസ്, റിനിമോൾ വർഗ്ഗീസ്, ഡാഫിനി എൽദോസ് തുടങ്ങിയവരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. മോഹിനിയാട്ടം ജൂനിയേഴ്‌സ്, ഭരതനാട്യം ജൂനിയേഴ്‌സ്, ക്ലാസ്സിക്കൽ ഡാൻസ് ഗ്രൂപ്പ് ജൂനിയേഴ്‌സ്, സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് സൂപ്പർ സീനിയേഴ്സ്, കിഡ്സ് സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ്, സീനിയേഴ്സ് സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ്, മൈം തുടങ്ങിയ മത്സരങ്ങളാണ് സ്റ്റേജ് രണ്ടിൽ അരങ്ങേറുന്നത്.

യുക്മ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം സുരേന്ദ്രൻ ആരക്കോട്ട്, യോർക്ഷെയർ ആൻഡ് ഹംബർ റീജിയൺ പ്രസിഡന്റ് അമ്പിളി സെബാസ്റ്റിയൻ മാത്യൂസ്, നോർത്ത് വെസ്റ്റ് റീജിയൺ സെക്രട്ടറി സനോജ് വർഗ്ഗീസ് തുടങ്ങിയവരാണ് സ്റ്റേജ് മൂന്നിൽ പരിപാടികൾ നിയന്ത്രിക്കുന്നത്. മോഹിനിയാട്ടം സീനിയേഴ്സ്, ഭരതനാട്യം സീനിയേഴ്സ്, ക്ലാസ്സിക് ഗ്രൂപ്പ് ഡാൻസ് സബ് ജൂനിയേഴ്‌സ്, ക്ലാസ്സിക് ഗ്രൂപ്പ് ഡാൻസ് സീനിയേഴ്സ്, ഫോക്ക് ഡാൻസ് സീനിയേഴ്സ്, സിനിമാറ്റിക് സിംഗിൾ ജൂനിയേഴ്‌സ് തുടങ്ങിയ മത്സരങ്ങളാണ് സ്റ്റേജ് മൂന്നിൽ നടന്നു വരുന്നത്.

സ്റ്റേജ് നാലിൽ യുക്മ സാംസ്കാരിക വേദി കൺവീനർ അഡ്വ ജാക്‌സൺ തോമസ്, സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ്, ജോ വിൽട്ടൻ ആന്റണി, ജോസഫ് മാത്യു തുടങ്ങിയവരാണ് പരിപാടികൾ നിയന്ത്രിക്കുന്നത്. മോഹിനിയാട്ടം സബ് ജൂനിയേഴ്‌സ്, ഭരതനാട്യം സബ് ജൂനിയേഴ്‌സ്, കിഡ്സ് സിനിമാറ്റിക് സോളോ, ക്ലാസ്സ്‌സിക്കൽ ഗ്രൂപ്പ് ഡാൻസ് സൂപ്പർ സീനിയേഴ്സ്, ഫോക്ക് ഡാൻസ് ജൂനിയേഴ്‌സ്, ഫോക്ക് ഡാൻസ് സബ് ജൂനിയേഴ്‌സ്, സിനിമാറ്റിക് സോളോ സബ് ജൂനിയേഴ്‌സ്, സിനിമാറ്റിക് സോളോ സീനിയേഴ്സ് തുടങ്ങിയ മത്സരങ്ങളാണ് സ്റ്റേജ് നാലിൽ നടക്കുന്നത്.

സോളോ സോങ് ജൂനിയേഴ്‌സ്, സോളോ സോങ് സബ് ജൂനിയേഴ്‌സ്, സോളോ സോങ് സീനിയേഴ്സ്, സോളോ സോങ് കിഡ്സ്, സോളോ സോങ് സൂപ്പർ സീനിയേഴ്സ്, ഗ്രൂപ്പ് സോങ് കോമൺ, നാടൻ പാട്ടുകൾ കോമൺ തുടങ്ങിയ മത്സരങ്ങൾ അരങ്ങേറുന്ന സ്റ്റേജ് അഞ്ച് നിയന്ത്രിക്കുന്നത് എലിസബത്ത് മത്തായി, റെനോൾഡ് മാനുവൽ, ജോബി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ്.

പ്രസംഗ മത്സരങ്ങൾ നടക്കുന്ന സ്റ്റേജ് ആറിൽ യുക്മ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജെയ്സൺ ചാക്കോച്ചൻ, മുൻ യുക്മ ഭാരവാഹിയായ ബിനോ ആന്റണി, ഈസ്റ്റ് ആംഗ്ലിയ ന്യൂസ് കോർഡിനേറ്റർ അപ്പച്ചൻ കണ്ണഞ്ചിറ, മുൻ റീജിയണൽ ഭാരവാഹിയായ സെൻസ് ജോസ്, സൗത്ത് ഈസ്റ്റ് കമ്മിറ്റിയംഗം ശാരിക അമ്പിളി തുടങ്ങിയവരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ജൂനിയേഴ്‌സ് മലയാളം പ്രസംഗം, സീനിയേഴ്സ് മലയാളം പ്രസംഗം, സബ് ജൂനിയേഴ്‌സ് മലയാളം പ്രസംഗം, സീനിയേഴ്സ് ഇംഗ്ലീഷ് പ്രസംഗം, ജൂനിയേഴ്‌സ് ഇംഗ്ലീഷ് പ്രസംഗം, സബ് ജൂനിയേഴ്‌സ് ഇംഗ്ലീഷ് പ്രസംഗം തുടങ്ങിയ മത്സരങ്ങളാണ് സ്റ്റേജ് ആറിൽ നടക്കുന്നത്.

ഏഴാമത്തെ സ്റ്റേജിൽ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ബെന്നി അഗസ്റ്റിൻ, ഈസ്റ്റ് ആംഗ്ലിയ റീജിയണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ, സജീവ് സെബാസ്റ്റിയൻ, സനൽ ജോസ് തുടങ്ങിയവരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. സബ് ജൂനിയേഴ്‌സ് പദ്യപാരായണം, ജൂനിയേഴ്‌സ് പദ്യപാരായണം, കിഡ്സ് സ്റ്റോറി ടെല്ലിങ്, സീനിയേഴ്സ് പദ്യപാരായണം, മോണോആക്ട് ജൂനിയേഴ്‌സ്, മോണോആക്ട് സബ് ജൂനിയേഴ്‌സ്, മോണോ ആക്റ്റ് സീനിയേഴ്സ് തുടങ്ങിയ മത്സരങ്ങളാണ് സ്റ്റേജ് ഏഴിൽ നടന്നു വരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more