1 GBP = 120.00
breaking news

യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി… ഏഴു വേദികളും സജീവമായി…. ഒഴുകിയെത്തുന്നത് ആയിരത്തിലേറെ മത്സരാർത്ഥികൾ…

യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി… ഏഴു വേദികളും സജീവമായി…. ഒഴുകിയെത്തുന്നത് ആയിരത്തിലേറെ മത്സരാർത്ഥികൾ…

ചെൽട്ടൻഹാം: പതിനാറാമത് യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി. ചെൽറ്റൻഹാമിലെ ക്ളീവ് സ്‌കൂളിൽ ഏഴു വേദികളിലും മത്സരങ്ങൾ ആരംഭിച്ചതോടെ എം ടി വാസുദേവൻ നായർ നഗർ സജീവമായി. രാവിലെ എട്ടു മണിയോടെ തന്നെ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. യുക്മ നാഷണൽ ഭാരവാഹികൾ ഉൾപ്പെടെയുള്ള സംഘാടക സമിതിയംഗങ്ങൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മത്സരാർത്ഥികളെയും കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതിനായി രംഗത്തുണ്ടായിരുന്നു.

യുക്മ ദേശീയ ഭാരവാഹികളായ റെയ്‌മോൾ നിധിരി, സണ്ണിമോൻ മത്തായി, പീറ്റർ താനോളിൽ എന്നിവരുടെ നേതൃത്തിൽ റിസപ്‌ഷൻ കമ്മിറ്റിയംഗങ്ങളായ ലീനുമോൾ ചാക്കോ, ലിറ്റി ജിജോ, ടെസി മാത്യു, ഷൈലി ബിജോയ് തോമസ്, ജോസ്മി ജോബി, സരിക അമ്പിളി, സെലീന സജീവ്, ഡോ. ശീതൾ മാർക്ക്, ഡോ. അൻജു ഡാനിയൽ, ആതിര മജ്നു, അശ്വതി രാഘവൻ, ഡാഫിനി എൽദോസ്, മെബി മാത്യു, എലിസബത്ത് മത്തായി, ബെറ്റി തോമസ് തുടങ്ങിയവരാണ് രജിസ്‌ട്രേഷൻ നടന്നു വരുന്നത്.

അല്പസമയത്തിനുള്ളിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയന്റെ അധ്യക്ഷതയിൽ നടക്കുന്ന നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം കലാമേള ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യും. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് ചടങ്ങിൽ മുഖ്യാതിഥിയാകും. ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്‌ടർ ഹൂ` ഫെയിം വരദ സേതുവാണ് ഇക്കുറി സെലിബ്രിറ്റി ഗസ്റ്റ്. . യുക്‌മ ദേശീയ ഭാരവാഹികൾ പങ്കെടുക്കുന്ന യോഗത്തിന് കലാമേള കൺവീനർ വർഗ്ഗീസ് ഡാനിയൽ കൃതഞ്ജത പ്രകാശിപ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more