‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു…..
Nov 07, 2025
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്‍ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025′ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരവും നവംബര്‍ 22 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്നു.
മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിക്കുന്ന ‘മിസ് & മിസിസ് മലയാളി യുകെ 2025’ എന്ന പരിപാടിയ്ക്കൊപ്പമാവും യുക്മയുടെ അവാർഡ് ദാനവും മറ്റ് പരിപാടികളും നടക്കുന്നത്. ഒരു ദിവസം മുഴുവൻ നീണ്ടു നില്‍ക്കുന്ന, സംഗീത – നൃത്ത ഇനങ്ങൾക്കൊപ്പം വൈവിദ്ധ്യമാർന്ന നിരവധി പരിപാടികളും കോർത്തിണക്കി ഒരൊറ്റ മത്സരത്തിനപ്പുറം മിസിസ് മലയാളി യുകെ, മിസ് മലയാളി യുകെ, മിസ് ടീൻ മലയാളി യുകെ, ലിറ്റിൽ മലയാളി മങ്ക & ശ്രീമാൻ, മലയാളി ശ്രീമാൻ യുകെ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലാണ് മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുളളത്. ഓരോ വിഭാഗവും പങ്കെടുക്കുന്നവരുടെ വ്യക്തിത്വവും ആത്മവിശ്വാസവും ഉയർത്തിക്കാട്ടുന്ന വിധത്തിൽ രൂപകൽപ്പന ചെയ്ത ക്രിയേറ്റീവ് റൗണ്ടുകളുടെ ഒരു പരമ്പരയിലൂടെ അവരുടെ ചാരുത, കഴിവ്, സാംസ്കാരിക ബന്ധം എന്നിവ പ്രദർശിപ്പിക്കുന്നതിനോടൊപ്പം യുകെയിലെ കുടിയേറ്റ മലയാളികളുടെ സംസ്കാരത്തിന്റെ സൗന്ദര്യം, പാരമ്പര്യം, അഭിമാനം എന്നിവ ഒരു മഹത്തായ വേദിയിൽ ഒരുമിച്ച് കൊണ്ടുവരുന്ന മനോഹരമായ ആഘോഷമാണ് മാണിക്കത്ത് ഇവൻ്റ്സ് ഈ മത്സരത്തിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.
‘മിസ് & മിസിസ് മലയാളി യുകെ 2025’ എന്ന പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ മലയാള സിനിമാ മേഖലയിലെ സെലിബ്രിറ്റി അതിഥികളായ പ്രേമും സ്വാസികയും പങ്കെടുക്കുകയും ഫൈനലിസ്റ്റുകളുമായി വേദി പങ്കിടുകയും ചെയ്യും.
മണിക്കത്ത് ഇവന്റ്‌സിന്റെ സ്ഥാപകനും ഗ്ലോബൽ ഫാഷൻ വീക്ക് യുകെ, യുക്മ ബോട്ട്‌റേസ് ഓണച്ചന്തം, മദേഴ്‌സ് ഡേ സാസി ബോണ്ട് ഇവൻ്റ് തുടങ്ങിയ പ്രശസ്ത സാംസ്കാരിക, ഫാഷൻ പ്ളാറ്റ്ഫോമുകൾ സംഘടിപ്പിച്ച് പ്രശസ്തനായ കമൽ രാജ് മാണിക്കത്താണ് ഈ ഷോ സംവിധാനം ചെയ്ത് ആശയരൂപീകരണം നടത്തിയിരിക്കുന്നത്.
തിരഞ്ഞെടുത്ത വിഭാഗങ്ങൾക്കുളള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. യുകെയിലുടനീളമുള്ള ഏതൊരു മലയാളിക്കും മലയാളി അഭിമാനത്തിന്റെ ഈ ഐക്കണിക് ആഘോഷത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഫാഷൻ, വിനോദം എന്നിവ നിറഞ്ഞ ഒരു മുഴുവൻ ദിവസത്തെ പരിപാടിയിൽ നൃത്തസംവിധാന പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന ഫാഷൻ ഷോ, സെലിബ്രിറ്റികളുടെ അവതരണങ്ങൾ, പ്രൊഫഷണൽ പ്രൊഡക്ഷൻ എന്നിവ ഉൾപ്പെടുന്നു.
ഗ്രാൻഡ് ഫിനാലെയ്ക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ഇവിടെ ലഭ്യമാണ്:
യുക്മയുടെ നിലവിലുള്ള ഭരണസമിതി അധികാരമേറ്റത് മുതൽ സംഘടിപ്പിക്കപ്പെട്ട എല്ലാ പരിപാടികളും ജനപങ്കാളിത്തം കൊണ്ടും സംഘാടകമികവും കൊണ്ട് ശ്രദ്ധയാകർഷിക്കപ്പെട്ടപ്പോൾ പ്രിസ്റ്റണിൽ നടത്തപ്പെടുന്നതും എല്ലാറ്റിലും മികച്ചതാവുമെന്നുള്ളത് തീർച്ചയാണ്. യുക്മയുടെ യശ്ശസ്സ് ആഗോളതലത്തിൽ ഉയർത്തിയ ഏറ്റവും ശ്രദ്ധേയമായ ഈ വർഷത്തെ യുക്മ ദേശീയ കലാമേളകളുടെ കലാതിലകം – കലാപ്രതിഭ പട്ടങ്ങള്‍ ലഭിച്ചവരെയും ആദരിക്കുന്ന ഒരു ചടങ്ങാവുമിത്. ഇതോടൊപ്പം തന്നെ യുക്മ കേരളാപൂരം 2025 വള്ളംകളി മത്സരങ്ങളിലെ ജേതാക്കളേയും വേദിയിൽ ആദരിക്കുന്നതാണ്. കൂടാതെ യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ ‘യുക്മ ഫോർച്യൂൺ ലോട്ടറി – 2025’ പദ്ധതിയുടെ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനവും അന്നേ ദിവസം നടത്തപ്പെടുന്നതായിരിക്കും.
ഇവർക്കൊപ്പം യു.കെയിലെ പ്രവാസി മലയാളി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതും പ്രവാസി മലയാളികൾക്കിടയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കിയവർ, ജീവകാരുണ്യ – സന്നദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിവരുന്നതും മലയാളികൾക്കിടയിൽ വിവിധ സഹായങ്ങൾ നല്‍കിയിട്ടുള്ളതുമായ ഏതാനും ചില ആളുകളെ കൂടി ആദരിക്കുന്നതിനും യുക്മ ലക്ഷ്യമിടുന്നുണ്ട്. യുക്മയുടെ അംഗ അസോസിയേഷൻ ഭാരവാഹികൾ, യുക്മ പ്രതിനിധികൾ, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർക്ക് ആദരിക്കുന്നതിന് അർഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദമായ വിവരങ്ങൾ ബയോഡേറ്റ സഹിതം നൽകാവുന്നതാണ്. യുക്മ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിലുള്ള സബ് കമ്മറ്റി ഇത് സംബന്ധിച്ച അന്തിമമായ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങൾ അയയ്ക്കേണ്ടത് സെക്രട്ടറിയുടെ ഇ-മെയിലിലാണ് (secretary.ukma@gmail.com). ലഭിക്കേണ്ട അവസാന തീയതി 15 നവംബർ 2025 വൈകുന്നേരം 5 മണിയായിരിക്കും.
മാണിക്കത്ത് ഇവന്റ്‌സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ /
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ. /
click on malayalam character to switch languages