1 GBP = 120.00
breaking news

പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്‌ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ.

പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്‌ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ.

കുര്യൻ ജോർജജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)


പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള 2025 ചെൽറ്റൻഹാം ക്ളീവ് സ്‌കൂളിലെ എം.ടി. വാസുദേവൻ നായർ നഗറിൽ വളരെ വിജയകരമായി പര്യവസാനിച്ചപ്പോൾ റീജിയൻ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്‌സ് 161 പോയിൻ്റ് നേടി കിരീടം നിലനിർത്തി. 122 പോയിൻ്റ്കളോടെ ഈസ്റ്റ് ആംഗ്ളിയ റീജിയൻ രണ്ടാം സ്ഥാനവും 107 പോയിൻ്റ്കളോടെ യോർക്ക്ഷയർ & ഹംബർ റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അസ്സോസ്സിയേഷൻ വിഭാഗത്തിൽ മിഡ്‌ലാൻഡ്‌സ് റീജിയണിലെ വാർവിക് & ലമിങ്ടൺ മലയാളി അസ്സോസ്സിയേഷൻ (വാൽമ) 67 പോയിൻ്റ്കളോടെ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയപ്പോൾ യോർക്ക്ഷയർ & ഹംബർ റീജിയണിലെ ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ, ഹൾ (EYCO) 60 പോയിൻ്റ്കളോടെ രണ്ടാം സ്ഥാനവും നോർത്ത് വെസ്റ്റ് റീജിയണിലെ മാഞ്ചസ്റ്റർ മലയാളി അസ്സോസ്സിയേഷൻ (എം.എം.എ) 52 പോയിൻ്റ്കളോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബെഡ്ഫോർഡ് മാർസ്റ്റൻ കേരള അസ്സോസ്സിയേഷനിലെ കരൺ ജയശങ്കർ ഷെലിൻ കലാപ്രതിഭ പട്ടം കരസ്ഥമാക്കിയപ്പോൾ വിഗൻ മലയാളി അസ്സോസ്സിയേഷനിലെ ആൻ ട്രീസ ജോബി, വാൽമ വാർവിക്കിലെ അമേയ ക്രിഷ്‌ണ നിധീഷ് എന്നിവർ കലാതിലക പട്ടം കരസ്ഥമാക്കി. കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ഐശ്വര്യ വിനു നായർ നാട്യമയൂരം ട്രോഫി കരസ്ഥമാക്കിയപ്പോൾ ക്രോളി മലയാളി കമ്മ്യൂണിറ്റിയിലെ മിഖേല മേരി സന്തോഷ് ഭാഷാകേസരി പട്ടവും കരസ്ഥമാക്കി.

കിഡ്‌സ് വിഭാഗത്തിൽ ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷനിലെ ധിഷന സുഭാഷ്, സബ്ബ് ജൂണിയർ വിഭാഗത്തിൽ ചെംസ്ഫോർഡ് മലയാളി അസ്സോസ്സിയേഷനിലെ നികിത അനന്തപ്രകാശ്, കെ.സി.ഡബ്ള്യു.എ. ക്രോയിഡണിലെ ശ്രീമദ് ശ്രീരാജ്, ജൂണിയർ വിഭാഗത്തിൽ ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ അസ്സോസ്സിയേഷനിലെ ഈവ മരിയ കുര്യാക്കോസ്, സീനിയർ വിഭാഗത്തിൽ കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ഐശ്വര്യ വിനു നായർ എന്നിവർ വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.

പതിനാറാമത് യുക്‌മ ദേശീയ കലാമേളയുടെ വിശദമായ റിസൽട്ട് യുക്മ ന്യൂസിൽ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more