- ഗ്രിംസ്ബിയിൽ ഓണാഘോഷം ‘തിമൃത്തോണം’ സെപ്റ്റംബർ 12 ശനിയാഴ്ച
- AARPOO ഓണം 2026: ഹാർലോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ശ്രദ്ധേയമായി
- താളമുണരുന്നു... സ്വരമൊഴുകുന്നു ... കലയുടെ പൂക്കാലം വിരിയുന്നു... യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ കലാമേള രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുന്നു.....
- സൗത്താംപ്ടൺ മലയാളി അസോസിയേഷൻ ഓണാഘോഷവും ഇരുപതാം വാർഷികവും പ്രൗഢഗംഭീരമായി; ഡെപ്യൂട്ടി മേയർ സജീഷ് ടോം മുഖ്യാതിഥിയായി
- വിമാന ഗതാഗത സംവിധാനത്തിലുണ്ടായ തകരാർ ഒഴിവാക്കാമായിരുന്നെന്ന് ഗതാഗത സെക്രട്ടറി
- റഷ്യൻ രഹസ്യാന്വേഷണ ഏജൻസിക്ക് സഹായം; സ്വിൻഡണിൽ ഒരാൾ അറസ്റ്റിൽ
- അധിനിവേശ ഇസ്രായേലി സെറ്റിൽമെന്റുകളിൽ നിന്ന് ഉൽപാദിദിപ്പിക്കുന്ന സാധനങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ബ്രിട്ടൻ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
- Aug 22, 2026
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി.
സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും വേദിയിലെ സ്വാഭാവിക സാന്നിധ്യവും കരുത്തായി. മത്സരവീര്യവും അഴകും ഒത്തുചേർന്ന വേദിയിൽ അത്തച്ചമയത്തിന്റെ ആഘോഷപ്പെരുമയും തൃപ്പൂണിത്തുറയുടെ കലാ–സാംസ്കാരിക പാരമ്പര്യവും അവതരിപ്പിച്ച അപർണയുടെ പ്രകടനം ഏറെ ശ്രദ്ധേയമായി.

അപർണയ്ക്ക് കിരീടം ചാർത്തി സനൂഷ സന്തോഷ്
വിജയിയായ അപർണ ശൈലേഷിന് വിശിഷ്ടാതിഥിയും പ്രശസ്ത ചലച്ചിത്രതാരവുമായ സനൂഷ സന്തോഷ് കിരീടം ചാർത്തി. വിജയിക്കുള്ള ട്രോഫി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. സമ്മാനിച്ചു. പരിപാടിയുടെ സംവിധായകൻ കമൽ രാജ് മാണിക്കത്ത് സർട്ടിഫിക്കറ്റും തെരേസാസ് ക്രിയേറ്റീവ് ഹെഡ് ദീപ ബിജു സാഷും സമ്മാനിച്ചു.

പ്രശസ്ത ചലച്ചിത്രതാരം സനൂഷ സന്തോഷിൽ നിന്ന് അപർണ കിരീടം ഏറ്റുവാങ്ങിയ നിമിഷം മലയാളി സുന്ദരി സീസൺ 2-ന്റെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളിലൊന്നായി മാറി.
ഡോ. നസ്രീൻ എൻ ഒന്നാം റണ്ണർഅപ്
വൂൾവർഹാംപ്ടണിൽ നിന്നെത്തിയ ഡോ. നസ്രീൻ എൻ രണ്ടാം സ്ഥാനം നേടി ഒന്നാം റണ്ണർഅപ് ആയി.
വൂൾവർഹാംപ്ടണിലെ എൻ.എച്ച്.എസ്. ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുന്ന ഡോ. നസ്രീൻ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്. സൗദി അറേബ്യയിൽ ജനിച്ചുവളർന്ന നസ്രീന്റെ വിവിധ സംസ്കാരങ്ങളോടും വ്യത്യസ്തമായ ജീവിതവീക്ഷണങ്ങളോടുമുള്ള താൽപര്യവും ആത്മവിശ്വാസവും വേദിയിലെ പ്രകടനത്തിലും പ്രതിഫലിച്ചു.

ഡോ. നസ്രീന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ ട്രോഫി സമ്മാനിച്ചു. ഷീജോ വർഗീസ് സർട്ടിഫിക്കറ്റും തെരേസാസിന്റെ അന്ന തോമസ് സാഷും സമ്മാനിച്ചു. യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയും യുക്മ ഷീ ലീഡ്സ് നേതൃത്വനിരയിലെ അംഗവുമായ റെയ്മോൾ നിധിരി ഒന്നാം റണ്ണർഅപ് കിരീടം അണിയിച്ചു.
അമിത ഷാജി രണ്ടാം ഉപവിജയി
സ്വിൻഡനിൽ നിന്നുള്ള അമിത ഷാജി മൂന്നാം സ്ഥാനം നേടി രണ്ടാം റണ്ണർഅപ്.
എൻ.എച്ച്.എസ്. ആശുപത്രിയിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്ന അമിതയ്ക്ക് സംഗീതം, മോഡലിംഗ്, ചിത്രരചന തുടങ്ങിയ മേഖലകളിലും ഏറെ താൽപര്യമുണ്ട്. ആത്മവിശ്വാസവും മനോഹരമായ വേദിയവതരണവും അമിതയെ വിജയപീഠത്തിലെത്തിച്ചു.

അമിത ഷാജിക്ക് യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ട്രോഫി സമ്മാനിച്ചു. ഡിക്സ് ജോർജ് സർട്ടിഫിക്കറ്റും ലക്ഷ്മി കമൽ മാണിക്കത്ത് സാഷും സമ്മാനിച്ചു. യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം രണ്ടാം റണ്ണർഅപ് കിരീടം അണിയിച്ചു.
രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്
കൊവെൻട്രിയിൽ നിന്നുള്ള രാജശ്രീ പ്രവീൺ നാലാം സ്ഥാനം കരസ്ഥമാക്കി. കൊവെൻട്രിയിൽ പദ്ധതി നിർവഹണ ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്ന രാജശ്രീയ്ക്ക് കവിതയോടും നൃത്തത്തോടും ഏറെ താൽപര്യമുണ്ട്. സാഹസികതകളെ ഇഷ്ടപ്പെടുന്ന രാജശ്രീയുടെ ആത്മവിശ്വാസവും ജിജ്ഞാസയും ലക്ഷ്യബോധവും മത്സരത്തിലുടനീളം ശ്രദ്ധേയമായി.
മികച്ച പ്രകടനത്തിലൂടെ വിധികർത്താക്കളുടെ പ്രശംസ നേടിയ രാജശ്രീ മലയാളി സുന്ദരി സീസൺ 2-ലെ മുൻനിര വിജയികളിലൊരാളായി മാറി.

സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം
മികച്ച പ്രകടനത്തിനുള്ള വിധികർത്താക്കളുടെ പ്രത്യേക പരാമർശം ലീഡ്സിൽ നിന്നുള്ള സ്മിത സിറിയക്കിന് ലഭിച്ചു. നഴ്സായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശിനിയായ സ്മിതയ്ക്ക് നൃത്തം, സംഗീതം, സൃഷ്ടിപരമായ ആവിഷ്കാരം തുടങ്ങിയ മേഖലകളോടാണ് ഏറെ താൽപര്യം.
മത്സരത്തിലുടനീളം കാഴ്ചവച്ച ശ്രദ്ധേയമായ പ്രകടനത്തിനാണ് വിധികർത്താക്കൾ സ്മിതയെ പ്രത്യേകമായി തെരഞ്ഞെടുത്തത്. ഇതിനു പുറമേ മികച്ച പ്രതിഭയ്ക്കുള്ള പുരസ്കാരവും സ്മിത സിറിയക് സ്വന്തമാക്കി.

വിവിധ വിഭാഗങ്ങളിലെ പുരസ്കാര ജേതാക്കൾ
പ്രധാന കിരീടങ്ങൾക്ക് പുറമേ മത്സരാർത്ഥികളുടെ വിവിധ മേഖലകളിലെ മികവ് പരിഗണിച്ച് പ്രത്യേക പുരസ്കാരങ്ങളും സമ്മാനിച്ചു. പീപ്പിൾസ് ചോയ്സ് അവാർഡ് വിഭാഗത്തിൽ യോവിലിൽ നിന്നുള്ള ശാലിനി റിജേഷാണ് വിജയിയായത്. ബെസ്റ്റ് സ്മൈൽ വിഭാഗത്തിൽ അമിത ഷാജിയും, ബെസ്റ്റ് ക്യാറ്റ് വാൽക്ക് വിഭാഗത്തിൽ സിൻസി റുഡോൾഫും, ബെസ്റ്റ് ഫോട്ടോജെനിക് വിഭാഗത്തിൽ അപർണ്ണ ശൈലേഷും വിജയികളായപ്പോൾ ബെസ്റ്റ് ഫാഷൻ സെൻസ് വിഭാഗത്തിൽ സജിനി മേരി ഫിലിപ്പും ബെസ്റ്റ് എയെസ് വിഭാഗത്തിൽ ലിയാ തോമസുമാണ് വിജയികളായത്. ബ്യുട്ടിഫുൾ ഹെയർ വിഭാഗത്തിൽ രാജശ്രീ പ്രവീണും, ബെസ്റ്റ് ക്രിയേറ്റിവ് ഔട്ട് ഫിറ്റിൽ ദേവിക ആശാ ശിവദാസും വിജയിച്ചപ്പോൾ ബെസ്റ്റ് സ്കിൻ, ബെസ്റ്റ് ട്രഡീഷണൽ ലൂക്ക് വിഭാഗങ്ങളിൽ ഡോ നസ്രീൻ എൻ, പ്രിൻസി രാജു എന്നിവരാണ് വിജയിച്ചത്. ബെസ്റ്റ് പേഴ്സണാലിറ്റി വിഭാഗത്തിൽ ഡോ ഐശ്വര്യ പ്രേമനും ബെസ്റ്റ് ടാലന്റ് അവാർഡിൽ സ്മിത സിറിയകും വിജയികളായി.
സൗന്ദര്യം എന്ന ഒറ്റ മാനദണ്ഡത്തിൽ ഒതുങ്ങാതെ വ്യക്തിത്വം, ആത്മവിശ്വാസം, കഴിവ്, സർഗാത്മകത, കേരളീയ പാരമ്പര്യം, വസ്ത്രധാരണ അഭിരുചി, വേദിയിലെ അവതരണ മികവ് തുടങ്ങിയ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയതാണ് മലയാളി സുന്ദരി സീസൺ 2-നെ വ്യത്യസ്തമാക്കിയത്.
കേരളീയ തനിമയും ആധുനികതയും ഒരേ വേദിയിൽ

കേരളീയ തനിമയും പാരമ്പര്യവും ആധുനിക ഫാഷൻ സങ്കൽപ്പങ്ങളുമായി കോർത്തിണക്കിയായിരുന്നു ഇത്തവണത്തെ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 ഒരുക്കിയത്. ഓണത്തിന്റെ നിറങ്ങളും കേരളത്തിന്റെ കലാ–സാംസ്കാരിക പൈതൃകവും ഓരോ മത്സരാർത്ഥിയുടെയും വ്യക്തിത്വവും വേദിയിൽ വ്യത്യസ്തമായ അവതരണങ്ങളായി മാറി.
യുകെയിലും മറ്റു രാജ്യങ്ങളിലുമായി നിരവധി വസ്ത്രാലങ്കാര പ്രദർശനങ്ങൾ വിജയകരമായി അവതരിപ്പിച്ചിട്ടുള്ള കമൽ രാജ് മാണിക്കത്ത് പരിപാടിയുടെ സംവിധായകനായിരുന്നു. ദിവ്യ രഞ്ജിത്ത് നൃത്ത–വേദിയവതരണ പരിശീലനത്തിന് നേതൃത്വം നൽകി. മത്സരാർത്ഥികളുടെ പരിശീലനം മുതൽ അന്തിമ മത്സരത്തിന്റെ വേദിയൊരുക്കം വരെ നീണ്ടുനിന്ന വിപുലമായ തയ്യാറെടുപ്പുകളാണ് പരിപാടിയുടെ വിജയത്തിന് പിന്നിൽ.

യുക്മ ഷീ ലീഡ്സിന്റെ നേതൃത്വത്തിൽ
2026 ഓഗസ്റ്റ് 15-ന് റോതർഹാമിലെ മാൻവേഴ്സ് ലേക്കിൽ നടന്ന യുക്മ കേരളപൂരം 2026-ന്റെ സാംസ്കാരിക പരിപാടികളുടെ ഭാഗമായാണ് മലയാളി സുന്ദരി സീസൺ 2 അരങ്ങേറിയത്. യുക്മ ഷീ ലീഡ്സിന്റെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ ഏകോപനം.
യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധിരി, ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയൺ പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യൻ മാത്യൂസ് എന്നിവരാണ് യുക്മ ഷീ ലീഡ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പന്ത്രണ്ട് മത്സരാർത്ഥികളുടെ പ്രതിഭ, ആത്മവിശ്വാസം, സർഗാത്മകത, വ്യക്തിത്വം, സൗഹൃദം, കേരളീയ സാംസ്കാരികബോധം എന്നിവയെ ഒരേ വേദിയിൽ ആഘോഷിച്ച മലയാളി സുന്ദരി സീസൺ 2 ഒരു സൗന്ദര്യമത്സരത്തിനപ്പുറം യു.കെ മലയാളി വനിതകളുടെ കഴിവും വ്യക്തിത്വവും പൈതൃകാഭിമാനവും ഉയർത്തിപ്പിടിക്കുന്ന ആഘോഷവേദിയായി മാറി.
അപർണ ശൈലേഷിന്റെ കിരീടനേട്ടത്തോടെ സമാപിച്ച ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2, മാൻവേഴ്സിലെ കേരളപൂരം 2026-ന്റെ വർണാഭമായ ചരിത്രത്തിൽ മറ്റൊരു മനോഹര അധ്യായമായി മാറി.
മലയാളി സുന്ദരി മത്സരത്തിൻ്റെ കൂടുതൽ ചിത്രങ്ങൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://we.tl/t-Jhgkt22iVCB33Mme


























Latest News:

ഗ്രിംസ്ബിയിൽ ഓണാഘോഷം ‘തിമൃത്തോണം’ സെപ്റ്റംബർ 12 ശനിയാഴ്ച
ഗ്രിംസ്ബി: മലയാളികളുടെ ദേശീയോത്സവമായ ഓണം ആഘോഷിക്കാൻ ഗ്രിംസ്ബിയിലെ ക്ലിത്തോപ്സ് മെമോറിയൽ ഹാൾ ഒരുങ്ങു...Associations
AARPOO ഓണം 2026: ഹാർലോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ശ്രദ്ധേയമായി
ഹാർലോ: പാസ്മോർസ് അക്കാദമിയിൽ ഹാർലോ മലയാളി അസോസിയേഷൻ (HMA) സംഘടിപ്പിച്ച AARPOO ഓണം 2026 ആഘോഷങ്ങൾ വൈവ...Associations
കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല; പി എം ശ്രീയിൽ അന്തിമ തീരുമാനം ആയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ മുഖ്യമന്ത...Latest News
ബെത്ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ 300 കോടി കളക്ഷനിലേക്ക്! ‘Encore’ രണ്ടാം ട്രെയിലറുമായി അണിയ...
നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ ഡി ഒരുക്കിയ ഫീൽഗുഡ് റോം – കോം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ആഗോള ബോക...Kerala
യുവേഫ ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ തുടങ്ങാന്‍ എഫ്സി ബാഴ്സലോണ ഇന്നിറങ്ങും
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ജയത്തോടെ തുടങ്ങാന്‍ എഫ്സി ബാഴ്സലോണ ഇന്നിറങ്ങും. ലിവര്‍പൂള്‍ ...Latest News
കേരളം ചുട്ടുപൊള്ളുന്നു; താപനില ഉയരാൻ സാധ്യത, ഇന്ന് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വക...Kerala
എണ്‍പതുകളിലേക്ക് പോയി ക്യാംപസും; ജെയിന് യൂണിവേഴ്സിറ്റിയുടെ റെട്രോ വീഡിയോ വന്‍ ഹിറ്റ്
എണ്‍പതുകളിലെ ഫാഷനും സ്റ്റെലുമൊക്കെയാണല്ലോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോളത്തെ ട്രെന്‍ഡ്. വേഷത്തിലും ഭാവത...Kerala
ഗുരുവായൂരിലെ ആ വൈറൽ പൊലീസ് പുഞ്ചിരി; സോഷ്യൽ മീഡിയ തേടുന്ന അർജുൻ
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സോഷ്യല്‍ മീഡിയ നിറയെ കുഞ്ഞികൃഷ്ണന്മാരും രാധമാരും തൂക്കിയെങ്കിലും ഗുര...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രിംസ്ബിയിൽ ഓണാഘോഷം ‘തിമൃത്തോണം’ സെപ്റ്റംബർ 12 ശനിയാഴ്ച ഗ്രിംസ്ബി: മലയാളികളുടെ ദേശീയോത്സവമായ ഓണം ആഘോഷിക്കാൻ ഗ്രിംസ്ബിയിലെ ക്ലിത്തോപ്സ് മെമോറിയൽ ഹാൾ ഒരുങ്ങുന്നു. ഈ ശനിയാഴ്ച നടക്കുന്ന വർണാഭമായ ഓണാഘോഷ പരിപാടിയിലേക്ക് സംഘാടകർ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. പൂക്കളം, വൈവിധ്യമേറിയ ഓണക്കളികൾ, കലാപരിപാടികൾ, മഹാബലി യുടെ വ്യത്യസ്തതയുള്ള entry, രുചിയൂറും സദ്യ, വടംവലി എന്നിവയോടൊപ്പം GCSE, A level, യുക്മ ദേശീയ തലത്തിൽ ഗ്രിംസ്ബിയെ പ്രതിനിധീകരിച്ചവർ എന്നിവരെ അഭിനന്ദിക്കുന്ന ചടങ്ങിൽ GKA പ്രസിഡൻ്റ് ശ്രീമതി അമ്പിളി എസ് മാത്യൂസ് ഓണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഓണാഘോഷങ്ങൾക്ക്
- AARPOO ഓണം 2026: ഹാർലോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ശ്രദ്ധേയമായി ഹാർലോ: പാസ്മോർസ് അക്കാദമിയിൽ ഹാർലോ മലയാളി അസോസിയേഷൻ (HMA) സംഘടിപ്പിച്ച AARPOO ഓണം 2026 ആഘോഷങ്ങൾ വൈവിധ്യമാർന്ന കലാപരിപാടികളോടും സാംസ്കാരിക അവതരണങ്ങളോടും കൂടി ശ്രദ്ധേയമായി സമാപിച്ചു. കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും ആഘോഷമാക്കി ഹാർലോയിലുടനീളമുള്ള മലയാളി കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ഹാർലോ എംപി ക്രിസ് വിൻസ്, ആഷ്ഫോർഡ് എംപി സോജൻ ജോസഫ്, റോയൽ കോളേജ് ഓഫ് നഴ്സിംഗ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ, ക്രോയ്ഡൺ ബ്രോഡ് ഗ്രീൻ കൗൺസിലർ ഡോ. മഞ്ജു ഷാഹുൽ ഹമീദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ
- കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല; പി എം ശ്രീയിൽ അന്തിമ തീരുമാനം ആയില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ. കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല. സ്കൂൾ സെലക്ഷനിലും കേന്ദ്ര ഇടപെടൽ തടയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഇപ്പോൾ സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ റിസൾട്ട് ആറുമാസത്തിനകം കാണാൻ ആകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഓണക്കാലത്തെ പ്രവർത്തനത്തിൽ ഉൾപ്പെടെ യോഗത്തിൽ സർക്കാരിന് അഭിനന്ദനം ലഭിച്ചു. ബോർഡ് കോർപറേഷൻ വിഭജനം എത്രയും പെട്ടന്ന് ഉണ്ടാകുമെന്നും കെപിസിസി ഭാരവാഹി യോഗത്തിൽ
- ബെത്ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ 300 കോടി കളക്ഷനിലേക്ക്! ‘Encore’ രണ്ടാം ട്രെയിലറുമായി അണിയറ പ്രവർത്തകർ നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ ഡി ഒരുക്കിയ ഫീൽഗുഡ് റോം – കോം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ആഗോള ബോക്സ് ഓഫീസിൽ പുതിയ സുവർണ്ണ അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 300 കോടി നേട്ടത്തിലേക്ക് കുതിച്ച്, മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റ് പദവി ഉറപ്പിച്ച് മുന്നേറുകയാണ്. ചിത്രത്തിന് നൽകിയ വൻ വരവേൽപ്പിന് പിന്നാലെ റീവാച്ചിന് പ്രേരിപ്പിച്ചുകൊണ്ട് ‘Encore’ രണ്ടാം ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. ജസ്റ്റിൻ ചേട്ടായി’ എന്ന കഥാപാത്രമായി തീയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത നിവിൻ
- യുവേഫ ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ തുടങ്ങാന്‍ എഫ്സി ബാഴ്സലോണ ഇന്നിറങ്ങും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ജയത്തോടെ തുടങ്ങാന്‍ എഫ്സി ബാഴ്സലോണ ഇന്നിറങ്ങും. ലിവര്‍പൂള്‍ – അത്ലറ്റികോ മാഡ്രിഡ്, ആഴ്സണല്‍ – നാപ്പോളി വമ്പന്‍ പോരാട്ടങ്ങളും ഇന്നുണ്ട്. സ്പാനിഷ് ലീഗിലെ എക്സ്പ്ലോസീവ് സ്റ്റാര്‍ട്ട് ചാമ്പ്യന്‍സ് ലീഗിലും ആവര്‍ത്തിക്കാന്‍ എഫ്സി ബാഴ്സലോണ ഇറങ്ങുന്നു. നാല് കളിയില്‍ നാലും ജയിച്ച ബാഴ്സ അടിച്ചുകൂട്ടിയത് 17 ഗോള്‍. റഫീഞ്ഞയും ലമീന്‍ യമാലും ഫെര്‍മിന്‍ ലോപ്പസും ആന്തണി ഗോര്‍ഡനും ഉള്‍പ്പെടുന്ന കറ്റാലന്‍ കൊടുങ്കാറ്റിനെ തടുക്കാന്‍ ഡച്ച് ക്ലബ് ഫെയ്നൂര്‍ദ് പാടുപെടും. റൊഡ്രിക്ക് ബാഴ്സ കുപ്പായത്തില്‍
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ





click on malayalam character to switch languages