1 GBP = 128.90
breaking news

സിറ്റിസൺഷിപ്പ് ഐഎൽആർ വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള പബ്ലിക് കൺസൾട്ടേഷൻ്റെ അവസാന അവസരം നാളെ അവസാനിക്കുന്നു.

സിറ്റിസൺഷിപ്പ് ഐഎൽആർ വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള പബ്ലിക് കൺസൾട്ടേഷൻ്റെ അവസാന അവസരം നാളെ അവസാനിക്കുന്നു.

അഭിപ്രായം രേഖപ്പെടുത്തിയവർ 1.5 ലക്ഷം മാത്രം…. നാളെ പാതിരാത്രി കൊണ്ട് തീരുന്ന ഈ അവസരം ഒരു അവസാന നിമിഷ ക്യാമ്പയിനായി എടുത്ത് ILR – സിറ്റിസൺഷിപ്പ് വിഷയങ്ങളിൽ സർക്കാരിൻ്റെ തീരുമാനം പുതുതായി വന്ന നമ്മുടെ മലയാളി സഹോദരങ്ങളക്ക് കൂടി അനുകൂലമാക്കി തീർക്കുവാൻ പരസ്പരം സഹായിക്കാൻ വിമുഖത കാണിക്കരുതെന്നും കഴിയുന്നത്ര സുഹൃത്തുക്കളും പരിചയക്കാരുമായ, നമ്മുടെ കമ്യൂണിറ്റിയോട് ആദരവും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നവരില്ലേക്ക് കൂടി ഈ വിവരം കൈമാറി അവരുടെ കൂടി സഹായം ഈ വിഷയത്തിൽ ഉറപ്പുവരുത്തണം എന്നും യുക്മ നാഷണൽ കമ്മറ്റി അഭ്യർത്ഥിച്ചു.

വെറും 10 മിനിറ്റ് കൊണ്ട് വീട്ടിലിരുന്നു തന്നെ നിങ്ങളുടെ മൊബൈലിലോ ലാപ്ടോപ്പിലോ പൂർത്തിയാക്കാൻ പറ്റുന്ന ഈ പബ്ലിക് കൺസൾട്ടേഷനിൽ പൊതുസമൂഹത്തിന്റെ അഭിപ്രായം ILR കാലാവധി നിലവിലെ അഞ്ചുവർഷം ആയി നിലനിർത്തണമോ അതോ പത്തുവർഷം അല്ലെങ്കിൽ 15 , 20 എന്നതിലേക്ക് ഉയർത്തണമോ എന്ന എന്ന ചോദ്യങ്ങളിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന അവസരമാണ് ഈ പബ്ലിക് കൺസൾട്ടേഷൻ മുന്നോട്ടുവയ്ക്കുന്നത്.

ഈ ക്വസ്റ്റ്യനെയർ പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടാകുകയോ, കൂടുതൽ വിവരങ്ങൾ ആവശ്യമായി വരുകയോ ചെയ്യുന്ന പക്ഷം യുക്മ റീജണൽ ഭാരവാഹികളെയോ നിങ്ങളുടെ പ്രദേശത്തെ അസോസിയേഷൻ ഭാരവാഹികളെയോ ബന്ധപ്പെടണമെന്നും, പുതിയ കുടിയേറ്റ വിസ നിയമവ്യവസ്ഥയിൽ എത്തിച്ചേർന്ന് ആരോഗ്യ മേഖല ഉൾപ്പെടെ ബ്രിട്ടീഷ് സാമൂഹ്യ രംഗത്തെ ഒന്നാകെ പരിപാലിക്കുന്ന വിവിധ പ്രവർത്തന മേഖലകളിൽ ആത്മാർത്ഥമായി സംഭാവന നൽകി വരുന്ന നമ്മുടെ മലയാളി സഹോദരങ്ങളുടെ ബ്രിട്ടനിലെ ജീവിതത്തെ സാരമായി ബാധിക്കുന്ന ഈ വിഷയത്തിൽ 10 മിനിറ്റ് ഈ ക്യാമ്പയിനിൽ അവരോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈ ക്യാമ്പയിൻ വിജയിപ്പിക്കണമെന്ന് യുക്മ നാഷണൽ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

https://share.google/GCL8hpYNZbxb9DFRo

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more