1 GBP = 123.01
breaking news

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഇന്ത്യ; ഏവർക്കും യുക്‌മ ദേശീയസമിതിയുടെയും യുക്മ ന്യൂസിന്റെയും റിപ്പബ്ലിക് ദിനാശംസകൾ

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഇന്ത്യ; ഏവർക്കും യുക്‌മ ദേശീയസമിതിയുടെയും യുക്മ ന്യൂസിന്റെയും റിപ്പബ്ലിക് ദിനാശംസകൾ

ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം (2026 ജനുവരി 26) അഭിമാനത്തോടെ ആഘോഷിക്കുന്ന ഈ വേളയിൽ ഏവർക്കും യുക്‌മ ദേശീയസമിതിയുടെയും യുക്മ ന്യൂസിന്റെയും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെയും, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെയും ഓർമ്മ പുതുക്കുന്ന ഈ ദിവസം, ദേശസ്നേഹത്താലും ഐക്യത്താലും നമുക്ക് ഒന്നിക്കാം.
ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന വിപുലമായ ആഘോഷങ്ങളോടെ, രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ്് ഉർസുല ഫൊണ്ടെ ലെയ്ൻ എന്നിവരാണ് ചടങ്ങിലെ വിശിഷ്ടാതിഥികൾ.

രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും, സൈനിക ശക്തിയും വിളിച്ചോതുന്ന പരേഡും പരിപാടികളും ഈ വർഷത്തെ പ്രത്യേകതയാണ്. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം കണക്കിലെടുത്ത് ഇത്തവണത്തെ പരേഡിന്റെ മുഖ്യപ്രമേയം അതാണ്.

സ്വാതന്ത്ര്യ സമര സേനാനികളെയും രാജ്യത്തെ കാക്കുന്ന ധീര ജവാൻമാരെയും ആദരവോടെ സ്മരിക്കാം. ജയ് ഹിന്ദ്!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more