- ‘രാത്രി ഓണം’ സെപ്റ്റംബർ 19 ശനിയാഴ്ച്ച; സെലിബ്രിറ്റി ഗസ്റ്റായി അവന്തിക മോഹൻ, ചീഫ് ഗസ്റ്റായി അഡ്വ എബി സെബാസ്റ്റിയൻ
- യുക്മ യോർക് ഷയർ & ഹംബർ റീജിയൺ കലാമേള ഒക്ടോബർ 3 നു ഹള്ളിലെ സെൻ്റ് മേരീസ് സ്കൂളിൽ; കലാമേള റജിസ്ട്രേഷൻ സെപ്റ്റംബർ 20 വരെ!
- ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെ മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന്
- ഹുർമുസ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനും ഇറാനും സംയുക്തമായി നടത്തുന്ന നീക്കങ്ങളിൽ നിർണായക വഴിത്തിരിവ്
- ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ–യു.എ.ഇ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് യു.എൻ
- നേപ്പാൾ ദുരന്തം: ഇനിയും കണ്ടെത്താനാകാതെ 5,000ലേറെ പേർ
- യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; പ്രതിയായ മലയാളി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ഇനി ഒരാഴ്ച മാത്രം…..ആറ്, ഏഴ് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം….
- Aug 08, 2026
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ഓഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ അരങ്ങേറുവാൻ ദിവസങ്ങൾ അടുത്ത് വരവെ അതിൻ്റെ ആവേശം ഓരോ നിമിഷവും കൂടി വരുമ്പോൾ ഇന്ന് രണ്ടാമത്തെ ഹീറ്റ്സിൽ മത്സരിക്കുന്ന കാരിച്ചാൽ, വേമ്പനാട്, നെടുമുടി എന്നീ ടീമുകളെ പരിചയപ്പെടാം.

യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്സ്–6ൽ കിടങ്ങറ, തകഴി, ചെറുതന നേർക്കുനേർ
യുക്മ കേരളപൂരം വള്ളംകളി 2026-ലെ ആറാം ഹീറ്റ് പരിചയസമ്പത്തും ആത്മവിശ്വാസവും വിജയവാശിയും ഒത്തുചേരുന്ന മറ്റൊരു ആവേശപ്പോരിന് വേദിയൊരുക്കുകയാണ്. കിടങ്ങറ, തകഴി, ചെറുതന എന്നീ പ്രശസ്ത ചുണ്ടൻവള്ളങ്ങളിൽ യുകെയിലെ മൂന്ന് ശക്തരായ ബോട്ട് ക്ലബ്ബുകൾ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം ലക്ഷ്യമിട്ട് അണിനിരക്കുന്നു.
കിടങ്ങറ – എൻ എം സി എ ബോട്ട് ക്ലബ്ബ്, നോട്ടിംങ്ഹാം (NMCA Boat Club, Nottingham)
ചരിത്രപ്രസിദ്ധമായ കിടങ്ങറ ചുണ്ടനിൽ ഇത്തവണ മത്സരിക്കുന്നത് NMCA Boat Club, Nottingham ആണ്. അലൻ എ. സാം ക്യാപ്റ്റനായുള്ള ടീം മികച്ച മുന്നൊരുക്കങ്ങളോടെയും ആത്മവിശ്വാസത്തോടെയുമാണ് യുക്മ കേരളപൂരം വള്ളംകളിയിലേക്ക് എത്തുന്നത്.
നോട്ടിങ്ഹാമിലെ മലയാളി സമൂഹത്തിന്റെ ശക്തമായ പിന്തുണയോടെ പ്രവർത്തിക്കുന്ന NMCA ബോട്ട് ക്ലബ്, കൃത്യമായ പരിശീലനവും കൂട്ടായ്മയുടെ കരുത്തും കൈമുതലാക്കി മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ലക്ഷ്യമിടുന്നത്. Life Protect Line Mortgage & Insurance Services ആണ് ടീമിന്റെ സ്പോൺസർ.

തകഴി – ഫ്രണ്ട്സ് ബോട്ട് ക്ലബ്, ഹൾ (Friends Boat Club, Hull)
Friends Boat Club, Hull ആണ് ഇത്തവണ തകഴി ചുണ്ടനിൽ മത്സരരംഗത്തിറങ്ങുന്നത്. മെബിൾ വർഗീസ് നയിക്കുന്ന ടീം ചിട്ടയായ പരിശീലനവും മികച്ച ടീംവർക്കും കരുത്താക്കി വിജയപ്രതീക്ഷയോടെയാണ് മത്സരത്തിനെത്തുന്നത്.
ഹള്ളിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയിൽ രൂപംകൊണ്ട ഫ്രണ്ട്സ് ബോട്ട് ക്ലബ്, വള്ളംകളിയുടെ ആവേശവും കേരളത്തിന്റെ പൈതൃകവും ഒരുപോലെ ഉയർത്തിപ്പിടിച്ചുകൊണ്ട് ശ്രദ്ധേയമായ പ്രകടനം ലക്ഷ്യമിടുന്നു. Theresas London ആണ് ടീമിന്റെ സ്പോൺസർ.
ചെറുതന – സി എം എ കാർഡിഫ് ചുണ്ടൻ ബോട്ട് ക്ലബ്, വെയിൽസ് (CMA Cardiff Chundan Boat Club, Wales)
ആറാം ഹീറ്റിൽ കിടങ്ങറയോടും തകഴിയോടും ഏറ്റുമുട്ടുന്നത് ചെറുതന ചുണ്ടനാണ്. വെയിൽസിനെ പ്രതിനിധീകരിക്കുന്ന CMA Cardiff Chundan Boat Club ആണ് ഇത്തവണ ചെറുതന വള്ളത്തിൽ മത്സരിക്കുന്നത്. ബിനോ ആന്റണിയാണ് ടീം ക്യാപ്റ്റൻ.
അനുഭവസമ്പത്തും അച്ചടക്കമുള്ള പരിശീലനവും ടീമിന്റെ പ്രധാന ശക്തിയാണ്. ശക്തരായ എതിരാളികൾക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറാനാണ് ടീമിന്റെ ലക്ഷ്യം. My Local Indian – Mattancherry, Taunton ആണ് ടീമിന്റെ സ്പോൺസർ.

ആറാം ഹീറ്റിൽ ആവേശം കൊടുമുടിയിൽ
നോട്ടിങ്ഹാമിന്റെ കരുത്തുമായി കിടങ്ങറ, ഹള്ളിന്റെ ആത്മവിശ്വാസവുമായി തകഴി, വെയിൽസിന്റെ പോരാട്ടവീര്യവുമായി ചെറുതന – ഈ മൂന്ന് ടീമുകളുടെ ഏറ്റുമുട്ടൽ ഹീറ്റ്സ്–6നെ ശ്രദ്ധേയമായ മത്സരങ്ങളിലൊന്നാക്കി മാറ്റുന്നു. കഠിന പരിശീലനവും വിജയവാശിയും കൈമുതലാക്കി വെള്ളത്തിലിറങ്ങുന്ന ഈ ടീമുകളിൽ ആരൊക്കെയാകും അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കുക എന്നറിയാൻ ആഗസ്റ്റ് 15-ന് റോതർഹാമിലെ മാൻവേഴ്സ് ലേക്ക് കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികൾ.
യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്സ്–7ൽ കാവാലം, വൈക്കം, നീലംപേരൂർ നേർക്കുനേർ
യുക്മ കേരളപൂരം വള്ളംകളി 2026-ലെ ഏഴാം ഹീറ്റ് ആവേശം നിറഞ്ഞ മറ്റൊരു പോരാട്ടത്തിനാണ് വേദിയൊരുക്കുന്നത്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് ശക്തരായ ബോട്ട് ക്ലബ്ബുകൾ കാവാലം, വൈക്കം, നീലംപേരൂർ എന്നീ ചരിത്രപ്രസിദ്ധമായ ചുണ്ടൻവള്ളങ്ങളിൽ അണിനിരക്കുമ്പോൾ മത്സരം തീപാറുമെന്നതിൽ സംശയമില്ല.
കാവാലം – കൊമ്പൻ ബോട്ട് ക്ലബ്ബ്,ബോൾട്ടൻ (Kombans Boat Club, Bolton)
ഏഴാം ഹീറ്റിൽ കാവാലം ചുണ്ടനിൽ മത്സരിക്കുന്നത് Kombans Boat Club, Bolton ആണ്. കഴിഞ്ഞ വർഷത്തെ യുക്മ ട്രോഫി നേടിയ ചാമ്പ്യൻമാരായ ടീമാണ് കൊമ്പൻസ് ബോൾട്ടൻ. കിരീടം നിലനിർത്താൻ തന്നെയാണ് പരിചയസമ്പന്നനായ മോനിച്ചൻ കിഴക്കേച്ചിറയുടെ നേതൃത്വത്തിലുള്ള ടീം വെള്ളത്തിലിറങ്ങുന്നത്.
കൃത്യമായ പരിശീലനവും മികച്ച ടീം വർക്കും കൈമുതലാക്കിയ കോമ്പൻസ് ബോട്ട് ക്ലബ്, ഈ വർഷം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ആത്മവിശ്വാസത്തിലാണ്. Life Line Protect ആണ് ടീമിന്റെ സ്പോൺസർ.

വൈക്കം – നോർത്താംപ്റ്റൺ ബോട്ട് ക്ലജ് (Northampton Boat Club
Northampton Boat Club ആണ് ഇത്തവണ വൈക്കം ചുണ്ടനിൽ മത്സരിക്കുന്നത്. മനോജ് പരമേശ്വരൻ ക്യാപ്റ്റനായുള്ള ടീം മികച്ച മുന്നൊരുക്കങ്ങളോടെയാണ് യുക്മ കേരളപൂരം വള്ളംകളിയിലേക്ക് എത്തുന്നത്.
പരിശീലനത്തിലെ അച്ചടക്കവും കൂട്ടായ്മയുടെ കരുത്തും വിജയത്തിലേക്കുള്ള ദൃഢനിശ്ചയവുമാണ് ഈ ടീമിന്റെ പ്രധാന ശക്തി. ശക്തരായ എതിരാളികൾക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുക എന്നതാണ് ടീമിന്റെ ലക്ഷ്യം. മണവാട്ടി (Manavatty) ആണ് ടീമിന്റെ സ്പോൺസർ.
നീലംപേരൂർ – ഡബ്ളിയു എം എ ബോട്ട് ക്ലബ് സ്വിൻഡൻ (WMA Boat Club, Swindon)
ഏഴാം ഹീറ്റിൽ നീലംപേരൂർ ചുണ്ടനിൽ മത്സരിക്കുന്നത് WMA Boat Club, Swindon ആണ്. ജോബി ജോസ് നയിക്കുന്ന ടീം മികച്ച തയ്യാറെടുപ്പുകളോടെയും ആത്മവിശ്വാസത്തോടെയുമാണ് മത്സരരംഗത്തിറങ്ങുന്നത്.
പരിശീലനത്തിലെ മികവും ടീമംഗങ്ങളുടെ ഒത്തൊരുമയും വിജയത്തിലേക്കുള്ള ശക്തമായ ആഗ്രഹവുമാണ് WMA ബോട്ട് ക്ലബ്ബിന്റെ കരുത്ത്. മികച്ച പോരാട്ടത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടാനും അടുത്ത റൗണ്ടിലേക്ക് മുന്നേറാനുമാണ് ടീമിന്റെ ലക്ഷ്യം. Magnavision TV ആണ് ടീമിന്റെ സ്പോൺസർ.
ആവേശം നിറഞ്ഞ ഏഴാം ഹീറ്റ്
കാവാലത്തിന്റെ കരുത്തും വൈക്കത്തിന്റെ പോരാട്ടവീര്യവും നീലംപേരൂരിന്റെ ആത്മവിശ്വാസവും ഒരേ വേദിയിൽ ഏറ്റുമുട്ടുമ്പോൾ ഹീറ്റ്സ്–7 വള്ളംകളി പ്രേമികൾക്ക് മറക്കാനാവാത്ത കാഴ്ചവിരുന്നാകുമെന്നുറപ്പാണ്. കഠിന പരിശീലനത്തിലൂടെ കരുത്താർജിച്ച മൂന്ന് ടീമുകളും വിജയമാത്രം ലക്ഷ്യമിട്ട് തുഴയുമ്പോൾ, അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ആരൊക്കെയാകും സ്വന്തമാക്കുക എന്നറിയാൻ ആഗസ്റ്റ് 15-ന് റോതർഹാമിലെ മാൻവേഴ്സ് ലേക്ക് ആവേശത്തോടെ കാത്തിരിക്കുകയാണ്.

ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും. യുക്മ ഷീ ലീഡ്സ് നേതൃത്വം നൽകുന്ന യുക്മ – തെരേസാസ് ‘ഓണച്ചന്തം സീസൺ 2’ മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകൾ അണി നിരക്കുന്ന ‘മെഗാ തിരുവാതിര’, കേരളത്തിൻ്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഓട്ടൻതുള്ളൽ, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടൈറ്റിൽ സ്പോൺസറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടൻ, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, LTC ഗ്ലോബൽ, ഏലൂർ കൺസൽട്ടൻസി, കേരള ഡിലൈറ്റ്സ് എന്നിവരും ഉടൻ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ഉം ആയിരിക്കും മറ്റ് പ്രധാന സ്പോൺസർമാർ.
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-
അഡ്വ. എബി സെബാസ്റ്റ്യൻ – 07702862186
ജയകുമാർ നായർ – 07403223006
ഡിക്സ് ജോർജജ് – 07403312250.
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.
Latest News:

‘രാത്രി ഓണം’ സെപ്റ്റംബർ 19 ശനിയാഴ്ച്ച; സെലിബ്രിറ്റി ഗസ്റ്റായി അവന്തിക മോഹൻ, ചീഫ് ഗസ്റ്റായി അഡ്വ എബി ...
മാണിക്കത്ത് ഇവന്റ്സ് യുകെയിൽ ആദ്യമായി അവതരിപ്പിക്കുന്ന 2026 സെപ്റ്റംബർ 19 ന് പ്രെസ്റ്റണിനടുത്തുള്ള ...UK NEWS
യുക്മ യോർക് ഷയർ & ഹംബർ റീജിയൺ കലാമേള ഒക്ടോബർ 3 നു ഹള്ളിലെ സെൻ്റ് മേരീസ് സ്കൂളിൽ; കലാമേള റജിസ്ട...
യുകെയിലെ മലയാളി സമൂഹത്തിന്റെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കി യോർക് ഷയർ & ഹംബർ റീജണൽ കലാമേള ഒക...uukma region
ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെ മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന്
ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെയിലെ മലയാളി നഴ്സ് ഡോ. അജിമോള്‍ പ്രദീപിന്. 2.5 ...UK NEWS
ഹുർമുസ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനും ഇറാനും സംയുക്തമായി നടത്തുന്ന നീക്കങ്ങളിൽ നിർണായക വഴിത്...
തെഹ്റാൻ/ മസ്കത്ത്: ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനും ഇറാനും ...World
ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ–യു.എ.ഇ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് യു.എൻ
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും അബൂദബി കിരീടാവകാശി ഷെയ്ഖ് ഖാല...World
നേപ്പാൾ ദുരന്തം: ഇനിയും കണ്ടെത്താനാകാതെ 5,000ലേറെ പേർ
കാഠ്മണ്ഡു: രണ്ടാഴ്ച പിന്നിട്ട നേപ്പാൾ പ്രളയദുരന്തത്തിൽ ഇനിയും കണ്ടെത്താനാകാതെ...World
യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; പ്രതിയായ മലയാളി യുവതിയുടെ അറസ...
ഹൂസ്റ്റൺ: അമേരിക്കയിലെ കാലിഫോർണിയയിൽ ഒന്നര മണിക്കൂറിനിടെ രണ്ട് മലയാളി സുഹ...World
ഹേവർഹിൽ മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി; അഡ്വ. എബി സെബാസ്റ്റ്യനും ജെയ്സൺ ജോർജും ഉൾപ്പെടെ പ്രമു...
ഹേവർഹിൽ: ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) സംഘടിപ്പിച്ച ഓണാഘോഷം 2026 സെപ്റ്റംബർ 5-ന് രാവിലെ 10 മണി മുത...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- ‘രാത്രി ഓണം’ സെപ്റ്റംബർ 19 ശനിയാഴ്ച്ച; സെലിബ്രിറ്റി ഗസ്റ്റായി അവന്തിക മോഹൻ, ചീഫ് ഗസ്റ്റായി അഡ്വ എബി സെബാസ്റ്റിയൻ മാണിക്കത്ത് ഇവന്റ്സ് യുകെയിൽ ആദ്യമായി അവതരിപ്പിക്കുന്ന 2026 സെപ്റ്റംബർ 19 ന് പ്രെസ്റ്റണിനടുത്തുള്ള മനോഹരമായ പാർക്ക് ഹാൾ റിസോർട്ട് & സ്പായിൽ. പ്രശസ്ത മലയാള സിനിമ ടെലിവിഷൻ താരം അവന്തിക മോഹൻ മുഖ്യാതിഥിയാകും. യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ചീഫ് ഗസ്റ്റായി പങ്കെടുക്കും. എന്തുകൊണ്ട് ‘രാത്രി ഓണം’?കാരണം, ഓണം ഒരു ദിവസത്തെ ആഘോഷത്തിൽ ഒതുങ്ങേണ്ടതല്ല. വർഷങ്ങളായി യുകെയിലെ ഓണാഘോഷങ്ങൾ പ്രധാനമായും ഒരേ മാതൃകയാണ് പിന്തുടരുന്നത്. രാവിലെ ആരംഭിക്കുന്ന പരിപാടികൾ, ഉച്ചയോടെയുള്ള ഓണസദ്യ, കലാപരിപാടികൾ, തുടർന്ന്
- ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെ മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന് ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെയിലെ മലയാളി നഴ്സ് ഡോ. അജിമോള്‍ പ്രദീപിന്. 2.5 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 2.38 കോടി രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. ലണ്ടന്‍ കിങ്സ് കോളജ് ഹോസ്പിറ്റലില്‍ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്ററായും സാല്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ലക്ചററായും പ്രവര്‍ത്തിക്കുന്ന അജിമോള്‍ കോട്ടയം സ്വദേശിയാണ്. യുകെയിലെ കെന്റിലാണ് കുടുംബസമേതം താമസം. ഡോ അജിമോള്‍ പ്രദീപ് കോട്ടയം ചുങ്കം കാനാക്കുന്നേല്‍ ജെ ജെ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും
- ഹേവർഹിൽ മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി; അഡ്വ. എബി സെബാസ്റ്റ്യനും ജെയ്സൺ ജോർജും ഉൾപ്പെടെ പ്രമുഖർ വിശിഷ്ടാതിഥികൾ ഹേവർഹിൽ: ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) സംഘടിപ്പിച്ച ഓണാഘോഷം 2026 സെപ്റ്റംബർ 5-ന് രാവിലെ 10 മണി മുതൽ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ ആഘോഷപൂർവം നടന്നു. HMA അംഗങ്ങളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ മുന്നൂറിലധികം പേർ ആഘോഷത്തിൽ പങ്കുചേർന്നു. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, കലാഭവൻ ലണ്ടൻ ഡയറക്ടർ ജെയ്സൺ ജോർജ്, ഹേവർഹിൽ ടൗൺ കൗൺസിൽ മേയർ ലോറ മില്ലർ-ജോൺസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മെഗാ തിരുവാതിരയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചത് ആഘോഷത്തിന്
- തൊട്ടാല്‍ പൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്ക് വടക്കോടിക്കുന്നത് പതിവായി’; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം.തൊട്ടാല്‍ കൈപൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്കുവടക്കോടിക്കുന്നത് പതിവായെന്ന് കോടതി വിമര്‍ശിച്ചു. പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ മറുപടി നല്കി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിന്നാക്ക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസില്‍ പ്രോസിക്യൂഷന് അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെയും, അഭിഭാഷകനെയും രൂക്ഷമായി വിമര്‍ശിച്ചു. ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ
- നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ, തീരുമാനം താൽക്കാലികമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അബുദാബി: യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം താൽക്കാലികം മാത്രമാണെന്ന് കരുതുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അൾജീരിയയിലുള്ള യുഎഇ അംബാസഡറോട് 48 മണിക്കൂറിനുള്ളിൽ മടങ്ങാൻ അൾജീരിയൻ ഭരണകൂടം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ലോകരാജ്യങ്ങളുമായി സഹകരണവും സൗഹൃദവും വളർത്തുന്ന നയതന്ത്ര രീതിയാണ് യുഎഇ പിന്തുടരുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിൽ കഴിയുന്ന 30,000-ത്തിലധികം വരുന്ന അൾജീരിയൻ പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങളുമായി ശക്തമായ സൗഹൃദബന്ധമാണ് യുഎഇയ്ക്കുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു. അൾജീരിയയുടെ നടപടിയോട്
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ





click on malayalam character to switch languages