- യുക്മ നഴ്സസ് ഫോറം നടത്തിയ ദേശിയ നഴ്സസ് കോൺഫെറെൻസിൽ വെയിൽസിൽ നിന്നും വൻ പങ്കാളിത്തം.
- യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 14 ഞായറാഴ്ച്ച യോവിലിൽ; രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു
- വെസ് സ്ട്രീറ്റിംഗ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചു സ്റ്റാർമർ രാജിവയ്ക്കണമെന്നും ആവശ്യം.
- ഒന്നുകിൽ കരാർ അല്ലെങ്കിൽ ഉൻമൂലനം; ഇറാനെ വീണ്ടും ഭീഷണിപ്പെടുത്തി ട്രംപ്
- അമേരിക്കയുമായി വൻ വ്യാപാര കരാർ; ചൈന 200 ബോയിങ് വിമാനങ്ങൾ വാങ്ങും
- ചരിത്രം പിറക്കുന്ന നിമിഷങ്ങളിൽ സജീഷ് ടോം ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു……. യു കെ മലയാളി സമൂഹത്തിന് ഇത് ഇരട്ടി മധുരം
- നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA)യ്ക്ക് പുതിയ നേതൃത്വം
“യുക്മ കേരളപൂരം വള്ളംകളി – 2026”ടീം രജിസ്ട്രേഷന് തുടക്കമായി, വനിതകള്‍ക്ക് പ്രദര്‍ശന മത്സരം…….
- Apr 27, 2026
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ (യൂണിയന് ഓഫ് യു കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ സംഘടിപ്പിക്കുന്ന 8-ാമത് “കേരളാ പൂരം 2026” നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ 27/04/2026, തിങ്കളാഴ്ച മുതല്‍ സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി മെയ് 24 ഞായറാഴ്ച ആയിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി എട്ടാമത് യുക്മ കേരളപൂരം വള്ളംകളി വിജയത്തിലെത്തിക്കുവാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ “കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍” എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പില്‍ ആദ്യമായി വാര്‍വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍ വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സര വള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് വിജയ കിരീടം സ്വന്തമാക്കി. തുടര്‍ന്ന് “കേരളാ പൂരം 2018″ എന്ന പേരില്‍ ഓക്സ്ഫോര്‍ഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സര വള്ളംകളിയില്‍ 32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന് ഒന്നാം സ്ഥാനം സ്വന്തമാക്കി. 2019ല്‍ മൂന്നാമത് വള്ളംകളി ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ സംഘടിപ്പിച്ചപ്പോഴും തായങ്കരി ചുണ്ടന് കിരീടം നിലനിര്‍ത്തി. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ൽ നടത്തിയ വള്ളംകളിയില്‍ വീണ്ടും ജേതാക്കളായി ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടന് ഹാട്രിക്ക് നേട്ടം കൈവരിച്ചു. 2023 ലെ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട് ക്ലബ് സാല്‍ഫോര്‍ഡിന്റെ പുളിങ്കുന്ന് ചാമ്പ്യന്മാരായി. 2024 ലെ ആറാമത് ”യുക്മ കേരളപൂരം വള്ളംകളി” മത്സരത്തിൽ സാവിയോ ജോസ് നയിച്ച കരുത്തരായ എൻ.എം.സി.എ ബോട്ട് ക്ളബ്ബ് നോട്ടിംഗ്ഹാമിൻ്റെ കിടങ്ങറ ചാമ്പ്യൻമാരായി. കഴിഞ്ഞ വർഷം (2025) നടന്ന 7-ാമത് വളളം കളി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ മോനിച്ചൻ നേതൃത്വം നല്കിയ ബോൾട്ടൻ കൊമ്പൻസ് ക്ലബ് ആണ് ചാമ്പ്യൻമാരായി യുക്മ ട്രോഫിയിൽ മുത്തമിട്ടത്. വനിതാ വിഭാഗം പ്രദർശന മത്സരത്തിൽ ലിവർപൂൾ ടീമും ജേതാക്കളായി. പല ടീമുകളും ഇതിനോടകം തന്നെ പരിശീലനത്തിനിറങ്ങി മികച്ച പോരാട്ടം കാഴ്ച്ച വയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കൂടുതല്‍ ടീമുകള്‍ രംഗത്ത് വരുന്നതിന് യുക്മ നേതൃത്വത്തിന് മുമ്പാകെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 32 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്.
“കേരളാ പൂരം 2026” നോട് അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് “ബോട്ട് റേസ് – ടീം മാനേജ്മെന്റ് & ട്രെയിനിങ്” വിഭാഗത്തില്‍ ചുമതല ഏല്പിച്ചിരിക്കുന്നത്. ഡിക്സ് ജോർജ്ജ്, ജോർജ്ജ് തോമസ് എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിങ്ങിന്റെയും ചുമതല വഹിക്കുന്നത്.
ടീം രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്കുന്നു;
ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്.
ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേർ മത്സരം നടക്കുമ്പോള്‍ തുഴക്കാരായും ഒരാൾ ഡ്രമ്മറായും ഉണ്ടാവും. മറ്റ് 3 പേര് സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങള്‍ മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്.
ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാര് ചുമതലയുള്ളവരെ ബന്ധപ്പെട്ട് രജിസ്ട്രേഷന് പുതുക്കേണ്ടതാണ്.
കേരളത്തിലെ നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കൊമ്പൻസ് ബോട്ട് ക്ളബ്ബ് ബോൾട്ടൻ മത്സരിക്കാനിറങ്ങിയത് കാവാലം എന്ന പേരുള്ള വള്ളത്തിലാണ്. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട് ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന് നിലവിലുള്ള ബോട്ട് ക്ലബുകള്‍ നല്കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.
എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്സി സൈസും നല്‍കേണ്ടതാണ്. പങ്കെടുക്കാനെത്തുന്ന ടീമുകളിലെ 20 അംഗങ്ങള്‍ക്ക് വീതം ജഴ്സി നല്‍കുന്നത് പരിപാടിയ്ക്ക് വര്‍ണ്ണപ്പകിട്ടേകും. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര് തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.
രജിസ്ട്രേഷന് ഫീസ് ടീമുകള്‍ക്ക് 500 പൗണ്ട് ആയിരിക്കും. ഇത് ടീം ക്യാപ്റ്റന്മാരാണ് നല്‍കേണ്ടത്. കോർപ്പറേറ്റ് ടീമുകൾക്ക് 750 പൌണ്ട് ആയിരിക്കും രജിസ്ട്രേഷൻ ഫീസ്. ടീമിന് സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്. ഇത് നിബന്ധനകള്‍ക്ക് വിധേയമാണ്.
ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്.
കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്. എല്ലാ ടീമുകള്‍ക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന് അവസാനിച്ചതിനു ശേഷം നടത്തപ്പെടുന്ന ക്യാപ്റ്റന്മാരുടെ യോഗത്തില്‍ അറിയിക്കുന്നതും തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതുമാണ്.

വനിതകള്‍ക്ക് മാത്രമായി നെഹ്റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്. വനിതാ ടീമുകളും മെയ് 24നുള്ളിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ 7 വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്.
യുക്മ കേരളപൂരം വള്ളംകളിയുടെ രജ്സ്ട്രേഷൻ, ടീം അംഗങ്ങളുടെ ജഴ്സി, മത്സരക്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ സംഘാടകസമിതിയുടെ പൂർണ്ണമായ ഉത്തരവാദിത്വത്തിലും നിബന്ധനകൾക്ക് അനുസരിച്ചുമായിരിക്കും നടത്തപ്പെടുന്നത്.
ടീം രജിസ്ട്രേഷന് വിവരങ്ങള്‍ക്ക്:-
ഡിക്സ് ജോർജ്ജ് – 07403312250
ജോർജ്ജ് തോമസ്സ് – 07903426018
ജേക്കബ്ബ് കോയിപ്പള്ളി – 07402935193
“യുക്മ – കേരളാപൂരം 2026″മായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്
എബി സെബാസ്റ്റ്യൻ – (പ്രസിഡന്റ്) : 07702862186,
ജയകുമാര്‍ നായര്‍ – (ജനറല്‍ സെക്രട്ടറി) : 07403223066,
എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:

യുക്മ നഴ്സസ് ഫോറം നടത്തിയ ദേശിയ നഴ്സസ് കോൺഫെറെൻസിൽ വെയിൽസിൽ നിന്നും വൻ പങ്കാളിത്തം.
ബെന്നി അഗസ്റ്റിൻ കാർഡിഫ് : യുക്മ ദേശിയ സമിതിയും, യുക്മ നഴ്സസ് ഫോറവും (UNF) സംയുക്തമായി ഇന്റർനാഷണ...uukma region
യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 14 ഞായറാഴ്ച്ച യോവിലിൽ; രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു
സുജു ജോസഫ്, പിആർഒ യോവിൽ: യുക്മ ദേശീയ കായികമേളക്ക് മുന്നോടിയായി നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റ...uukma region
വെസ് സ്ട്രീറ്റിംഗ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചു സ്റ്റാർമർ രാജിവയ്ക്കണമെന്നും ആവശ്യം.
ലണ്ടൻ: ആരോഗ്യ സെക്രട്ടറി സ്ഥാനം രാജിവച്ച വെസ് സ്ട്രീറ്റിംഗ്, പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാൻ കെയർ...UK NEWS
ഒന്നുകിൽ കരാർ അല്ലെങ്കിൽ ഉൻമൂലനം; ഇറാനെ വീണ്ടും ഭീഷണിപ്പെടുത്തി ട്രംപ്
വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായി ധാരണയിലെത്താൻ കഴിയാത്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭ...World
അമേരിക്കയുമായി വൻ വ്യാപാര കരാർ; ചൈന 200 ബോയിങ് വിമാനങ്ങൾ വാങ്ങും
ബീജിങ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തമ്മിൽ ബീജിങിൽ നടത്തിയ നി...World
ചരിത്രം പിറക്കുന്ന നിമിഷങ്ങളിൽ സജീഷ് ടോം ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു……. യു കെ...
സ്വന്തം ലേഖകൻ ലണ്ടൻ: കഴിഞ്ഞ ആഴ്ച നടന്ന യു കെ പ്രാദേശീയ തെരഞ്ഞെടുപ്പിൽ ഹാംഷയർ കൗണ്ടിയിലെ ഏക ലേബർ ...Featured News
നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA)യ്ക്ക് പുതിയ നേതൃത്വം
ഐക്യത്തിന്റെയും സംസ്കാരത്തിന്റെയും പുതിയ അധ്യായത്തിലേക്ക് മലയാളി സമൂഹംനോട്ടിംഗ്ഹാമിലെ മലയാളി സമൂഹത്...Associations
മുഖ്യമന്ത്രി റെഡി: ഇനി മന്ത്രിമാർ, കോൺഗ്രസിന് മുന്നിലെ അടുത്ത കടമ്പ
മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ ഇനി ആകാംക്ഷ മന്ത്രിമാർ ആരെന്നതിലാണ്. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞയ്ക്...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA)യ്ക്ക് പുതിയ നേതൃത്വം ഐക്യത്തിന്റെയും സംസ്കാരത്തിന്റെയും പുതിയ അധ്യായത്തിലേക്ക് മലയാളി സമൂഹംനോട്ടിംഗ്ഹാമിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, സാഹിത്യ, ചാരിറ്റി പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ 24 വർഷമായി നേതൃത്വം നൽകി വരുന്ന നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA)യുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. 2002 മെയ് മാസത്തിൽ സ്ഥാപിതമായ ലാഭേച്ഛയില്ലാത്ത ഈ സംഘടന, കേരളത്തിന്റെ പൈതൃകവും സംസ്കാരവും യുകെയിലെ പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിൽ ശ്രദ്ധേയമായ പങ്കാണ് വഹിച്ചു വരുന്നത്. വിവിധ ഉത്സവാഘോഷങ്ങൾ, കുടുംബ സംഗമങ്ങൾ, കലാപരിപാടികൾ, കായിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ,
- മുഖ്യമന്ത്രി റെഡി: ഇനി മന്ത്രിമാർ, കോൺഗ്രസിന് മുന്നിലെ അടുത്ത കടമ്പ മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ ഇനി ആകാംക്ഷ മന്ത്രിമാർ ആരെന്നതിലാണ്. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മന്ത്രിമാരെ തീരുമാനിക്കുന്നതാണ് കോൺഗ്രസിന് മുന്നിലുള്ള കടമ്പ. വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്നതോടെ, മന്ത്രിസഭയിൽ കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല വിഭാഗങ്ങൾ കൂടുതൽ അവകാശവാദങ്ങളുമായി വന്നേക്കാം. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ ഉടൻ പ്രഖ്യാപിച്ചേക്കും. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യം ഉന്നയിക്കുന്ന മുസ്ലിം ലീഗിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്കുപുറമേ പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, കെ.എം. ഷാജി എന്നിവരുടെ പേരുകൾ ഉയരുന്നുണ്ട്
- സതീശനെ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി വി ഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സമിതിയിൽ തീരുമാനമാമായി. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. കേരളത്തിൽ നിന്നുള്ള പി ബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദ്ദേശം നൽകി. അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നായിരുന്നു ഭൂരിഭാഗം അംഗങ്ങളുടെയും നിലപാട്. പ്രതിപക്ഷത്തെ മുതിര്‍ന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വര്‍ഷം ഭരണ പരിജ്ഞാനമുള്ള
- കേരളത്തെ സാധ്യതകളുടെ സംസ്ഥാനമാക്കി മാറ്റുവാൻ കഴിയട്ടെ’; നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് കാതോലിക്കാ ബാവാ കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകൾ നേർന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും മുന്നേറാൻ സർവ്വേശ്വരൻ അദ്ദേഹത്തെ പ്രാപ്തനാക്കട്ടെ. വികസനവഴിയിൽ കേരളത്തെ പുതുദിശയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് ശ്രീ.വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലെത്തുന്നത്. ‘കൺസ്യൂമർ സ്റ്റേറ്റായ’ കേരളത്തെ ‘സാധ്യതകളുടെ സ്റ്റേറ്റ്’ ആക്കി മാറ്റുക
- സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി; കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂ സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി. കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. വ്യാപക നിയമലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് ദുബായ് സിവിലിറ്റി കമ്മിറ്റിയും ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസവും ചേര്‍ന്നാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിവിധ ബിസിനസ്, ഷോപ്പ് ഉടമകെള് സൈനേജ് നിയമം പാലിക്കണമെന്ന് മുന്നറിയിപ്പിലുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് ദുബായില്‍ സൈനേജ് നിയമങ്ങള്‍ പുതുക്കി പ്രാബല്യത്തില്വരുത്തിയത്. ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ദുബായ് ആര്‍ടിഎയും മുനിസ്സിപ്പാലിറ്റിയും
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്. നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്,
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി. /
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി.
സ്വന്തം ലേഖകൻ ബെഡ്ഫോർഡ് : യുക്മ ദേശീയ സമിതിയും, നാഷണൽ നേഴ്സസ് ഫോറമും (യുഎൻഎഫ്) സംയുക്തമായി ആഘോഷിച്ച ദേശീയ നേഴ്സസ് ദിനാഘോഷം ചരിത്ര വിജയമായി. യു കെ യിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ആരോഗ്യ പരിപാലനരംഗത്തെ കർമ്മ സേന, നേഴ്സുമാരുടെ, അന്തരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നേഴ്സസ് ഡേ’ അർഹമായ സ്നേഹാദരവ് കൊണ്ടും, വിജ്ഞാന വിനോദ പരിപാടികൾ കോർത്തിണക്കിയും സംഘാടക മികവുകൊണ്ടും യു കെ യിൽ ചരിത്രഗാഥ രചിക്കുകയായിരുന്നു. ‘യുക്മ നാഷണൽ നേഴ്സസ് ഡേ’ യുടെ വിജയത്തിന്
ചരിത്ര വിജയമായി എട്ടാമത് യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; സമ്മേളനത്തിൽ പങ്കാളികളായത് എഴുന്നൂറോളം നേഴ്സുമാർ… ഇത് സംഘടനാ മികവിന്റെ കരുത്ത്…. /
ചരിത്ര വിജയമായി എട്ടാമത് യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; സമ്മേളനത്തിൽ പങ്കാളികളായത് എഴുന്നൂറോളം നേഴ്സുമാർ… ഇത് സംഘടനാ മികവിന്റെ കരുത്ത്….
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം ഇക്കഴിഞ്ഞ ശനിയാഴ്ച്ച മെയ് 9ന് സംഘടിപ്പിച്ച ദേശീയ സമ്മേളനം ചരിത്ര വിജയമായി. വൂൾവർഹാംപ്ടണിലെ യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുന്നൂറോളം നേഴ്സുമാരാണ് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിയോടെ തന്നെ രജിസ്ട്രേഷൻ നടപടികൾ രജിസ്ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. തുടർന്ന് വിവിധ സെഷനുകളിലായി പ്രഗത്ഭർ നയിച്ച ക്ളാസ്സുകളും വിവിധ വിഷയങ്ങളിന്മേലുള്ള ചർച്ചകളും നടന്നിരുന്നു. യുകെയിലെ പ്രമുഖ സോളിസിറ്റർ പോൾ ജോൺ,
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും സമ്മേളനവും നാളെ വോൾവർഹാംപ്റ്റണിൽ; സമ്മേളന പ്രതിനിധികളായി അറുന്നൂറിലധികം നേഴ്സുമാർ /
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും സമ്മേളനവും നാളെ വോൾവർഹാംപ്റ്റണിൽ; സമ്മേളന പ്രതിനിധികളായി അറുന്നൂറിലധികം നേഴ്സുമാർ
കുര്യൻ ജോർജ്ജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനം നാളെ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത അറുന്നൂറിലധികം നേഴ്സുമാരാണ് പങ്കെടുക്കുന്നത്. രാവിലെ എട്ടര മണിയോടെ തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കോൺഫറൻസ് ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ,
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ശനിയാഴ്ച വോൾവർഹാംപ്റ്റണിൽ….. ഒരുക്കങ്ങൾ പൂർത്തിയാക്കി ദേശീയ നേതൃത്വം…….. /
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ശനിയാഴ്ച വോൾവർഹാംപ്റ്റണിൽ….. ഒരുക്കങ്ങൾ പൂർത്തിയാക്കി ദേശീയ നേതൃത്വം……..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബി എന്നിവരുടെ






click on malayalam character to switch languages