1 GBP = 120.05
breaking news

യുക്മ ദേശീയ കലാമേള; മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ബാക് ഓഫീസ് പ്രവർത്തനങ്ങളും ത്വരിതഗതിയിൽ

യുക്മ ദേശീയ കലാമേള; മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ബാക് ഓഫീസ് പ്രവർത്തനങ്ങളും ത്വരിതഗതിയിൽ

ചെൽട്ടൻഹാം: പതിനാറാമത് യുക്മ ലൈഫ് ലൈൻ ദേശീയ കലാമേളയിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ബാക് ഓഫീസ് പ്രവർത്തനങ്ങളും ത്വരിതഗതിയിൽ. യുക്മ നാഷണൽ പിആർഒയും മുൻ സെക്രട്ടറിയുമായ കുര്യൻ ജോർജ്ജിന്റെ നേതൃത്വത്തിലാണ് ഇക്കുറി ബാക് ഓഫീസ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്. മുൻ യുക്മ ന്യൂസ് ചീഫ് എഡിറ്ററും മീഡിയ അഡ്വൈസറുമായ ബൈജു തോമസ്, സൗത്ത് ഈസ്റ്റ് റീജിയണൽ ട്രഷററായ തേജു മാത്യൂസ്, യുക്മ സഹയാത്രികരായ അജയ് പെരുമ്പലത്ത്, സൂരജ് തോമസ്, രാജീവ് സി പി, സിജോ വർഗ്ഗീസ് തുടങ്ങിയവരാണ് ബാക് ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

രാവിലെ മുതൽ വൈകുവോളം ഏഴ് സ്റ്റേജുകളിൽ നിന്നെത്തുന്ന മാർക്ക് ഷീറ്റുകൾ കൃത്യമായി രേഖപ്പെടുത്തി റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് വരെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിൽ ഓഫീസിൽ പ്രവർത്തിക്കുന്നവർ നൽകുന്ന സേവനം വിലമതിക്കാനാവാത്തതാണ്. യുക്മ മുൻ ഭാരവാഹിയും സഹയാത്രികനായ ജോസ് പി എം രൂപപ്പെടുത്തിയ സോഫ്റ്റ്വെയറാണ് ഏറെ നാളുകളായി യുക്മ കലാമേളകൾക്കും കായികമേളകൾക്കുമായി ഉപയോഗപ്പെടുത്തുന്നത്.

അതേസമയം ഇക്കുറി എം ടി വാസുദേവൻ നായർ നഗറിൽ വൻ ജനപങ്കാളിത്തമാണ് യുക്മ ദേശീയ കലാമേളയിൽ. ഏഴു വേദികളിലും ഇടതടവില്ലാതെ മത്സരങ്ങൾ നടക്കുന്നതിനാൽ തന്നെ കൃത്യ സമയത്ത് തന്നെ മത്സരങ്ങൾ നടത്തി തീർക്കാനാകുമെന്ന് സംഘാടകർ പറഞ്ഞു. രാവിലെ ഒൻപതര മണിയോടെ ആരംഭിച്ച മത്സരങ്ങൾക്ക് ശേഷം പന്ത്രണ്ട് മണിയോടെ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉദ്‌ഘാടന ചടങ്ങിൽ ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം കലാമേള ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തിരുന്നു. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് ചടങ്ങിൽ മുഖ്യാതിഥിയായും, ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്‌ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റായും പങ്കെടുത്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more