1 GBP = 120.05
breaking news

പതിനാറാമത് യുക്മ ലൈഫ് ലൈൻ ദേശീയ കലാമേള ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു…

പതിനാറാമത് യുക്മ ലൈഫ് ലൈൻ ദേശീയ കലാമേള ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു…

ചെൽട്ടൻഹാം: പതിനാറാമത് യുക്മ ലൈഫ് ലൈൻ ദേശീയ കലാമേള ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. രാവിലെ ഒൻപതര മണിയോടെ ആരംഭിച്ച മത്സരങ്ങൾക്ക് ശേഷം പന്ത്രണ്ട് മണിയോടെയാണ് യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉദ്‌ഘാടന ചടങ്ങിൽ ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം കലാമേള ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് ചടങ്ങിൽ മുഖ്യാതിഥിയായി. ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്‌ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുത്തു.

വളരെ ആവേശത്തോടെ ഇത്രയധികം മലയാളികൾ പങ്കെടുക്കുന്ന കലാമേള സംഘടിപ്പിക്കുന്ന യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾക്ക് ഉദ്‌ഘാടകനായ ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം അഭിനന്ദനങ്ങൾ നേർന്നു. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് എല്ലാ മത്സരാർഥികൾക്കും വിജയാശംസകൾ നേർന്നു. സെലിബ്രിറ്റി ഗസ്റ്റായ ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്‌ടർ ഹൂ` ഫെയിം വരദ സേതുവും മുഖ്യതിഥികളും യുക്മ ഭാരവാഹികളും ചേർന്ന് ഭദ്രദീപം തെളിച്ചതോടെ പതിനാറാമത് യുക്മ ലൈഫ് ലൈൻ കലാമേളയ്ക്ക് ഔദ്യോഗിക തുടക്കമായി.

ഏഴു വേദികളിലും ഇടതടവില്ലാതെ തന്നെ മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഏഴു റീജിയണുകളിൽ നിന്നെത്തിയ മത്സരാർത്ഥികൾക്കൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് കാണികളും ചേർന്നതോടെ എം ടി വാസുദേവൻ നായർ നിറഞ്ഞു കവിയുകയാണ്.

യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളും ഗ്ളോസ്റ്റർഷയർ മലയാളി അസ്സോസ്സിയേഷൻ ഭാരവാഹികളും ഉൾപ്പടെയുള്ള വലിയൊരു സംഘം വോളൻ്റിയർമാർ ദേശീയ കലാമേള നടക്കുന്ന ക്ളീവ് സ്കൂളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. ഇതാദ്യമായി ഏഴ് സ്റ്റേജുകളിൽ അരങ്ങേറുന്ന ദേശീയ കലാമേള ഏറെ ആവേശത്തോടെയാണ് യുകെ മലയാളികൾ കാത്തിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more